സൂഫി പറഞ്ഞ കഥ (ചലച്ചിത്രം)
| സൂഫി പറഞ്ഞ കഥ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | പ്രിയനന്ദനൻ |
| നിർമ്മാണം | പ്രകാശ് ബാരെ |
| രചന | കെ.പി. രാമനുണ്ണി |
| ആസ്പദമാക്കിയത് | സൂഫി പറഞ്ഞ കഥ – കെ.പി. രാമനുണ്ണി |
| അഭിനേതാക്കൾ | തമ്പി ആന്റണി പ്രകാശ് ബാര ബാബു ആന്റണി ശർബാനി മുഖർജി സംവൃത സുനിൽ ഗീത വിജയൻ |
| സംഗീതം | മോഹൻ സിതാര |
| ഗാനരചന | റഫീക്ക് അഹമ്മദ് |
| ഛായാഗ്രഹണം | കെ. ജി. ജയൻ |
| ചിത്രസംയോജനം | വേണു ഗോപാൽ |
| സ്റ്റുഡിയോ | സിലികോൺ മീഡിയ |
| വിതരണം | സെൻട്രൽ പിക്ചേഴ്സ് |
| റിലീസിങ് തീയതി | 2010 ഫെബ്രുവരി 19 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ.പി. രാമനുണ്ണി രചിച്ച സൂഫി പറഞ്ഞ കഥ എന്ന നോവലിനെ ആസ്പദമാക്കി സിലിക്കൺ മീഡിയയുടെ ബാനറിൽ പ്രിയനന്ദനൻ സംവിധാനം ചെയ്ത് 2010 ഫെബ്രുവരി 19-ന് തീയേറ്ററുകളിലെത്തിയ ചിത്രമാണ് സൂഫി പറഞ്ഞ കഥ. തമ്പി ആന്റണി, പ്രകാശ് ബാരെ, ബംഗാളി നടി ശർബാനി മുഖർജി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ.പി. രാമനുണ്ണി ആണ്.
ഉള്ളടക്കം |
കഥ [തിരുത്തുക]
നാനാജാതി മതസ്ഥർ അനുഗ്രഹം തേടാനെത്തുന്ന ബീവിയുടെ 'ജാറം' ത്തിലെത്തുന്ന പത്ര പ്രവർത്തകന്റെ മുൻപിൽ സൂഫി ബീവിയുടെ കഥ പറയുന്നു.
മേലെപുല്ലാര തറവാട്ടിലെ അനന്തരവകാശിയായി കാർത്ത്യായനി എന്ന കാർത്തി ജനിക്കുന്നു. പണ്ഡിതനും, ദേവി ഉപാസകനുമായ ശങ്കു മേനോൻ (തമ്പി ആന്റണി) തന്റെ അനന്തിരവളുടെ അസാമാന്യ ജാതകം ഗണിച്ചെടുക്കുന്നു, യൌവ്വനയുക്തയായിത്തീർന്ന അവൾ തന്റെ തറവാട്ടിൽ നാളികേര കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാവുകയും അയാളുമൊത്ത് പൊന്നാനിക്ക് ഒളിച്ചോടുകയും ചെയ്യുന്നു. മാമൂട്ടിയുടെ വീട്ടിലെത്തുന്ന കാർത്തി ,സുഹ്റാ എന്ന നാമവും മുസ്ലീം വിശ്വാസവും സ്വീകരിക്കുന്നു, എന്നാൽ വീട്ടുവളപ്പിൽ നിന്നും കിട്ടുന്ന ദേവീ വിഗ്രഹം അവളിൽ ഗതകാല സ്മരണകളുണർത്തുകയും, മാമൂട്ടിയുടെ അനുവാദത്തോടെ വീട്ടുവളപ്പിൽ ക്ഷേത്രം പണിത് ദേവിയെ ആരാധിക്കുകയും ചെയ്യുന്നു, സ്ത്രൈണതയുടെ ശക്തിമത് രൂപമായി മാറുന്ന കാർത്തിയുമായി ശയിക്കാൻ മാമൂട്ടി അശക്തനാവുകയും, കുടുംബത്തിൽ തന്നെയുള്ള അമീർ എന്ന യുവാവുമായി സ്വവർഗ്ഗ ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു, മതമൌലിക വാദികൾ മാമൂട്ടിയെ വധിക്കുന്നു, ഇതേ സമയം തന്നെ കാർത്തി അമീറുമൊത്ത് കടലിൽ മറയുന്നു. മാമൂട്ടിയുടെ കൊലയാളികൾ കയറിയ വള്ളവും കാർത്തിയുടെ ശാപഫലമായി മറിയുന്നു.ഒടുവിൽ കാർത്തി ബീവിയായി അവരോധിക്കപ്പെടുന്നു.
അഭിനേതാക്കൾ [തിരുത്തുക]
- തമ്പി ആന്റണി – ശങ്കു മേനോൻ
- പ്രകാശ് ബാര – മാമൂട്ടി
- ശർബാനി മുഖർജി – കാർത്തി
- ജഗതി ശ്രീകുമാർ – അവറു മുസ്ല്യാർ
- വി.കെ. ശ്രീരാമൻ – സെയ്തു മൊല്ല
- ബാബു ആന്റണി – സൂഫി
- അഗസ്റ്റിൻ
- ഇന്ദ്രൻസ്
- ഇർഷാദ്
- വിനീത് കുമാർ
- സിദ്ദിഖ്
- മുല്ലനേഴി
- കെ. ബി. വേണു
- അലിയാർ
- സംവൃത സുനിൽ
- സോന നായർ
- ഗീത വിജയൻ
- വത്സല മേനോൻ
- കുളപ്പുള്ളി ലീല
സംഗീതം [തിരുത്തുക]
ഗാനരചന റഫീക്ക് അഹമ്മദ്, സംഗീത സംവിധാനം മോഹൻ സിതാര.
- ഗാനങ്ങൾ
- തെക്കിനി കോലായ ചുമരിൽ – കെ.എസ്. ചിത്ര, സുനിൽ
- സായം സന്ധ്യേ നീറും തിരിപോൽ – ലത കൃഷ്ണ
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: കെ.ജി. ജയൻ
- ചിത്രസംയോജനം: വേണു ഗോപാൽ
- കല: ഗോഗുൽ ദാസ്
- ചമയം: പട്ടണം റഷീദ്, പട്ടണം ഷാ
- വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ
- പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: രാജൻ മണ്ണാർക്കാട്
- പ്രൊഡക്ഷൻ കണ്ട്രോളർ: ആനന്ദ് പയ്യന്നൂർ
- അസോസിയേറ്റ് ഡയറക്ടർ: മുരളി ഗോവിന്ദ്, പ്രദീപൻ മുല്ലനേഴി
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Official website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സൂഫി പറഞ്ഞ കഥ
- സൂഫി പറഞ്ഞ കഥ – മലയാളസംഗീതം.ഇൻഫോ