സൂപ്പർമാൻ (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൂപ്പർമാൻ | |
|---|---|
| സംവിധാനം | റാഫി മെക്കാർട്ടിൻ |
| നിർമ്മാണം | സിദ്ദിഖ് ലാൽ അസീസ് |
| രചന | റാഫി മെക്കാർട്ടിൻ |
| അഭിനേതാക്കൾ | ജയറാം ഇന്നസെന്റ് ജഗദീഷ് ശോഭന |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
| ഗാനരചന | എസ്. രമേശൻ നായർ ഐ.എസ്. കുണ്ടൂർ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| സ്റ്റുഡിയോ | കാവ്യചന്ദ്രിക |
| വിതരണം | കാവ്യചന്ദ്രിക റിലീസ് |
| റിലീസിങ് തീയതി | 1997 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, ഇന്നസെന്റ്, ജഗദീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂപ്പർമാൻ. കാവ്യചന്ദ്രികയുടെ ബാനറിൽ സിദ്ദിഖ്, ലാൽ, അസീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കാവ്യചന്ദ്രിക റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും റാഫി മെക്കാർട്ടിൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജയറാം | ഹരീന്ദ്രൻ |
| നെടുമുടി വേണു | രാമൻ നായർ |
| ഇന്നസെന്റ് | കൊച്ചുണ്ണി |
| ജഗദീഷ് | എസ്.ഐ. ബാലചന്ദ്രൻ |
| കൊച്ചിൻ ഹനീഫ | രാജൻ ഫിലിപ്പ് |
| സിദ്ദിഖ് | സിറ്റി പോലീസ് കമ്മീഷണൻ |
| ജനാർദ്ദനൻ | നിത്യയുടെ വല്ല്യച്‌ഛൻ |
| സ്ഫടികം ജോർജ്ജ് | സി.ഐ. ജഗന്നാഥൻ |
| ടി.പി. മാധവൻ | ആഭ്യന്തര മന്ത്രി |
| നാരായണൻ നായർ | അഡ്വകേറ്റ് |
| ശോഭന | നിത്യ ഐ.പി.എസ്. |
| ശ്രീജയ | നളിനി |
| ബിന്ദു പണിക്കർ | സ്വർണ്ണലത |
| സീനത്ത് | ഭവാനി |
സംഗീതം [തിരുത്തുക]
എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ കാവ്യചന്ദ്രിക ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ഓണത്തുമ്പി പാടൂ – കെ.ജെ. യേശുദാസ്
- മറുമൊഴി തേടും കിളിമകളേ – എം.ജി. ശ്രീകുമാർ
- ആവാരം പൂവിൻമേൽ – ബിജു നാരായണൻ, സുജാത മോഹൻ
- ഹോലെ ഹോലെ മാന്ത്രികൻ ഞാൻ – എം.ജി. ശ്രീകുമാർ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
- തപ്പു താളങ്ങൾ – എം.ജി. ശ്രീകുമാർ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| കല | വത്സൻ |
| ചമയം | പി.എൻ. മണി |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
| നൃത്തം | നദീം ഖാൻ, കുമാർ, ശാന്തി |
| സംഘട്ടനം | കനൽ കണ്ണൻ |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺ |
| എഫക്റ്റ്സ് | മുരുകേഷ് |
| നിർമ്മാണ നിയന്ത്രണം | ഗിരീഷ് വൈക്കം |
| റീ റെക്കാർഡിങ്ങ് | സമ്പത്ത് |
| സെക്കന്റ് യൂണിറ്റ് കാമറാമാൻ | രാജു വാര്യർ |
| അസോസിയേറ്റ് ഡയറക്ടർ | കെ.സി. രവി |
| ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സൂപ്പർമാൻ
- സൂപ്പർമാൻ – മലയാളസംഗീതം.ഇൻഫോ