സുരഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൗരവരുടെ പ്രിയസഹോദരിയും സിന്ധു മഹാറാണിയുമായ ദുശ്ശളയ്ക്ക് (സുശള) മഹാരാജാവ് ജയദ്രഥനിൽ ജനിച്ച പുത്രനാണ് സുരഥൻ. കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല സുരഥൻ. ഹസ്തിനപുര യുവരാജാവ് സുയോധനൻ്റെ ഭാഗിനേയൻ . യുദ്ധത്തിനുശ്ശേഷം (ജയദ്രഥന്റെ മരണത്തിനുശേഷം) സൈന്ധവ രാജാവായി സുരഥനെ രാജമാതാവും ഹസ്തിനപുര രാജകുമാരിയുമായ സുശള വാഴിച്ചു. യുദ്ധാനന്തരം പാണ്ഡവർ നടത്തിയ അശ്വമേധയാഗത്തിനായി അർജുനൻ അശ്വത്തെ നയിച്ച് സിന്ധു രാജ്യത്തെത്തിയപ്പോൾ, സുരഥൻ അർജ്ജുനബാണത്തെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചതായി മഹാഭാരതം പറയുന്നു.[1] വംഗ രാജ്യത്തെ രാജകുമാരിയായ ഗൗതമിയാണ് സുരഥൻ്റെ പത്നിയും സിന്ധു മഹാറാണിയും. ഗൗതമിയിൽ സുരഥന് ജനിച്ച പുത്രനെയാണ് അർജ്ജുനൻ സഹോദരിയായ ദുശ്ശളയുടെ അപേക്ഷയെ തുടർന്ന് സിന്ധു രാജവായി അഭിഷേകം ചെയ്തത്.

സുരഥനുശേഷം[തിരുത്തുക]

സുരഥനു ശേഷം സിന്ധുദേശത്തെ രാജവായത് അദ്ദേഹത്തിന്റെ പുത്രനായിരുന്നു. അർജ്ജുനൻ കിരീടം ചൂടി അഭിഷിക്തനായതിനാലാവാം, തുടർന്ന് പാണ്ഡവരുമായി നല്ല ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. യുധിഷ്ഠിരൻ നടത്തിയ അശ്വമേധയാഗത്തിൽ സുരഥപുത്രനും സർവ്വാടബര രാജചിഹ്നങ്ങോടെ മാതൃസഹിതം എത്തിയതായും പാണ്ഡവർ അദ്ദേഹത്തെ യഥോചിതം സ്വീകരിച്ചതായും മഹാഭാരതത്തിൽ കാണുന്നു. [2]

അവലംബം[തിരുത്തുക]

  1. അശ്വമേധപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  2. മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=സുരഥൻ&oldid=3918775" എന്ന താളിൽനിന്ന് ശേഖരിച്ചത്