സുരംഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസറഗോഡ് ജില്ലയിലെ ബേഡഡുക്കയിലുള്ള ഉപയോഗശൂന്യമായ ഒരു സുരംഗത്തിന്റെ മുഖഭാഗം
കേരളത്തിലെ കാസറഗോഡ് ജില്ലയിലെയും കർണാടകയിലെ ദക്ഷിൺ കന്നഡ ജില്ലയിലെയും മലമ്പ്രദേശങ്ങളിൽ ഭുഗർഭജലം ശേഖരിക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപാധിയാണ് സുരംഗം.[൧][1][2][3] മലയടിവാരങ്ങളിൽ നിന്ന് ജലസ്രോതസ്സുകളിലേക്ക് തിരശ്ചീനമായി നിർമ്മിക്കുന്ന തുരങ്കങ്ങളാണിവ. ഇത്തരം തുരങ്കങ്ങൾ 30-40 മീറ്റർ വരെ നീളത്തിൽ തുരക്കാറുണ്ട്. സുരംഗങ്ങൾക്ക് സാധാരണ 2 മീറ്റർ ഉയരവും അര മീറ്റർ വീതിയും ഉണ്ടാകും. തുറന്ന കിണറിന്റെ നിർമ്മിതി അപ്രായോഗികവും ചെലവേറിയതുമായ മലമ്പ്രദേശങ്ങളിലാണ് ഇത്തരം തുരങ്കങ്ങൾ നിർമ്മിക്കുന്നത്.
സ്വതന്ത്രമായ തുരംഗങ്ങൾക്കു പുറമേ, തുറന്ന കിണറുകളിലെ ജലലഭ്യത വർദ്ധിപ്പിക്കുന്നതിന് അതിന്റെ ഉൾഭിത്തിയിൽ നിന്ന് വിവിധ വശങ്ങളിലേക്കും സുരംഗങ്ങൾ തുരന്നുണ്ടാക്കുന്നു.
കുറിപ്പുകൾ [തിരുത്തുക]
അവലംബം [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Surangams എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- ↑ Balooni, Kulbhushan; Kalro, Amar H & Ambili G. Kamalamma (2010). "Sustainability of tunnel wells in a changing agrarian context: A case study from South India" (PDF). Agricultural Water Management 97 (5): 659–65. http://dspace.iimk.ac.in/bitstream/2259/630/1/article.pdf. ശേഖരിച്ചത് 13 February 2012.
- ↑ Jayan, T.V. (13 February 2012). "Water at the end of the tunnel". The Telegraph. ശേഖരിച്ചത് 13 February 2012.
- ↑ Halemane, Harish (2007). "Suranga - A Sustainable Water Resource" (PDF). National Seminar on Water & Culture- Hampi,Bellary District. http://www.indiawaterportal.org/. ശേഖരിച്ചത് 13 February 2012.