സുമിത്രാനന്ദന്‍ പന്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രമുഖ കവികളില്‍ ഒരാളായിരുന്നു സുമിത്രാനന്ദന്‍ പന്ത് (ജനനം: മെയ് 20,1900 - മരണം: ഡിസംബര്‍ 28,1977). ഹിന്ദി സാഹിത്യത്തിലെ ഛായാവാദി പ്രസ്ഥാനത്തിലെ (കാല്‍പ്പനിക പ്രസ്ഥാനം) പ്രമുഖ കവികളില്‍ ഒരാളായിരുന്നു സുമിത്രാനന്ദന്‍ പന്ത്. സംസ്കൃതം കലര്‍ന്ന ഹിന്ദി ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകള്‍, ഉപന്യാസങ്ങള്‍, പദ്യരൂപത്തിലുള്ള നാടകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇരുപത്തിയെട്ട് കൃതികള്‍ പന്ത് രചിച്ചിട്ടുണ്ട്.
ഛായാവാദി കവിതകള്‍ക്കു പുറമേ പന്ത് പുരോഗമനാത്മക കവിതകളും സോഷ്യലിസ്റ്റ് കവിതകളും മനുഷ്യത്വ കവിതകളും തത്വചിന്താപരമായ കവിതകളും (ശ്രീ അരബിന്ദോയുടെ സ്വാധീനത്തില്‍) രചിച്ചു.
പന്തിന്റെ ഏറ്റവും പ്രശസ്ത കവിതകളുടെ സമാഹാരമായ ചിദംബര എന്ന കൃതിയ്ക്ക് അദ്ദേഹത്തിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു. ലോകയാതന്‍ എന്ന കൃതിയ്ക്ക് സോവിയറ്റ് യൂണിയന്‍ അദ്ദേഹത്തിനു നെഹ്രു സമാധാന സമ്മാനം നല്‍കി.
കൌശാനിയിലെ പന്തിന്റെ ബാല്യകാല ഗൃഹം ഇന്നു ഒരു മ്യൂസിയം ആണ്. ഈ മ്യൂസിയത്തില്‍ പന്ത് ദിവസേന ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, പന്തിന്റെ കവിതകളുടെ കരട്, പന്ത് എഴുതിയ കത്തുകള്‍, അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
[തിരുത്തുക] പ്രധാന കൃതികള്‍
വീണ, ഉഛ്വാസ്, പല്ലവ, ഗ്രാന്തി, ഗുഞ്ജന്‍, ലോകയാതന്‍ പല്ലവിനി, മധു ജ്വാല, മാനസി, വാണി, യുഗ് പഥ്, സത്യകാം അങ്കുതിത
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- സുമിത്രാനന്ദന്‍ പന്ത്
- സുമിത്രാനന്ദന്‍ പന്ത് രചിച്ച അങ്കുതിത എന്ന കവിത - ദേവനാഗിരി ലിപിയില്‍
- സുമിത്രാനന്ദന്‍ പന്ത് - അനുഭൂതി . കോം

