സുബ്രഹ്മണ്യ ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതി
Subramanya Bharathi.jpg
ജനനം 1882 ഡിസംബർ 11(1882-12-11)
എട്ടയപുരം, മദ്രാസ് പ്രസിഡൻസി, ഇന്ത്യ
മരണം 1921 സെപ്റ്റംബർ 11(1921-09-11) (പ്രായം 38)
മദ്രാസ്, ഇന്ത്യ
ഭവനം തിരുവള്ളിക്കേണി, ചെന്നൈ
ദേശീയത ഇന്ത്യൻ
മറ്റ് പേരുകൾ ഭാരതിയാർ, സുബ്ബയ്യ, ശക്തി ദാസൻ,[1] മഹാകവി, മുണ്ടാശു കവിജ്ഞർ
തൊഴിൽ പത്രപ്രവർത്തകൻ
പ്രശസ്തി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പങ്ക്, കവിത, സാമൂഹ്യ പരിഷ്കരണം
ശ്രദ്ധേയ കൃതി(കൾ) /പ്രവർത്തന(ങ്ങൾ) പാഞ്ചാലി ശപഥം, പാപ്പ പാട്ട്, കണ്ണൻ പാട്ട്, കുയിൽ പാട്ട്, മുതലായവ
പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമരം
മതം ഹിന്ദുമതം
ജീവിത പങ്കാളി(കൾ) ചെല്ലമ്മാൾ
മാതാപിതാക്കൾ ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യർ, എളക്കുമി (ലക്ഷ്മി) അമ്മാൾ
ഒപ്പ് Subramanya Bharathi Signature.jpg

ഇന്ത്യയിലെ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി (ജനനം:ഡിസംബർ 11, 1882 - മരണം: സെപ്തംബർ 11,1921)

ജീവിതരേഖ[തിരുത്തുക]

തമിഴ്നാട്ടിലെ എട്ടയപുരത്തിൽ ജനിച്ചു. എഴാം വയസ്സിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ “ഭാരതി” എന്ന നാമം ലഭിച്ചു. പതിനഞ്ചാം വയസ്സിൽ ചെല്ലമ്മാളെ വിവാഹം ചെയ്തു.

1898 മുതൽ രണ്ടു വർഷം വാരണാസിയിൽ താമസിക്കുകയും, അവിടെ വെച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. തിരിച്ചു വന്നതിനുശേഷം മധുരയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ ചെന്നൈയിൽ തമിഴ് പത്രമായ സ്വദേശമിത്രനിൽ പത്രപ്രവർത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ തടങ്കലിൽ ആക്കാതിരിക്കാൻ വേണ്ടി പോണ്ടിച്ചേരിയിലേക്ക് താമസം മാറ്റി. അക്കാലത്താണ് നല്ല നല്ല രചനകൾ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” രചിച്ചു. കുയിൽ‌പ്പാട്ട് എന്ന കൃതിയും രചിച്ചു.1918-ൽ പോണ്ടിച്ചേരി വിടുകയുകയും തടങ്കലിൽ ആവുകയും ചെയ്തു. പെട്ടെന്ന് തന്നെ വിട്ടയച്ചു. അതിനു ശേഷം ഭാര്യയുടെ ജന്മനാട്ടിൽ താമസം തുടരുകയും രചനകൾ തുടരുകയും ചെയ്തു.

സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ ഭാഷകൾ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

1921 സെപ്റ്റംബർ 11-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. അഥാർ ചന്ദ് ദ ഗ്രേറ്റസ്റ്റ് ഹ്യൂമാനിസ്റ്റ് - രാമസ്വാമി വെങ്കിട്ടരാമൻ പുറം 12.


"http://ml.wikipedia.org/w/index.php?title=സുബ്രഹ്മണ്യ_ഭാരതി&oldid=1992708" എന്ന താളിൽനിന്നു ശേഖരിച്ചത്