സുന്ദർബൻ ദേശീയോദ്യാനം
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സുന്ദർബൻ ദേശീയോദ്യാനം. 1984-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. ഇവിടെ ധാരാളമായി കാണപ്പെടുന്ന "സുന്ദരി" എന്ന കണ്ടൽ വൃക്ഷത്തിന്റെ പേരിൽ നിന്നാണ് ഉദ്യാനത്തിന് സുന്ദർബൻ ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്. ഈ ഉദ്യാനത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
[തിരുത്തുക] ഭൂപ്രകൃതി
1330 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 7.5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കണ്ടൽ വനങ്ങൾ ഇവിടെയുണ്ട്.
[തിരുത്തുക] ജന്തുജാലങ്ങൾ
ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രമായ ഇവിടം ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണ്. പുള്ളിമാൻ, റീസസ് കുരങ്ങ്, മോണിറ്റർ പല്ലി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ ഇവിടെ ധാരാളമാആയി കാണാം.
|
|||||||