സുനിൽ ഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനിൽ ഷെട്ടി
ജനനം
സുനിൽ ഷെട്ടി
മറ്റ് പേരുകൾആക്ഷൻ സ്റ്റാർ
അണ്ണ
തൊഴിൽഅഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ
സജീവ കാലം1992-ഇതുവരെ
ജീവിതപങ്കാളി(കൾ)മന്ന ഷെട്ടി
കുട്ടികൾആദിത്യ ഷെട്ടി
ആഹൻ ഷെട്ടി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സുനിൽ ഷെട്ടി (തുളു: ಸುನಿಲ್ ಶೆಟ್ಟಿ, ഹിന്ദി: सुनिल शेट्टी) (ജനനം: ഓഗസ്റ്റ് 11, 1961).

സിനിമ ജീവിതം[തിരുത്തുക]

1992 ലാണ് സുനിൽ ഷെട്ടി തന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബൽ‌വാൻ എന്ന ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. പിന്നീടുള്ള രണ്ട് വർഷങ്ങൾ ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു വിജയ ചിത്രം ലഭിച്ചില്ല. 1994 ൽ ആക്ഷൻ ചിത്രമായ മോഹ്‌റ എന്ന ചിത്രം ഒരു വിജയമായിരുന്നു. ആ വർഷം തന്നെ രണ്ട് റൊമാന്റിക് ചിത്രങ്ങൾ പുറത്തിറങ്ങി. പിന്നീട് 1990 കളിൽ പല ചിത്രങ്ങളിലും അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ഒരു ആക്ഷൻ നായകനായിട്ടാണ് സുനിൽ അഭിനയിച്ചത്. ഇത് അദ്ദേഹത്തിന് ഒരു ആക്ഷൻ നായകനെന്ന് പേര് വരാൻ കാരണമായി. 2000 ലെ ധട്കൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

2003 ൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി സ്ഥാപിച്ചു. പോപ്‌കോൺ മോഷൻ പിക്ചേഴ്സ് എന്ന ഈ കമ്പനി ഖേൽ എന്ന ചിത്രം ആദ്യ നിർമ്മാണം 2003 ൽ നടത്തി. അടുത്ത കാലങ്ങളിൽ ഒരു ആക്ഷൻ നായകൻ എന്ന പ്രതിച്ഛായ മാറ്റി സുനിൽ ഹാസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഹേര ഫേരി എന്ന ചിത്രത്തിൽ അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവരോടൊപ്പം അഭിനയിച്ചത് വൻ വിജയമായി. ഹിന്ദി കൂടാതെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സഹാറ വൺ ടെലിവിഷൻ ചാനലിൽ അദ്ദേഹം ഒരു പരിപാടിയിൽ അവതാരകനും ആയിരുന്നു. [1].ദർബാർ എന്ന ചിത്രത്തിൽ സുനിൽ ഷെട്ടി മികച്ച പ്രകടന കാഴ്ച വച്ചു എന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.[2]

സ്വകാര്യ ജീവിതം[തിരുത്തുക]

1961 ൽ കർണ്ണാടകയിലെ മാംഗളൂരിലാണ് സുനിൽ ജനിച്ചത്. തന്റെ ജന്മ ഭാഷയായിരുന്ന കന്നടയിൽ നിന്നും ഹിന്ദി ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹം ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് വരികയായിരുന്നു. 1995-96 കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം. സിനിമ ജീവിതം കൂടാതെ അദ്ദേഹം ഒരു വ്യവസായി കൂടി ആണ്. ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി കൂടാതെ അദ്ദേഹത്തിന് ചില ഹോട്ടലുകളും ഒരു വസ്ത്ര വ്യപാരവും ഉണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Host With the most Sunil Shetty debuts as a Television Host". Archived from the original on 2018-08-01. Retrieved 2008-12-28.
  2. "Darbar Movie Review".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുനിൽ_ഷെട്ടി&oldid=3657724" എന്ന താളിൽനിന്ന് ശേഖരിച്ചത്