സുധാ ചന്ദ്രൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സുധ ചന്ദ്രൻ. (ജനനം: 1964). തന്റെ ഒരു കാൽ 1982-ൽ ഒരു അപകടത്തിൽ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രൻ.
അഭിനയ ജീവിതം [തിരുത്തുക]
1984 ൽ മയൂരി എന്ന തെലുങ്ക് ചിത്രത്തിൽ തന്റെ തന്നെ ആത്മക്ഥാശം ഉള്ള ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 1986ൽ ഈ ചിത്രം ഹിന്ദിയിലേക്ക് പുനർനിർമ്മാണം ചെയ്തു. മയൂരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1986 ൽ പ്രത്യേക ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
ടെലിവിഷൻ പരമ്പരകളുടെ നിർമ്മാതാവായ ഏക്ത കപൂർ നിർമ്മിച്ച പരമ്പരകളിൽ സുധ അഭിനയിച്ചിട്ടൂണ്ട്. സോണി ടെലിവിഷൻ ചാനലിൽ അടുത്തിടെ നടന്ന ഝലക് ദിഖലാജ എന്ന റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തു.