സീറോ വിഡ്ത്ത് ജോയിനർ
ഭാരതീയലിപികൾ, അറബി തുടങ്ങിയ സങ്കീർണ്ണലിപികൾ എഴുതുവാൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു അദൃശ്യാക്ഷരമാണ് സീറോ വിഡ്ത്ത് ജോയിനർ (zero-width joiner, ZWJ). സ്വതേ ഒറ്റയൊറ്റയായി നിൽക്കുന്ന രണ്ടക്ഷരങ്ങൾക്കിടയിൽ ഈ ചിഹ്നം ചേർക്കുമ്പോൾ അവ കൂട്ടക്ഷരമായി മാറുന്നു എന്നതാണ് സിംഹള ലിപിയിലും അറബി ലിപിയിലും ഇതിന്റെ ഉപയോഗം. ഇന്ത്യൻ ലിപികളിൽ വിരാമയോട് (മലയാളത്തിൽ ചന്ദ്രക്കല) ചേർത്ത് മാത്രമേ ഈ ചിഹ്നം ഉപയോഗിക്കാറുള്ളൂ. അപ്പോൾ വിരാമ അതിന്റെ തൊട്ടടുത്ത വ്യഞ്ജനാക്ഷരവുമായി മാത്രം ചേർന്ന് ചില്ലുകളോ വ്യഞ്ജനചിഹ്നങ്ങളോ ഉണ്ടാക്കുന്നു.
യൂനികോഡ് ഈ ചിഹ്നത്തെ U+200D എന്ന സ്ഥാനത്താണ് നിർവ്വചിച്ചിരിക്കുന്നത്.[1]
ഉള്ളടക്കം |
മലയാളത്തിലെ ഉപയോഗം [തിരുത്തുക]
യൂനികോഡ് 5.1 പതിപ്പിനു മുൻപു വരെ മലയാളത്തിലെ ചില്ലുകൾക്കായി പ്രത്യേകസ്ഥാനങ്ങൾ നിർവചിക്കപ്പെട്ടിരുന്നില്ല. അതിനാൽ ചില്ലുകൾ ഉൽപ്പാദിപ്പിക്കുന്നതിനായി സീറോ വിഡ്ത്ത് ജോയിനർ ഉപയോഗിക്കപ്പെട്ടുവരുന്നു. ഉദാഹരണത്തിന് ല + ചന്ദ്രക്കല + സീറോ വിഡ്ത്ത് ജോയിനർ എന്ന ശൈലിയാണ് ൽ എന്ന ചില്ലിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന രീതി. എന്നാൽ യൂനികോഡ് 5.1 പതിപ്പിൽ ചില്ലുകൾക്ക് പ്രത്യേകസ്ഥാനങ്ങൾ (ആണവച്ചില്ല്) നിർവചിച്ചതോടെ ഈ ശൈലിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.
മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡിൽ ] (ചതുരബ്രാക്കറ്റ്) എന്ന കീയാണ് സീറോവിഡ്ത്ത് ജോയിനർ വരുന്നതിനായി ഉപയോഗിക്കുന്നത്.[2] മൈക്രോസോഫ്റ്റിന്റെ ഇൻഡിക് കീബോഡിൽ കണ്ട്രോൾ+ഷിഫ്റ്റ്+1 എന്ന കീ മിശ്രണമാണ് ഉപയോഗിക്കുന്നത്.
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "പൊതുവായ ചിഹ്നങ്ങൾക്കു വേണ്ടിയുള്ള യൂനികോഡ് 6.0 നിർവചനരേഖ" (പി.ഡി.എഫ്.). യൂനികോഡ് നിർവചനരേഖകൾ. യൂനികോഡ് കൺസോർഷ്യം. 2010. ശേഖരിച്ചത് 2011 ഒക്ടോബർ 23.
- ↑ "മലയാളം ഇൻസ്ക്രിപ്റ്റ്". മലയാളം കമ്പ്യൂട്ടിങ്ങ്. കേരള സർക്കാർ. ശേഖരിച്ചത് 23 ഒക്ടോബർ 2011.