സീറാ ലിയോണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Republic of Sierra Leone
Flag of Sierra Leone
മുദ്രാവാക്യം
"Unity - Freedom - Justice"
ദേശീയ ഗാനം
High We Exalt Thee, Realm of the Free
Location of Sierra Leone
തലസ്ഥാനം
(and largest city)
Freetown (1,070,200)
8°31′N, 13°15′W
ഔദ്യോഗിക ഭാഷകള്‍ English
Demonym Sierra Leonean
ഭരണകൂടം Constitutional republic
 -  President Ernest Bai Koroma
 -  Vice President Samuel Sam-Sumana
Independence
 -  from the United Kingdom April 27, 1961 
 -  Republic declared April 17, 1971 
 -  ജലം (%) 1.1
ജനസംഖ്യ
 -   estimate 6,294,774[1] (103rd1)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $3.974 billion[2] 
 -  ആളോഹരി $692[2] 
GDP (nominal) 2007 estimate
 -  Total $1.665 billion[2] 
 -  Per capita $290[2] 
Gini? (2003) 62.9 (high
HDI (2007) Green Arrow Up Darker.svg 0.336 (low) (177th)
നാണയം Leone (SLL)
സമയമേഖല GMT (UTC+0)
ഇന്റര്‍നെറ്റ് സൂചിക .sl
ഫോണ്‍ കോഡ് +232
1 Rank based on 2007 figures.

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സീറാ ലിയോണ്‍ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സീറാ ലിയോണ്‍). ഗിനിയ (വടക്ക്), ലൈബീരിയ (തെക്ക്), അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് സീറാലിയോണിന്റെ അതിര്‍ത്തികള്‍. ഈ രാജ്യത്തിന്റെ പോര്‍ച്ചുഗീസ് പേരായ സേറാ ലോവ (അര്‍ത്ഥം: സിംഹ മലനിര) എന്ന വാക്യത്തില്‍ നിന്നാണ് പേരിന്റെ ഉല്‍ഭവം. 1700-കളില്‍ സീറാ ലിയോണ്‍ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കന്‍ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ല്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തില്‍ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാന്‍ ആണ് തലസ്ഥാനമായ ഫ്രീഠൗണ്‍ സ്ഥാപിച്ചത്. (1792-ല്‍ സ്വാതന്ത്ര്യ ഉടമ്പടി നല്‍കി).


1808-ല്‍ ഫ്രീഠൗണ്‍ ഒരു ബ്രിട്ടീഷ് ക്രൗണ്‍ കോളനി ആയി. 1896-ല്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങള്‍ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സം‌രക്ഷിത പ്രദേശം) ആയി. ക്രൗണ്‍ കോളനിയും പ്രോലക്ടറേറ്റും 1961-ല്‍ യോജിച്ചു. 1961-ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതല്‍ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങള്‍ കാരണം തകര്‍ച്ചയിലായി. റിബല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനായി ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബല്‍ സൈനീകരെ നിരായുധരാക്കി. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈര്‍ഘ്യം പുരുഷന്മാരില്‍ 38 വയസ്സും സ്ത്രീകളില്‍ 43 വയസ്സും ആണ്.[3]

[തിരുത്തുക] അവലംബം

  1. CIA - The World Factbook - Sierra Leone
  2. 2.0 2.1 2.2 2.3 Sierra Leone. International Monetary Fund. ശേഖരിച്ചത് 2008-10-09.
  3. Sierra Leone. The World Factbook. CIA (15 May, 2007). ശേഖരിച്ചത് 2007-05-17.
"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%80%E0%B4%B1%E0%B4%BE_%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍