സി.പി. രാജശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.പി. രാജശേഖരൻ
സി.പി. രാജശേഖരൻ
ജനനം(1949-09-09)സെപ്റ്റംബർ 9, 1949
മരണംഫെബ്രുവരി 17, 2019(2019-02-17) (പ്രായം 69) (death date then birth date)
ദേശീയതഇന്ത്യൻ
തൊഴിൽമലയാള നാടകകൃത്ത്,

പ്രമുഖ മലയാള നാടകകൃത്താണ് സി.പി. രാജശേഖരൻ (ജീവിതകാലം: 9 സെപ്റ്റംബർ 1949 - 17 ഫെബ്രുവരി 2019). 1987 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മൂന്നു വയസ്സന്മാർ എന്ന ആദ്യകൃതിക്ക്‌ തന്നെ ലഭിച്ചു.[1] രണ്ട്‌ ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ജീവിതരേഖ[തിരുത്തുക]

വടക്കൻ പറവൂരിൽ പുരുഷോത്തമൻ നായരുടെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. ബിരുദാനന്ദര ബിരുദവും ബി.എഡും നേടി ആകാശവാണിയിൽ ജീവനക്കാരനായി. പ്രോഗ്രാം എക്സിക്യൂട്ടീവായും ഡയറക്ടറായും ജോലി ചെയ്തു.[2]

കൃതികൾ[തിരുത്തുക]

  • പ്രതിമകൾ വിൽക്കാനുണ്ട്
  • ഡോക്ടർ വിശ്രമിക്കുന്നു
  • മൂന്നു വയസ്സൻമാർ
  • ഗാന്ധി മരിച്ചുകൊണ്ടേയിരിക്കുന്നു
  • സോളിലോക്വി

പുരസ്കാരങ്ങൾ[തിരുത്തുക]

  • നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1987) - മൂന്നു വയസ്സന്മാർ
  • കേരള സംഗീത നാടക അക്കാദമി അവാർഡ്‌
  • ദൂർദർശൻ അവാർഡ്‌
  • വിവിധ രചനകൾക്കുളള ആകാശവാണി ദേശീയ അവാർഡുകൾ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-12. Retrieved 2013-03-29.
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 385. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=സി.പി._രാജശേഖരൻ&oldid=3647275" എന്ന താളിൽനിന്ന് ശേഖരിച്ചത്