സി.ഐ. പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ഐ. പോൾ
സി.ഐ. പോൾ.jpg
ജനനം 1944
മരണം 2005 ഡിസംബർ 14
തൃശ്ശൂർ
തൊഴിൽ നടൻ
സജീവം 1967–2005

മലയാള ചലച്ചിത്ര-ടെലിവിഷൻ നടനായിരുന്നു സി.ഐ. പോൾ. മുന്നൂറിൽപ്പരം ചലച്ചിത്രങ്ങളിലും അനവധി ടെലിവിഷൻ സീരിയലികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഫാദർ വടക്കന്റെ കർഷക തൊഴിലാളി പാർട്ടിയിലെ അംഗമായിരുന്ന ഇദ്ദേഹം വി.എസ്. ജോസിന്റ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കലാനിലയം നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.[1]

മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച മാടത്തരുവി എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.

2005 ഡിസംബർ 14-ന് ഹൃദയസ്തംഭനം മൂലം തൃശ്ശൂരിൽ വച്ച് അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "Memories – C. I. Paul". MalayalamCinema.com. ശേഖരിച്ചത്: 7 June 2012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സി.ഐ._പോൾ&oldid=1831675" എന്ന താളിൽനിന്നു ശേഖരിച്ചത്