സിസിലിയൻ പച്ചത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസിലിയൻ പച്ചത്തവള
Bufo siculus Mario Lo Valvo.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Bufonidae
ജനുസ്സ്: Bufo
വർഗ്ഗം: B. siculus
ശാസ്ത്രീയ നാമം
Bufo siculus
Stöck et al., 2008

ഇറ്റലിയിലെ സിസിലിയിൽ കാണപ്പെടുന്ന ഒരിനം പച്ച പേക്കാന്തവളയാണ് സിസിലിയൻ പച്ചത്തവള (ഇംഗ്ലീഷ്:Sicilian Green Toad). ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട സിസിലിയൻ പച്ചത്തവളകളെ ബുഫോ ജനുസ്സിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ സികുലസ്(Bufo Siculus) എന്നാണ്. മുൻപ് ഇവയെ യൂറോപ്യൻ പച്ചത്തവളകളുടെ ഗണത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. പിന്നീടുള്ള പഠനത്തിലാണ് ഇവ പ്രത്യേക ജനുസ്സാണ് എന്നു മനസ്സിലാക്കിയത്. ഇവയ്ക്ക് വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പേക്കാന്തവളകളോടാണ് സാദൃശ്യം കൂടുതലായുള്ളത്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സിസിലിയൻ_പച്ചത്തവള&oldid=1865227" എന്ന താളിൽനിന്നു ശേഖരിച്ചത്