സിയാചിൻ ഹിമാനി
| സിയാചിൻ ഹിമാനി | |
|---|---|
|
|
|
| Type | ഹിമാനി |
| Location | കശ്മീർ |
| Length | 70 km (43 mi) |
| Status | ഇന്ത്യ-പാകിസ്താൻ തർക്കപ്രദേശം. പടിഞ്ഞാറൻ സിയാചിൻ ഒഴികെയുള്ള പ്രദേശങ്ങൾ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.അതിന്റെ കൈവഴികളടക്കം.(പാകിസ്ഥൻ നിയന്ത്രിക്കുന്ന സാൾട്ടോ റിഡ്ജിന്റെ പടിഞ്ഞാറൻ ചരിവുകൾ സിയാചിൻ മലകളുടെ പടിഞ്ഞാറൻ മേഖലയാണ്)[1] [2] [3] [4] |
ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിൻ ഹിമാനി. അക്ഷാംശരേഖാംശം 35°30′N 77°00′E / 35.5°N 77°E ലായി ഇന്ത്യാ-പാക് നിയന്ത്രണ രേഖയ്ക്ക് തൊട്ട് കിഴക്കായാണ് ഇതിന്റെ സ്ഥാനം. സിയാചിൻ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് . എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്[5]. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിലാണ് ഇതിന്റെ കിടപ്പ്.
ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റർ(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെൽഷ്യസായി താഴുകയും ചെയ്യും. സിയചിൻ ഹിമാനിയുടെ എല്ലാ കൈവഴികളുമുൾപ്പടെ മൊത്തം സിയാചിൻനിരകൾ 700 ചതുരശ്ര കിലോമീറ്റർ വിസ്ത്രീർണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹിലിപ്പാഡും (ഇന്ത്യ നിർമ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിൻ നിരകളിലാണ്[6].സമുദ്രനിരപ്പിൽ നിന്ന് 21,000 അടി (6400 മീറ്റർ) ഉയരത്തിലാണിത്.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്തം
[തിരുത്തുക] പേര്
കൊടും ശൈത്യമാണ് ഇവിടുത്തെ കാലാവസ്ഥയെങ്കിലും "സിയാചിൻ" എന്ന നാമത്തിന്റെ അർത്ഥം “കാട്ടുപനിനീരുകളുടെ ഇടം” (place of wild roses) എന്നാണ് .ഹിമാലയ താഴ്‌വരയിലെ കാട്ടുപൂക്കളുടെ നിറഞ്ഞ സാനിധ്യമായിരിക്കാം ഈ പേരിനു പിന്നിൽ.
[തിരുത്തുക] മഞ്ഞുരുക്കം
നുബ്റ നദിയുടെ പ്രധാന ഉറവിടം സിയാചിൻ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്.നുബ്‌റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു.ഷയോക്ക് പിന്നെ ഇൻഡസ് നദിയിൽ ചേരുന്നു.അങ്ങനെ ഇൻഡസ് നദിയുടെ ഏറ്റവും വലിയ ജലസ്രോതസ്സായിമാറുന്നു സിയാചിൻ മഞ്ഞുമല. ആഗോള താപനത്തിന്റെ പ്രത്യാഘാതം സിയാചിൻ മഞ്ഞുമല അസാധാരണനിലയിൽ ഉരുകുന്നതിനും ഹിമാലയത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളിൽ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവിൽ കുറഞ്ഞുവരുന്നതായും കാണുന്നു.1984 മുതലുള്ള സൈനിക ഇടപെടലും സാനിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോശകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു [7].
[തിരുത്തുക] യുദ്ധ മേഖല
1984 മുതൽ ഇന്ത്യയും പാകിസ്താനും ഇടവിട്ട് പോരാട്ടമുണ്ടാവുന്ന, ഭൂമിയിലെ ഏറ്റവും ഉയർന്ന യുദ്ധ മേഖലയാണ് സിയാചിൻ മലനിരകൾ. 6000 മീറ്റർ ഉയരത്തിലുള്ള ഈ നിരകളിൽ ഇരു രാജ്യങ്ങളുടെയും സ്ഥിരമായ സൈനിക സാനിധ്യമുണ്ട്. പർവ്വത നിരകളിലെ യുദ്ധമുറക്ക് ഉദാഹരണമാണ് സിയാചിൻ. ഇരു രാജ്യങ്ങളും തങ്ങളുടേ സൈന്യത്തെ ഇവിടുന്ന് പിൻവലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും 1999 ലെ കാർഗിൽ യുദ്ധത്തിന് ശേഷം വീണ്ടും മറ്റൊരു കാർഗിൽ ആവർത്തിക്കുമോ എന്ന് ആശങ്കിച്ച് ഇന്ത്യ അതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
2012 ഏപ്രിൽ 7 ന് സിയാചിൻ ഹിമാനിക്കടുത്തുള്ള പാകിസ്താൻ സൈനിക ക്യാമ്പിൽ ഹിമാനി വീഴ്ചയെ തുടർന്ന് 130 പാകിസ്താൻ സൈനികർ കുഴിച്ചു മൂടപ്പെട്ടു.[8]
[തിരുത്തുക] അവലംബം
- ↑ See http://www.bharat-rakshak.com/MONITOR/ISSUE6-1/Siachen.html for perhaps the most detailed treatment of the geography of the conflict, including its early days, and under section "3." the current status of Indian control of Gyong La, contrary to the oft-copied misstatement in the old error-plagued summary at http://www.globalsecurity.org/military/world/war/siachen.htm
- ↑ See http://www.hinduonnet.com/fline/fl2304/stories/20060310001704400.htm for a detailed, current map showing Pakistan control west of the Saltoro Ridge crest, Indian control of the entire Siachen Glacier and the top of the Saltoro Ridge.
- ↑ "Indians have been able to hold on to the tactical advantage of the high ground. Most of India's many outposts are west of the (Siachen) Glacier along the Saltoro Ridge." Bearak, Barry (May 23, 1999). "THE COLDEST WAR; Frozen in Fury on the Roof of the World". The New York Times. http://query.nytimes.com/gst/fullpage.html?res=9807EFDA1431F930A15756C0A96F958260&sec=&spon=&&scp=1&sq=%22May%2023,%201999%22%20%22Roof%20of%20the%20World%22&st=cse, ശേഖരിച്ചത്: 2009-02-20.
- ↑ In an academic study with detailed maps and satellite images, co-authored by brigadiers from both the Pakistani and Indian military, pages 16 and 27: "Since 1984, the Indian army has been in physical possession of most of the heights on the Saltoro Range west of the Siachen Glacier, while the Pakistan army has held posts at lower elevations of western slopes of the spurs emanating from the Saltoro ridgeline. The Indian army has secured its position on the ridgeline." Hakeem, Asad; Gurmeet Kanwal , Michael Vannoni, Gaurav Rajen (2007-09-01). "Demilitarization of the Siachen Conflict Zone". Sandia Report. Sandia National Laboratories, Albuquerque, NM, USA. http://www.cmc.sandia.gov/cmc-papers/sand20075670.pdf, ശേഖരിച്ചത്: 2009-02-20.
- ↑ Siachen Glacier is 70 km (43.5 mile) long; Tajikistan's Fedchenko Glacier is 77 km long. The second longest in the Karakoram Mountains is the Biafo Glacier at 63 km. Measurements are from recent imagery, supplemented with Russian 1:200,000 scale topographic mapping as well as the 1990 "Orographic Sketch Map: Karakoram: Sheet 2", Swiss Foundation for Alpine Research, Zurich.
- ↑ "Siachen: The world's highest cold war" (English ഭാഷയിൽ). CNN. Wednesday, September 17, 2003 Posted: 0550 GMT ( 1:50 PM HKT). http://edition.cnn.com/2002/WORLD/asiapcf/south/05/20/siachen.kashmir/, ശേഖരിച്ചത്: 2009-03-30.
- ↑ Zee News - Siachen glacier melting fast due to military activity: study
- ↑ BBC News - Avalanche buries 100 Pakistani troops in Kashmir
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Video about the Conflict in the Siachen area and its consequences
- Siachen Peace Park Initiative
- Blankonthemap The Northern Kashmir WebSite
- Outside magazine article about Siachen battleground
- BBC News report: Nuclear rivals in Siachen talks; May 26, 2005
- Siachen - A War for ice - An awarded documentary on the Siachen War
- Why Siachen Matters?