സിന്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്റൽ
Sintel Promotional Poster
സംവിധാനം കോളിൻ ലെവി
നിർമ്മാണം ടോൺ റൂസെന്റാൾ
രചന എസ്തർ വൂഡ
സംഗീതം ജാൻ മോർഗെൻസ്റ്റെൻ
വിതരണം ബ്ലെൻഡർ ഫൌണ്ടേഷൻ
റിലീസിങ് തീയതി 2010 സെപ്റ്റംബർ 27 (നെതർലന്റ്സ്) [1]
2010 സെപ്റ്റംബർ 30 (ഓൺലൈൻ)[2]
സമയദൈർഘ്യം 14 മിനിറ്റ് 48 സെക്കൻഡ്
രാജ്യം നെതർലന്റ്സ്
ഭാഷ ഇംഗ്ലീഷ്
ബജറ്റ് €400,000[3]

ബ്ലെൻഡർ ഫൗണ്ടേഷന്റെ ഭാഗമായ ബ്ലെൻഡർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് സിന്റൽ. ഡൂറിയാൻ എന്ന പേരിലാണ് ഇതിനായുള്ള പദ്ധതി അറിയപ്പെടുന്നത്. ജ്വലിക്കുന്ന പാറ എന്നർത്ഥം വരുന്ന സിന്റാർ എന്ന ഡച്ച് വാക്കിൽ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. ഫൗണ്ടേഷൻ മുമ്പ് പുറത്തിറക്കിയ ചിത്രമായ എലിഫന്റ്സ് ഡ്രീം, ബിഗ്ബക്ക് ബണ്ണി പോലെത്തന്നെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ച ഒരു ചിത്രമാണിത്. 2009 മേയിൽ നിർമ്മാണമാരംഭിച്ച ചിത്രം 2010 സെപ്തംബർ 27-ന് നെതർലാൻഡ്സ് ഫിലിം ഫെസ്റ്റിവലിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി. സെപ്തംബർ 30 ഇന്റർനെറ്റിൽ ഡൌൺലോഡിന് ലഭ്യമായി.

ചലച്ചിത്രം[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Durian Blog: "Durian Open Movie Project » Blog Archive  » Sintel official premiere", Durian Open Movie Project Blog, September 1, 2010
  2. http://durian.blender.org/news/online-film-release-september-30/
  3. "Blender Foundation Releases Open Source Movie Sintel". NewTeeVee. 2010-10-01. ശേഖരിച്ചത് 2010-10-04. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=സിന്റൽ&oldid=2077273" എന്ന താളിൽനിന്നു ശേഖരിച്ചത്