സിന്ധൂ-ഗംഗാ സമതലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കത്വിയാര്‍ശ്ചി സമതലങ്ങള്‍ എന്നും അറിയപ്പെടുന്ന സിന്ധൂ-ഗംഗാ സമതലം ഇന്ത്യയുടെ വടക്ക്, കിഴക്കു ഭാഗങ്ങളുടെ ഭൂരിഭാഗവും, പാക്കിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗങ്ങള്‍, ബംഗ്ലാദേശിന്റെ ഒട്ടുമുക്കാലും ഭാഗങ്ങള്‍ എന്നിവ ചേര്‍ന്ന വിശാലവും ഫലഭൂയിഷ്ഠവുമായ സമതലങ്ങള്‍ ആണ്. ഈ സമതലത്തെ നനയ്ക്കുന്ന സിന്ധു, ഗംഗ നദികളുടെ പേരില്‍ നിന്നാണ് ഈ സമതലത്തിനു പേര് ലഭിച്ചത്.
സിന്ധൂ-ഗംഗാ സമതലത്തിന്റെ വടക്കുഭാഗം ഹിമാലയ പര്‍വ്വതങ്ങളാണ്. ഹിമാലയത്തില്‍ നിന്നും പല നദികളും സിന്ധൂ-ഗംഗാ സമതലത്തിലേയ്ക്കൊഴുകി ഫലഭൂയിഷ്ഠമഅയ അലൂവിയം ഈ രണ്ട് നദികള്‍ക്ക് ഇടയ്ക്കുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നു. സമതലത്തിന്റെ തെക്കേ അതിര് വിന്ധ്യ- സത്പുര പര്‍വ്വതനിരകളും ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയും ആണ്. പടിഞ്ഞാറുവശത്ത് ഇറാനിയന്‍ പീഠഭൂമി ഉയരുന്നു.
ലോകത്തിലെത്തന്നെ ഏറ്റവും ജനവാസമുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഇത്. ഏകദേശം 90 കോടി ജനങ്ങള്‍ ഇവിടെ അധിവസിക്കുന്നു (ലോക ജനസംഘ്യയുടെ ഏഴില്‍ ഒന്ന്).

