സിന്ധു കവിന്നമണ്ണിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധ മനുഷ്യാവകാശപ്രവർത്തക. ഇറാക്കിലും കുവൈത്തിലും മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന കമ്പ്ലൈൻസ് കൺസൾട്ടിവ് സർവ്വീസസ് എന്ന സ്ഥാപനത്തിലെ ചീഫ് എക്സിക്യുട്ടിവ് ഒഫീസർ. അമേരിക്കൻ ലൈസൻസ് ഉള്ള ഫ്രോഡ് എക്സാമിനർ. മനുഷ്യക്കടത്ത് എന്ന മനുഷ്യത്വരഹിതമായ ഏർപ്പാടിനെതിരെ പ്രവർത്തിച്ചതിന് അമേരിക്കൻ സർക്കാറിന്റെ പുരകാരത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അമേരിക്കൻ കമ്പനികൾക്കുവേണ്ടി കരാർ എടുക്കുന്ന പല കമ്പനികളിലും ഏഷ്യയിൽനിന്നുള്ള ജോലിക്കാർ നേരിടുന്ന മനുഷ്യത്വരഹിതമായ അനുഭവങ്ങൾ അമേരിക്കൻ മനുഷ്യാവകാശപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തി ശ്രദ്ധേയയായി.

വ്യക്തിജീവിതം[തിരുത്തുക]

കോഴിക്കോട്ടു ജനനം. എം ഏ ഇംഗ്ലീഷ് പാസായി. വിവാഹാനന്തരം കുവൈറ്റിലെത്തി. അവിടെ ജോലിലഭിച്ച അജിലിറ്റി ലോജിസ്റ്റിക്സ് എന്ന കമ്പനിയിൽ നിന്നും മനുഷ്യക്കടത്തിനെക്കുറിച്ച് അറിയാനിടയായി. ആദ്യഭർത്താവിൽ നിന്നും 2008ൽ വിവാഹമോചനം നേടിയ സിന്ധു ഇപ്പോൾ സന്നദ്ധപ്രവർത്തകനായ സാം മക്കഹൻ എന്ന അമേരിക്കകാരനോടൊത്ത് ജീവിക്കുന്നു. രണ്ട് മക്കൾ- യശ്വന്ത്, ഗായത്രി.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-07. Retrieved 2014-01-14.

മനുഷ്യകടത്ത്

"https://ml.wikipedia.org/w/index.php?title=സിന്ധു_കവിന്നമണ്ണിൽ&oldid=3647379" എന്ന താളിൽനിന്ന് ശേഖരിച്ചത്