സിംഹവാലന്‍ കുരങ്ങ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
സിംഹവാലന്‍ കുരങ്ങ്‌ Lion-tailed Macaque
Lion-tailed Macaque.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Primates
കുടുംബം: Cercopithecidae
ജനുസ്സ്‌: Macaca
വര്‍ഗ്ഗം: M. silenus
ശാസ്ത്രീയനാമം
Macaca silenus
(Linnaeus, 1758)
Synonyms
  • Simia silenus (Linnaeus, 1758)
  • Cercopithecus vetulus (Erxleben, 1777)
  • Simia (Cercopithecus) silenus albibarbatus (Kerr, 1792)
  • Simia ferox (Shaw, 1792)
  • Simia veter (Audebert, 1798)
  • Simia silanus (F. Cuvier, 1822)


പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ്‌ സിംഹവാലന്‍ കുരങ്ങുകള്‍(Lion-tailed Macaque) ശാസ്ത്രീയനാമം Macaca silenus എന്നാണ്‌. [2]

ഉള്ളടക്കം

[തിരുത്തുക] വിവരണം

രോമങ്ങള്‍ കറുത്ത നിറത്തിലോ കടുംതവിട്ടുനിറത്തിലോ ആണ്‌. വെള്ളിനിറവും വെള്ളനിറവും കലര്‍ന്ന സടയാണ്‌ വേറൊരു പ്രത്യേകത. രോമങ്ങളില്ലാത്ത മുഖത്തിന്‌ കറുത്ത നിറമാണ്‌. തല മുതല്‍ വാലിന്റെ അറ്റം വരെ 45മുതല്‍ 60 സെ. മീ നീളമുള്ള ഇവക്ക്‌ പത്തുകിലോഗ്രാമില്‍താഴെയേ തൂക്കം കാണുകയുള്ളൂ. 25 സെ. മീ നീളമുള്ള വാലിന്റെ അറ്റം സിംഹത്തിന്റെ വാലിനു സദൃശ്യമായതിനാലാണ്‌ ഇവയെ സിംഹവാലന്‍ കുരങ്ങന്‍ എന്നു വിളിക്കുന്നത്‌. കാടുകളില്‍ 20 വര്‍ഷത്തോളം ജീവിച്ചിരിക്കുന്ന ഇവ മൃഗശാലകളിലും മറ്റും 30 വര്‍ഷത്തോളം ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.[3]

[തിരുത്തുക] ആവാസരീതി

നല്ല മരംകയറ്റക്കാരായ ഇവ മഴക്കാടുകളിലെ മുകള്‍ത്തട്ടിലാണ്‌ മിക്കവാറും സമയം ചെലവഴിക്കുന്നത്‌. മറ്റു കുരങ്ങുകളുടെ സ്വഭാവത്തെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ ഇവ മനുഷ്യരുമായുള്ള ഇടപെടല്‍ ഇഷ്ടപ്പെറ്റാത്ത കൂട്ടത്തിലണ്‌. കൂട്ടമായി കഴിയുന്ന ജീവികളാണിവ, ഓരോ കൂട്ടത്തിലും പത്തു മുതല്‍ ഇരുപതു വരെ അംഗങ്ങള്‍ കാണാം. കുറച്ചു ആണ്‍കുരങ്ങുകളും കുറെ പെണ്‍കുരങ്ങകളെയും ഒരോ കൂട്ടത്തിലും കാണാം .

[തിരുത്തുക] ഭക്ഷണം

മഴക്കാടുകളിലെ പഴങ്ങള്‍, ഇലകള്‍, മുകുളങ്ങള്‍, പ്രാണികള്‍, ചെറിയ ജീവികള്‍ എന്നിവയാണ്‌ ഇവയുടെ ഭക്ഷണം. [4]

[തിരുത്തുക] വിതരണം

Lion-tailed Macaque in Bristol Zoo.jpg

IUCN കണക്കുപ്രകാരം കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളില്‍ 2500-ഓളം സിംഹവാലന്‍ കുരങ്ങുകളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ - അവയുടെ വാസസ്ഥലങ്ങള്‍ തേയില, കാപ്പി, തേക്ക്‌ എന്നീ തോട്ടങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയിടെ നിര്‍മ്മാണത്താല്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇവ തോട്ടങ്ങളിലൂടെ സഞ്ചരിക്കുകയോ ജീവിക്കുകയോ ചെയ്യാത്തതും മനുഷ്യസഹവാസം ഇഷ്ടപ്പെടാത്തതും സിംഹവാലന്‍ കുരങ്ങുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുവരുത്തിയിട്ടുണ്ട്‌.

സൈലന്റ്‌ വാലി പ്രദേശത്ത്‌ അണക്കെട്ട്‌ നിര്‍മ്മിക്കുന്നത്‌ ഇവയുടെ വംശനാശത്തിനു കാരണമായേക്കമെന്നത്‌, 1977നും 1980നും ഇടയില്‍ സൈലന്റ്‌വാലി പ്രക്ഷോഭണത്തിനു വഴിതെളിച്ചു. ഇവയ്ക്ക്‌ ജീവിക്കാന്‍ ഏറ്റവും അനുയോജ്യസാഹചര്യമുണ്ടെന്നു കരുതപ്പെടുന്ന സൈലന്റ്‌ വാലി പ്രദേശത്ത്‌, 1993-നും 1996-നുമിടയ്ക്ക്‌ പതിനാലോളം സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടങ്ങളെ കണ്ടതായി രേഖപ്പെത്തിയിട്ടുണ്ട്‌.[5]. സിംഹവാലന്‍ കുരങ്ങുകളുടെ ആവാസപ്രദേശങ്ങളില്‍ വടക്കേയറ്റമായ കര്‍ണ്ണാടകയിലെ സിര്‍സി-ഹൊന്നവാര പ്രദേശങ്ങളില്‍ 32 കൂട്ടങ്ങളെ ജീവിക്കുന്നതായി കരുതപ്പെടുന്നു.[6]


പല മൃഗശാലകളും സിംഹവാലന്‍ കുരങ്ങുകളുടെ പ്രത്യുല്‍പ്പാദനത്തിനായുള്ള പദ്ധതികള്‍ നടത്തുന്നുണ്ട്‌ - ഏകദേശം 368 എണ്ണം മൃഗശാലകളില്‍ ജീവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.[3]


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Wikispecies-logo.svg
വിക്കിസ്പീഷിസില്‍ 'Lion-tailed Macaque' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്

[തിരുത്തുക] ആധാരസൂചി

  1. Participants of CBSG CAMP workshop: Status of South Asian Primates (March 2002) (2004). Macaca silenus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006. Database entry includes justification for why this species is endangered.
  2. http://www.iucnredlist.org/search/details.php/12559/summ
  3. 3.0 3.1 Lion-tailed Macaque Article - World Association of Zoos and Aquariums (WAZA), Virtual Zoo".
  4. Singh Mewa and Kaumanns Werner (2005-10-10). "Behavioural studies: A necessity for wildlife management". Current Science 89 (7): 1233. 
  5. Ramachandran, K. K.; Joseph, Gigi, K. (2001). "Distribution and demography of diurnal primates in Silent Valley National Park and adjacent areas, Kerala, India" ([dead link]). Journal of the Bombay Natural History Society 98 (2): 191–196. 
  6. Singh Mewa and Kaumanns Werner (2004-10). "Distribution and Abundance of Primates in Rain Forests of the Western Ghats, Karnataka, India and the Conservation of Macaca silenus". International Journal of Primatology 25 (5): abstract. DOI:10.1023/B:IJOP.0000043348.06255.7f. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം