സാർവ്വദേശീയ ഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാരിസ് കമ്മ്യൂണിലെ അംഗമായിരുന്ന യൂജിൻ പോഷ്യർ (1816-1887), 1871-ൽ ഫ്രഞ്ച് ഭാഷയിൽ രചിച്ചതാണ് സാർവ്വദേശീയഗാനം (ഇംഗ്ലീഷിൽ The Internationale). പിയറി ഡിഗെയ്റ്റർ (1848-1932) അതിന് 1888-ൽ സംഗീതം പകർന്നു[1].

വരികൾ[തിരുത്തുക]

മലയാളം[തിരുത്തുക]

ഉണരുവിൻ പട്ടിണിയുടെ തടവുകാരേ, നിങ്ങൾ
ഉണരുവിൻ ഭൂമിയിലെപ്പീഡിതരെ നിങ്ങൾ
ഇടിമുഴക്കിയലറി നിൽപ്പൂ നീതിയന്ത്യശാസനം
പിറവികൊൾകയായ് രമ്യനവ്യലോകമൊന്നിതാ.

പഴമതൻ വിലങ്ങു പൂട്ടിയിടുകയില്ല നമ്മളെ
അടിമകൾ നുകംവലിച്ചെറിഞ്ഞുയർത്തെണീക്കുവിൻ,
പുതിയതാം തറയ്ക്കു മീതെയുലകമിനിയുയർന്നിടും.
ഇന്നലെവരെയൊന്നുമല്ല നമ്മൾ,
ഇന്നുതൊട്ടു നമ്മളാകുമെല്ലാം.

"ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നിൽക്കുവി
അഖിലലോക ഗാനമിതു മനുഷ്യവശംമാകും!"

വേണ്ട വേണ്ട മുകളിൽ നിന്നിറങ്ങിവന്ന രക്ഷകർ,
വേണ്ട രാജസഭയിൽ നിന് നമ്മളേ ഭരിക്കുവോർ
തൊഴിലെടുക്കുവോർക്കുവേണ്ടയവരെറിഞ്ഞ തുട്ടുകൾ
കള്ളനെപ്പിടിച്ചു കളവുമുതൽ തിരിച്ചുവാങ്ങുവാൻ
തടവിൽനിന്നു മനുജചേതനയ്ക്കു മുക്തി നൽകുവാൻ
സകലവർക്കുമായ് നമുക്കു വഴി തിരക്കിടാം.
നമ്മളെന്തു ചെയ്യണം! നമ്മൾ നിശ്ചയിക്കണം,
നമ്മൾ നിശ്ചയിച്ചുറച്ചു നല്ലപോലെ ചെയ്യണം.

"ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നിൽക്കുവി
അഖിലലോക ഗാനമിതു മനുഷ്യവശംമാകും!"

നിയമമിന്നു ചതികൾകൊണ്ടടിച്ചമർത്തിടുന്നു നമ്മെ
രുധിരമൂറ്റിടുന്നു കൂലിയടിമസമ്പ്രദായവും
ധനികനില്ല കടമകൾ, നിയമവശമമവശനൊരു കെണി,
അലസരായ് മയങ്ങി നമ്മളടിമയായിയേറെനാൾ,
സ്ഥിതിസമത്വനിയമമൊന്നു വേറെ; സമതയിങ്ങനെ
പറയുൻ: "ഇല്ല കടമയെങ്കിലില്ലൊരവകാശവും,
സ്വന്തമാക്കുവാനൊരാൾക്കുമാവില്ല തുല്യരെ."

"ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നിൽക്കുവി
അഖിലലോക ഗാനമിതു മനുഷ്യവശംമാകും!"

മിഴിവിടർത്തി വീമ്പിയന്നൊരരചരവരെ നോക്കുവിൻ,
ഖനിയടക്കി, റെയിലടക്കി, മണ്ണടക്കി വാഴുവോർ!
തൊഴിൽ കവർന്ന ചൂഷകന്റെ ചരിതമൊഴികയെന്തു കാണു-
മവരുടെ വൻ കഥകളിൽ?
വേർപ്പൊഴുക്കി നാമൊരുക്കി നേട്ടമാകെ അലസർതൻ
കോട്ടയിൽ പൊലിച്ചുകൂട്ടി, അതു പിടിച്ചെടുത്ത നീതി
അതിനു നമ്മളുടമകൾ

"ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നിൽക്കുവി
അഖിലലോക ഗാനമിതു മനുഷ്യവശംമാകും!"

ഒന്നുചേർന്നു നിൽക്ക നാം വിഭിന്നജോലി ചെയ്യുവോ‌ർ
കയ്യു കയ്യിണക്കി നിൽക്ക വേർപ്പണിഞ്ഞ മെയ്കളിൽ
എങ്കിലുലകു മുഴുവനും നമ്മുടേതു മാത്രമാം,
മെയ്യനങ്ങിടാത്തവർക്കു സ്ഥാനമില്ല ഭൂമിയിൽ
നമ്മളെ കടിച്ചു കാർന്നു ചീർത്ത കൂട്ടരരെത്ര പേർ!
എങ്കിലും വരും പ്രഭാതമൊന്നു വാനിൽനിന്നുമ-
ന്നകന്നുപോകുമിന്നു ചോരയൂറ്റിടുന്ന കഴുകുകൾ
അന്നുതൊട്ടുദാരമാം വെളിച്ചമാണു ഭൂമിയിൽ.

"ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്തു നിൽക്കുവിൻ
അഖിലലോക ഗാനമിതു മനുഷ്യവശംമാകും!"[1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (ഭാഷ: മലയാളം) (1st എഡി.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (പ്രസിദ്ധീകരിച്ചത് March 2012). pp. 94–96. 
"http://ml.wikipedia.org/w/index.php?title=സാർവ്വദേശീയ_ഗാനം&oldid=1871179" എന്ന താളിൽനിന്നു ശേഖരിച്ചത്