സാവോ വു കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാവോ വു കി
A mid to late 30s man gazing to the left with a green coat, gray tie and wearing a straw hat
ജനനം 13 February 1920
ബീജിങ്, ചൈന
മരണം 2013 ഏപ്രിൽ 9(2013-04-09) (പ്രായം 93)
Switzerland[1]
രാജ്യം ചൈനീസ്, ഫ്രഞ്ച്
പ്രവർത്തന മേഖല ചിത്രകല

വിഖ്യാതനായ ചൈനീസ് ചിത്രകാരനായിരുന്നു സാവോ വു-കി (13 ഫെബ്രുവരി 1920 – 9 ഏപ്രിൽ 2013). 1986-ൽ സാവോ പൂർത്തിയാക്കിയ ഒരു പെയിൻറിങ് ഹോങ്‌കോങ്ങിൽ സോത്ത്ബീസ് റെക്കോഡ് തുകയ്ക് ലേലം ചെയ്തിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

ബെയ്ജിങ്ങിൽ ജനിച്ച സാവോ കുട്ടിക്കാലത്തു തന്നെ ചിത്രകലയിലും കാലിഗ്രാഫിയിലും പരിശീലനം നേടി.. പിന്നീട് സംഗീതജ്ഞയായ ഭാര്യയുമൊത്ത് പാരീസിലെത്തി. ആദ്യ ചിത്രപ്രദർശനം 1959-ലായിരുന്നു. ഈ പ്രദർശനങ്ങൾ മിറോയുടെയും പിക്കാസോയുടെയും പ്രശംസയ്ക്കു പാത്രമായി. 1964-ൽ ഫ്രഞ്ച് പൗരത്വം നേടി. ഇടക്കാലത്ത് അമേരിക്കയിലേക്കു പോയെങ്കിലും അവിടുത്തെ കലാരംഗവുമായി പൊരുത്തപ്പെടാനാകാതെ സിംഗപ്പൂർ വഴി ഹോങ്കോങിലേക്ക് മടങ്ങി. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ സാവോ ചലച്ചിത്ര അഭിനേത്രിയായിരുന്ന ഷൂ യിങിനെ വിവാഹം ചെയ്തു.

ഇംപ്രഷനിസ്റ്റു ശൈലിയിൽ രചിക്കപ്പെട്ട സാവോയുടെ അമൂർത്ത ചിത്രങ്ങളിൽ പോൾ ക്ലീയുടെ സ്വാധീനമുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. "Le peintre franco-chinois Zao Wou-ki est mort" [The Franco-Chinese painter Zao Wou-ki is dead] (ഭാഷ: French). Le Monde. ശേഖരിച്ചത്: 9 April 2013. 
  2. "ചൈനീസ് ചിത്രകാരൻ സാവോ വു-കി അന്തരിച്ചു". മാതൃഭൂമി. 11 ഏപ്രിൽ 2013. ശേഖരിച്ചത്: 11 ഏപ്രിൽ 2013. 

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Zao, Wou Ki
ALTERNATIVE NAMES
SHORT DESCRIPTION French painter
DATE OF BIRTH 13 February 1920
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=സാവോ_വു_കി&oldid=1766883" എന്ന താളിൽനിന്നു ശേഖരിച്ചത്