സാമുവൽ ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമുവൽ ആഡംസ്
A stern middle-aged man with gray hair is wearing a dark red suit. He is standing behind a table, holding a rolled up document in one hand, and pointing with the other hand to a large document on the table.
In this c. portrait by John Singleton Copley, Adams points at the Massachusetts Charter, which he viewed as a constitution that protected the peoples' rights.[1]

പദവിയിൽ
1794–1797
Lieutenant Moses Gill
മുൻ‌ഗാമി John Hancock
പിൻ‌ഗാമി Increase Sumner

പദവിയിൽ
1789 – 1794
Acting Governor
October 8, 1793-1794
ഗവർണർ John Hancock
മുൻ‌ഗാമി Benjamin Lincoln
പിൻ‌ഗാമി Moses Gill

പദവിയിൽ
1782–1785
1787–1788

Delegate from Massachusetts to the Continental Congress
പദവിയിൽ
1774–1781

പദവിയിൽ
1766–1774

ജനനം September 27 [O.S. September 16] 1722
Boston, Massachusetts Bay
മരണം 1803 ഒക്ടോബർ 2(1803-10-02) (പ്രായം 81)
Cambridge, Massachusetts, U.S.
രാഷ്ടീയകക്ഷി Democratic-Republican (1790s)
ജീവിതപങ്കാളി(കൾ) Elizabeth Checkley
Elizabeth Wells
മതം Congregationalist[2]
ഒപ്പ് Handwritten "Saml Adams", with the "l" a raised curlicue

ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്നു സാമുവൽ ആഡംസ്. യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിന്റെ (1735-1826) അകന്ന ഒരു സഹോദരനായിരുന്നു സാമുവൽ. ഇദ്ദേഹം മാസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ 1722 സെപ്റ്റംബർ 27-നു ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

ബോസ്റ്റണിലെ ടാക്സ് കളക്റ്റർ ആയി ഉദ്യോഗം നോക്കിയെങ്കിലും ശരിയായി നികുതി പിരിക്കാനോ കണക്കുകൾ സൂക്ഷിക്കാനോ കഴിയാതിരുന്നതിനാൽ വ്യവഹാരത്തിൽ ഏർപ്പെടേണ്ടിവന്നു. പ്രാതിനിധ്യമില്ലാതെ നികുതിയില്ല (No Taxation without Representation) എന്ന പ്രഖ്യാപനത്തിന്റെ പിൻബലത്തോടെ 1764-ലെ പഞ്ചസാരനിയമത്തെ എതിർത്തതോടെയാണ് ആഡംസ് അറിയപ്പെട്ടു തുടങ്ങിയത്. ബോസ്റ്റണിൽ സ്റ്റാമ്പുനികുതിക്കെതിരായി നടന്ന വിപ്ലവത്തിൽ ഇദ്ദേഹം സജീവമായ പങ്കു വഹിച്ചു.

വിപ്ലവകാരി[തിരുത്തുക]

1769-ൽ മാസാച്ചുസെറ്റ്സിലെ തീവ്രവാദികളുടെ നേതാവായി ഇദ്ദേഹം മാറി. 1774-നു മുൻപുതന്നെ ബ്രിട്ടീഷ് പാർലമെന്റിന് അമേരിക്കൻ കോളനികളുടെ മേൽഅധികാരമില്ലെന്നും കോളനികളുടെ ആത്യന്തികലക്ഷ്യം പൂർണസ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച യു.എസ്സിലെ ആദ്യകാലനേതാക്കളിൽ ഒരാളാണ് സാമുവൽ ആഡംസ്. ബ്രിട്ടീഷുകാർക്കെതിരായി, പ്രസിദ്ധീകരണങ്ങളിലൂടെ ഇദ്ദേഹം നിരന്തര സമരം നടത്തി. അമേരിക്കൻ വിപ്ലവത്തിന്റെ ഒരു പ്രചാരകൻ എന്ന നിലയിലും ഇദ്ദേഹം ഖ്യാതി നേടി. ബോസ്റ്റൺ ടീ പാർട്ടി(1773)യുടെ സൂത്രധാരന്മാരിൽ ഒരാളായിരുന്ന ആഡംസ് കോണ്ടിനന്റൽ കോൺഗ്രസ്സിൽ (1774 ഒക്റ്റോബർ) പങ്കെടുത്തു.

ഭരണഘടനാരൂപീകരണത്തിലെ പങ്ക്[തിരുത്തുക]

മാസാച്ചുസെറ്റ്സിലെ പ്രൊവിൻഷ്യൽ കോൺഗ്രസ് അംഗമായിരുന്ന (1774-75) ആഡംസ് അവിടത്തെ ഭരണഘടന രൂപവത്കരിക്കുന്നതിലും ഗണ്യമായ പങ്കു വഹിച്ചു. 1789 മുതൽ 94 വരെ മാസാച്ചുസെറ്റ്സിലെ ലെഫ്. ഗവർണറായും, 1794 മുതൽ 97 വരെ അവിടത്തെ ഗവർണറായും ആഡംസ് സേവനം അനുഷ്ഠിച്ചു. ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ കക്ഷിനേതാവായി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ (1796) മത്സരിച്ചെങ്കിലും ജെഫേഴ്സനോട് തോറ്റു. പിന്നീട് ഇദ്ദേഹം പൊതുപ്രവർത്തനങ്ങളിൽനിന്നു വിരമിച്ചു. 1803 ഒക്ടോബർ 2-ന് ആഡംസ് ബോസ്റ്റണിൽ നിര്യാതനായി.

അവലംബം[തിരുത്തുക]

  1. Alexander, Revolutionary Politician, 103, 136; Maier, Old Revolutionaries, 41–42.
  2. Wells, Life and Public Services, 2:221.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, സാമുവൽ (1722 - 1803) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=സാമുവൽ_ആഡംസ്&oldid=1766873" എന്ന താളിൽനിന്നു ശേഖരിച്ചത്