സാബൂൻകായ
| സാബൂൻകായ | |
|---|---|
| സാബൂൻകായ ഹൈദരാബാദിൽ നിന്നും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Sapindaceae |
| ഉപകുടുംബം: | Sapindoideae |
| ജനുസ്സ്: | Sapindus |
| വർഗ്ഗം: | S.emarginatus |
പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സാബൂൻകായ (കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ/ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. സാബൂൻ എന്ന ഓഷധിയുടെ (Sapindus emarginatus) ഫലമായ ഈ കായ്കൾ കാട്ടിൽ നിന്നും കുട്ടികൾ ശേഖരിച്ചു കൊണ്ടു വരും. വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. സ്വർണ്ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാൻ സ്വർണ്ണപ്പണിക്കാർ ഈ കായ ഉപയോഗിച്ചിരുന്നു. ഇരുപതാംനൂറ്റാണ്ടായതോടെ സോപ്പ്, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ പ്രചാരത്തോടെ സാബൂൻകായയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.
ഉള്ളടക്കം |
ശാസ്ത്രീയ നാമം [തിരുത്തുക]
ലൈചീ കുടുംബത്തിൽ പെട്ട(Lychee) സാപ്പിൻഡേസിയ (Sapindaceae) വർഗ്ഗത്തിൽ പെടുന്ന ചെടിയുടെ കായാണിത്.ഇതിന്റെ പേർ ലാറ്റിനിലുള്ള സോപ്പ് എന്ന അർത്ഥം വരുന്ന സാപോണിസ് എന്നതും ഇന്ത്യ എന്ന അർത്ഥം വരുന്ന ഇൻഡികസും കൂടി ആണുണ്ടായിട്ടുള്ളത്
പ്രത്യേകതകൾ [തിരുത്തുക]
പ്രകൃത്യായുള്ള സർഫാക്റ്റന്റ്സ് ആയ സാപ്പോണിൻസ് ആടങ്ങീട്ടുള്ള ഈ കായ അമേരിക്കയിലേയുംഏഷ്യയിലേയും തദ്ദേശീയർ കഴുകുന്നതിനു ഉപയോഗിച്ചിരുന്നു.ഈ കായ ചരിത്രാതീത കാലം മുതൽ , ഗർഭനിരോധന മാർഗ്ഗമായും,ശർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും,മരുന്നായും ഉപയോഗിച്ചിരുന്നു.
മറ്റ് പേരുകൾ [തിരുത്തുക]
ചവക്കായ ,ഉരെഞ്ചി ക്കായ, സോപ്പ് കായ,സോപും കായ്,സാവുങ്കായ്,പശകൊട്ട എന്നിങ്ങനെ പേരുണ്ട്.
സാബൂൻ എന്നത് അറബി പദമാണ്. അറബി ഭാഷയിൽ സോപ്പിനുസാബൂൻ എന്ന് പറയുന്നു.