സള്‍ഫ്യൂരിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സള്‍ഫ്യൂരിക് അമ്ലം
Sulfuric-acid-2D-dimensions.svg
Sulfuric-acid-3D-vdW.png
IUPAC നാമം Sulfuric acid
മറ്റു പേരുകള്‍ Oil of vitriol
Identifiers
CAS number 7664-93-9
RTECS number WS5600000
Properties
മോളിക്യുലാര്‍ ഫോര്‍മുല H2SO4
മോളാര്‍ മാസ്സ് 98.078 g/mol
Appearance clear, colorless,
odorless liquid
സാന്ദ്രത 1.84 g cm−3, liquid
ദ്രവണാങ്കം

10 °C, 283 K, 50 °F

ക്വഥനാങ്കം

290 °C, 563 K, 554 °F

Solubility in water fully miscible
(exothermic)
അമ്ലത്വം (pKa) -3
വിസ്കോസിറ്റി 26.7 cP at 20 °C
Hazards
EU classification Corrosive (C)
R-phrases R35
S-phrases (S1/2), S26, S30, S45
Flash point Non-flammable
Related compounds
Related strong acids Selenic acid
Hydrochloric acid
Nitric acid
Related compounds Hydrogen sulfide
Sulfurous acid
Peroxymonosulfuric acid
Sulfur trioxide
Oleum
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സള്‍ഫ്യൂരിക് അമ്ലം. ഇതിന്‍റെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയില്‍ വെച്ചും വെള്ളവുമായി ലയിക്കും. വളരെയേറെ ഉപയോഗങ്ങള്‍ ഉള്ള ഒന്നാണ് സള്‍ഫ്യൂരിക് അമ്ലം. രാസ വ്യവസായത്തില്‍ ഏറ്റവുംധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാര്‍ത്ഥങ്ങളിലൊന്നാണിത്. 2001-ല്‍ ലോകമെമ്പാടുമായി 16.5 കോടി ടണ്‍ സള്‍ഫ്യൂരിക് അമ്ലം ഉല്‍പാദിക്കപ്പെട്ടു. അയിര്‍ ശുദ്ധീകരണം, രാസവള നിര്‍മാണം, എണ്ണ ശുദ്ധീകരണം, പാഴ്ജല ശുദ്ധീകരണം, രാസ നിര്‍മാണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങള്‍.

[തിരുത്തുക] നിര്‍മ്മാണം

സള്‍ഫര്‍, ഓക്സിജന്‍, ജലം എന്നിവ ഉപയോഗിച്ച് കോണ്‍ടാക്റ്റ് പ്രക്രീയ മുഖേനയാണ് സള്‍ഫ്യൂരിക് അമ്ലം നിര്‍മ്മിക്കുന്നത്. ആദ്യ പടിയായി സള്‍ഫര്‍ കത്തിച്ച് സള്‍ഫര്‍ ഡൈയോക്സൈഡാക്കി മാറ്റുന്നു.

(1) S(s) + O2(g) → SO2(g)

സള്‍ഫര്‍ ഡൈയോക്സൈഡിനെ ഓക്സിജനുമായി കലര്‍ത്തി വനേഡിയം പെന്‍റോക്സൈഡ് ഉല്‍പ്രേരകത്തിന്‍റെ സാനിധ്യത്തില്‍ 450 ഡിഗ്രി സെല്‍ഷ്യസ്‍ വരെ ചൂടാക്കി സള്‍ഫര്‍ ട്രൈയോക്സൈഡാക്കി മാറ്റുന്നു.

(2) 2 SO2 + O2(g) → 2 SO3(g)     (in presence of V2O5)

സള്‍ഫര്‍ ട്രൈയോക്സൈഡ് വെള്ളവുമായി പ്രവര്‍ത്തിക്കുമ്പോള്‍(usually as 97-98% H2SO4 containing 2-3% water) 98-99% ഗാഢതയുള്ള സള്‍ഫ്യൂരിക് അമ്ലം ലഭിക്കുന്നു.

(3) SO3(g) + H2O(l) → H2SO4(l)

സള്‍ഫര്‍ ട്രൈയോക്സൈഡിനെ സള്‍ഫ്യൂരിക് അമ്ലത്തില്‍ ലയിപ്പിച്ച് ഒലിയം നിര്‍മ്മിക്കുന്നു.

(3) H2SO4(l) + SO3 → H2S2O7(l)

ഒലിയത്തെ നേര്‍പ്പിച്ച് നിശ്ചിത ഗാഢതയുള്ള സള്‍ഫ്യൂരിക് അമ്ലം നിര്‍മ്മിക്കുന്നു.

(4) H2S2O7(l) + H2O(l) → 2 H2SO4(l)'
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം