സര്‍പ്പിണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വരിയില്‍ ആദ്യം രണ്ട് അക്ഷരം ഉള്ള ഒരു ഗണം, അതിനുശേഷം മൂന്ന് അക്ഷരം വീതമുള്ള മൂന്ന് ഗണവും സര്‍പ്പിണി എന്ന വൃത്തത്തിന്റെ ലക്ഷണമാണ്. കൂടാതെ, എല്ലാ ഗണവും ഗുരുവിലായിരിക്കണം തുടങ്ങുന്നത്. മൂന്ന് അക്ഷരം വീതമുള്ള ഗണങ്ങളില്‍ രണ്ട് അക്ഷരമെങ്കിലും ഗുരു ആയിരിക്കുകയും വേണം. ഇങ്ങനെയുള്ള ഈരടികള്‍ സര്‍പ്പിണി എന്ന വൃത്തത്തില്പ്പെടുന്നവയാണ്. ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ ഗുരു ആയാലും മതി.
[തിരുത്തുക] ലക്ഷണം
ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതില്‍പ്പരം,
ഗണങ്ങള്‍ക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍
മറ്റേതും സര്‍വ്വഗുരുവായ് വരാം കേളിതു സര്‍പ്പിണി.