സരസ്വതി സമ്മാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 10 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം[1]
പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുന്നത്.
അവലംബം [തിരുത്തുക]
- ↑ "Saraswati Samman for writer Bhyrappa". The Times of India. 6 April 2011.
പുരസ്ക്കാരജേതാക്കൾ [തിരുത്തുക]
- 1990 - ഇസ്മത് ചുഘ്തായി
- 1991 - ഹരിവംശ്റായ് ബച്ചൻ
- 1992 - രമാകാന്ത് രഥ്
- 1993 - വിജയ് ടെണ്ടുൽക്കർ
- 1994 - ഹർഭജൻ സിങ്ങ്
- 1995 - ബാലാമണിയമ്മ
- 1996 - ഷംസുർ റഹ്മാൻ ഫാറൂഖി
- 1997 - മനുഭായ് പഞ്ചോലി
- 1998 - ശംഖ ഘോഷ്
- 1999 - ഇന്ദിര പാർഥസാരഥി
- 2000 - മനോജ് ദാസ്
- 2001 - ദലീപ് കൗർ തിവാനാ
- 2002 - മഹേഷ് എൽകുഞ്ച്‌വാർ
- 2003 - ഗോവിന്ദ് ചന്ദ്ര പാണ്ഡേ
- 2004 - സുനിൽ ഗംഗോപാധ്യായ
- 2005 - കെ. അയ്യപ്പപ്പണിക്കർ
- 2006 - ജഗന്നാഥ് പ്രസാദ് ദാസ്
- 2007 - നയ്യെർ മസൂദ്
- 2008 - ലക്ഷ്മി നന്ദൻ ബോറ
- 2009 - സുർജിത് പാതർ
- 2010 - എസ്.എൽ. ഭൈരപ്പ
- 2011- എ.എ. മണവാളൻ
- 2012- രോഹിത് ഗൗതം
- 2013 - സുഗതകുമാരി