സയാമീസ് ഫൈറ്റർ മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയാമീസ് ഫൈറ്റർ മത്സ്യം
ആൺ സയാമീസ് ഫൈറ്റർ
വന്യ പെൺ സയാമീസ് ഫൈറ്റർ
പരിപാലന സ്ഥിതി
വളർത്തുമത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Osphronemidae
ജനുസ്സ്: Betta
വർഗ്ഗം: B. splendens
ശാസ്ത്രീയ നാമം
ബീറ്റ സ്‌‌പ്ലെൻഡെൻസ്
Regan, 1910

വളരെ ഭംഗിയുള്ള അലങ്കാര മത്സ്യം ആണ് സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ. ബീറ്റ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ബീറ്റ സ്‌‌പ്ലെൻഡെൻസ് എന്ന് ആണ് ദ്വിപദനാമ നാമം. ഇവ വളരെ ഏറെ പ്രശസ്തമായ ഒരു ശുദ്ധജല അലങ്കാര മത്സ്യം ആണ്. ഈ മീനുകളുടെ വന്യ പുർവികരെ തായ്‌ലാന്റ് , മലേഷ്യ , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ആണ് കണ്ടു വരുന്നത്‌ . ഇവിടെ ധാരാളം ആയി കാണപ്പെടുന്ന നെൽവയലുകൾ ആണിവയുടെ ആവാസകേന്ദ്രങ്ങൾ.

ഉള്ളടക്കം

[തിരുത്തുക] പേര്

ഈ ജെനുസിന്റെ പേരിന്റ് ഉത്പത്തി ഇകാൻ ബെട്ടഹ് എന്ന തായ്‌ലാന്റ് തദ്ദേശീയ പദത്തിൽ നിന്നാണ്. തായ്‌ ഭാഷയിൽ ഇവയെ പ്ലാ-കാട്‌ അല്ലെങ്കിൽ ട്രേ കരേം എന്നാണ് വിളിക്കുന്നത് ,അർഥം പോരാളി മത്സ്യം.[1]

[തിരുത്തുക] ശ്വസനം

സയാമീസ് ഫൈറ്ററുകൾ ജലത്തിൽ കലർന്ന ഓക്സിജൻ കൂടാതെ വായുവിൽ നിന്നു നേരിട്ടും ശ്വസിക്കാറുണ്ട്‌ , ഇതിനു ഇവക്ക് ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉണ്ട് .

[തിരുത്തുക] സ്വഭാവം

ഇങ്ങനെ പേര് വരാൻ കാരണം ഇവയുടെ ആക്രമണ വാസന നിറഞ്ഞ സ്വഭാവം ആണ്. തന്റെ വാസസ്ഥലത്ത് മറ്റു ഒരു ഫൈറ്റർ മത്സ്യം വരുന്നത്‌ ഇവക്ക് തീരെ ഇഷ്ടമല്ല.

രണ്ടു ആൺ മത്സ്യങ്ങൾ തമ്മിൽ കണ്ടാൽ പിന്നെ രണ്ടിൽ ഒരാളുടെ ജീവൻ പോകുന്നത് വരെ ഇവ പോര് തുടരും . മാംസഭോജി ആയതു കൊണ്ട് തന്നെ മറ്റു ചെറു മീനുകളെ ഇവ ആഹാരം ആക്കാറുണ്ട് . വാലിനു വലിപ്പമേറിയ മറ്റു അലങ്കാരമത്സ്യങ്ങളുടെ കൂടെ പാർപ്പിക്കുകയാണെങ്കിൽ ചിലപ്പോൾ അവയുടെ വാല് കടിച്ചു മുറിക്കുന്ന സ്വഭാവവും കണ്ടു വരുന്നു.[2] പൊതുവേ വലിയ ഒരു മീൻ കൂട്ടത്തിൽ ശാന്ത സ്വഭാവി ആണെകിലും ചിലപ്പോഴൊക്കെ മറ്റു മീനുകളെ അക്രമിക്കാറുണ്ട് .

[തിരുത്തുക] പഠനങ്ങൾ

മൃഗകളിലെ സ്വഭാവ ശാസ്ത്രം (ഏതോഓളജി) പഠനവിഷയം ആകിയ ശാസ്ത്രജ്ഞൻമാർ, പിന്നെ മൃഗ മനഃശാസ്ത്രജ്ഞൻമാർ (കംപരിടിവ് സൈക്കോളജി ) എന്നിവർ ഇവയുടെ ആക്രമണ സ്വഭാവം പഠന വിഷയം ആകിയിടുണ്ട്.[3]

[തിരുത്തുക] അവലംബം

  1. "Betta". ഫിഷ്‌ബേസ്. എഡിറ്റേഴ്സ്. റാനിയർ ഫ്രോസും, ഡാനിയൽ പോളിയും. March 2006 പതിപ്പ്. N.p.:ഫിഷ്‌ബേസ്, 2006.
  2. [ http://nippyfish.net/bettas-101/choosing-a-tank/]
  3. Bronstein, Paul M. (1998). "Agonistic Sequences and the Assessment of Opponents in Male Betta splendens". American Journal of Psychology 265. 


[തിരുത്തുക] തുടർ വായനക്ക്

  • Simpson, M. J. A. (1968). The display of the Siamese fighting fish Betta splendens. Animal Behaviour Monographs, 1, 1-73.
  • Thompson, T. (1966). Operant and Classically-Conditioned Aggressive Behavior in Siamese Fighting Fish. American Zoologist, 6, 629-741 (doi:10.1093/icb/6.4.629).


[തിരുത്തുക] ചിത്ര സഞ്ചയം

[തിരുത്തുക] ആൺ സയാമീസ് ഫൈറ്റർ

[തിരുത്തുക] പെൺ സയാമീസ് ഫൈറ്റർ

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Do-It-Yourself എന്ന താളിൽ ലഭ്യമാണ്

"http://ml.wikipedia.org/w/index.php?title=സയാമീസ്_ഫൈറ്റർ_മത്സ്യം&oldid=1294347" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ