സബർമതി ആശ്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sabarmati AshramBold text
സബർമതി ആശ്രമത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചിത്രം
സബർമതി ആശ്രമത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചിത്രം
പേരുകൾ
ശരിയായ പേര്:Sabarmati Ashram
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:ഗുജറാത്ത്
സ്ഥാനം:സബർമതി, അഹമ്മദാബാദ്
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
17 ജൂൺ 1917
രൂപകല്പന:ചാൾസ് കോറിയ
സബർമതി ആശ്രമത്തിലെ പ്രാർത്ഥന, ജനുവരി 30,2018

ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം (ഹിന്ദിയിൽ: साबरमती आश्रम; ഗുജറാത്തിയിൽ:સાબરમતી આશ્રમ). ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.

ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു.


ചരിത്രം 1915 gandhiji samaram[തിരുത്തുക]

1915

ആശ്രമം ഇന്ന്[തിരുത്തുക]

ഗാന്ധി സ്മാരക സംഗ്രഹാലയം

ആശ്രമത്തിലെ പ്രധാന മന്ദിരങ്ങൾ[തിരുത്തുക]

സബർമതി ആശ്രമം ഇന്ന് ഒരു സംരക്ഷിതസ്മാരകമാണ്. ആശ്രമകത്തിനകത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി സ്മാരക സംഗ്രഹാലയം ഇന്ന് ഗുജറാത്തിലെത്തുന്ന അനേകം സഞ്ചാരികളെ ആകർഷിക്കുന്നു. ആശ്രമപരിധിക്കുള്ളിലെ ഈ സംഗ്രഹാലയ മന്ദിരം ചാൾസ് കോറിയ രൂപകല്പന ചെയ്തതാണ്.

ഹൃദയ് കുഞ്ജ്: ആശ്രമത്തിനുള്ളിൽ ഗാന്ധിജി താമസിച്ചിരുന്ന വീടാണ് ഹൃദയ്കുഞ്ജ്. ഗാന്ധി സംഗ്രഹാലയം പ്രാരംഭത്തിൽ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സംഗ്രഹാലയം പുതിയ മന്ദിരത്തിലേക്കുമാറ്റി. 1963 മെയ് 10-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് പുതിയ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.

നന്ദിനി: ഹൃദയ്കുഞ്ജിന്റെ വലതുഭാഗത്തായ് സ്ഥിതിചെയ്യുന്ന പഴയ ആശ്രമ അതിഥിമന്ദിരമാണ് നന്ദിനി. അന്ന് ആശ്രമത്തിലെത്തിയിരുന്ന ഇന്ത്യക്കാരും വിദേശീയരും താമസ്സിച്ചിരുന്നത് ഇവിടെയാണ്.

വിനോബാ കുടീരം: ആശ്രമത്തിലെത്തിയ ആചാര്യ വിനോബാ ഭാവേ താമസിച്ചിരുന്ന് ഇവിടെയാണ്. അദ്ദേഹത്തിന്റെ ബഹുമാനാർഥമാണ് ഈ വീടിന് വിനോബാ കുടീർ എന്ന പേരുനൽകിയത്. ഇതിനോടുചേർന്നു നിൽക്കുന്ന മന്ദിരമാണ് മീരാ കുടീരം.

ഉപാസനാ മന്ദിരം: ഹൃദയ്കുഞ്ജിനും മഗൻ കുടീരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രാർത്ഥനാലയമാണ് ഇത്. പ്രാർത്ഥനകൾക്കു ശേഷം ഗാന്ധിജി ആശ്രമവാസികളുടെ സംശയങ്ങൾ നിവർത്തിച്ചുകൊടുത്തിരുന്നതും അവരുമായ് സംവദിച്ചിരുന്നതും ഇവിടെവെച്ചാണ്.

വിനോബാ കുടീരം


സംഗ്രഹാലയത്തിന്റെ പ്രത്യേകതകൾ[തിരുത്തുക]

  • "എന്റെ ജീവിതമാണ് എന്റെ സന്ദേശം" ചിത്രശാല,ഗാന്ധിജിയുടെ ജീവിതത്തിലെ 250ഓളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
  • 1915-1930 കാലയളവിൽ ഗാന്ധിജി അഹമ്മദാബാദിൽ താമസിച്ചിരുന്നു. ഈ നാളുകളിലെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്
  • ഗാന്ധിജിയുടെ എണ്ണഛായ ചിത്രങ്ങളുടെ പ്രദർശനകേന്ദ്രം
  • ഗാന്ധിവാക്യങ്ങളുടെയും, എഴുത്തുകളുടെയും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുടെയും പ്രദർശനകേന്ദ്രം
  • ഗാന്ധിജിയുമായ് ബന്ധപ്പെട്ട പുസ്തകങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥാലയം. ഏകദേശം 35000ത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്
  • ആശ്രമം പുസ്തകശാല: പ്രതിഫലേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. ഗാന്ധിജിയെ സംബന്ധിക്കുന്ന പുസ്തകങ്ങളും സാഹിത്യ സൃഷ്ടികളും ഇവിടെനിന്നും ലഭ്യമാണ്.

ആശ്രമ പ്രവർത്തനങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

സബർമതി ആശ്രമത്തിലെ ചർക്ക

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സബർമതി_ആശ്രമം&oldid=3993121" എന്ന താളിൽനിന്ന് ശേഖരിച്ചത്