സബർമതി നദി
| Sabarmati River | |
| River | |
|
സബർമതി തീരത്തെ അഹമ്മദാബാദ് നഗരം
|
|
| Country | ഇന്ത്യ |
|---|---|
| States | ഗുജറത്ത്, രാജസ്ഥാൻ |
| Tributaries | |
| - left | Wakal river, Sei Nadi, Harnav River, Hathmati River, Watrak River |
| Cities | അഹമ്മദാബാദ്, ഗാന്ധിനഗർ |
| Source | Dhebar lake, Rajasthan |
| - location | Aravalli Range, Udaipur District, Rajasthan, India |
| - elevation | 782 m (2,566 ft) |
| Length | 371 km (231 mi) |
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് സബർമതി. ഏകദേശം 371 കിലോമീറ്റർ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങൾക്ക് വകൽ എന്നും പേരുണ്ട്.
രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ ആരവല്ലി പർവതനിരകളിലാണ് സബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. ഗൾഫ് ഓഫ് കാംബെയിലൂടെ അറബിക്കടലിൽ പതിക്കുന്നു.
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ അഹമ്മദാബാദും രാഷ്ട്രീയ തലസ്ഥാനമായ ഗാന്ധിനഗറും സബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുൽത്താൻ അഹമ്മദ് ഷാ സബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ ഒരു മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മ ഗാന്ധിജി ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബർമതി ആശ്രമം സ്ഥാപിച്ചു.
[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- സബർമതി ബേസിൻ(ഡിപ്പാർട്മെന്റ് ഓഫ് ഇറിഗേഷൻ, രാജസ്ഥാൻ ഗവൺമെന്റ്)
- സബർമതി ബേസിന്റെ ഭൂപടം
- അഹമ്മദാബാദിലെ സബർമതി നദീമുഖ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങൾ
അക്ഷാംശവും രേഖാംശവും: 22°18′N 72°22′E / 22.3°N 72.367°E
| ഭാരതത്തിലെ പ്രമുഖ നദികൾ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |