സബീര്‍ ഭാട്ടിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഇന്ത്യന്‍ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ് സബീര്‍ ഭാട്ടിയ. ഇന്ത്യയിലെ ചണ്ഡീഗഡില്‍ 1969-ല്‍ ഒരു സൈനികഉദ്യോഗസ്ഥന്റെ മകനായി ജനിച്ചു. പ്രശസ്തമായ ഇ മെയില്‍ സംവിധാനമായ ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. സൗജന്യ ഇ-മെയില്‍ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയില്‍ ആയിരുന്നു. വെറും മൂന്ന് ലക്ഷം ഡോളര്‍ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയില്‍ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന് വിറ്റത്.