സഫാരി (വെബ് ബ്രൗസര്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Safari 3 on Mac OS X 10.5 Leopard. |
|
| Developer(s) | Apple Inc. |
|---|---|
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | മാക് ഒഎസ് എക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, iPhone OS |
| Development status | Active |
| Type | വെബ് ബ്രൗസര്‍ |
| അനുമതിപത്രം | Proprietary Engine under GNU LGPL |
| വെബ്സൈറ്റ് | www.apple.com/safari/ |
ആപ്പിള്‍ വികസിപ്പിച്ച വെബ് ബ്രൗസര്‍ ആണ് സഫാരി. മാക് ഒഎസ് എക്സ് v10.3 ഉം അതിന്റെ തുടര്‍ച്ചകളിലും അടിസ്ഥാന ബ്രൗസര്‍ ആയ സഫാരിയുടെ പബ്ലിക് ബീറ്റ ജനുവരി 7,2003 നു ഇറങ്ങി[1]. ആപ്പിള്‍ ഐഫോണിലെയും ഐപോഡിലെയും ബ്രൗസര്‍ ഇതു തന്നെ. മൈക്രോസോഫ്റ്റ് വിന്‍ഡോസിനുള്ള പതിപ്പ് ജൂണ്‍ 11,2007ല്‍ ഇറങ്ങി[2]. വിന്‍ഡോസ് എക്സ് പി,വിസ്ത എന്നിവയിലും ഇതുപയോഗിക്കാം.
ഉപയോഗത്തിനു ലഭ്യമായതിനു ശേഷം സഫാരിയുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.നെറ്റ് ആപ്ലിക്കേഷന്‍സിന്റെ കണക്കനുസരിച്ച് ബ്രൗസര്‍ വിപണിയിലെ 6.25% പങ്ക് സഫാരി കൈയടക്കിയിരിക്കുന്നു[3].
[തിരുത്തുക] സവിശേഷതകള്‍
ആധുനിക ബ്രൗസറുകള്‍ക്കുള്ള മിക്ക സവിശേഷതകളും സഫാരിക്കുണ്ട്. ചില സൗകര്യങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിച്ചതിനൊപ്പം നൂതനമായവ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
- ടാബുകള്‍ വലിച്ചു നീക്കി പുനക്രമീകരിക്കാവുന്ന സംവിധാനം.
- പോപ്-അപ് പരസ്യങ്ങള്‍ തടയാനുള്ള സംവിധാനം.
- ടെക്സ്റ്റ് ബോക്സുകള്‍ സൗകര്യാര്‍ഥം വലുതാക്കാനും ചെറുതാക്കാനും കഴിയും.
- ടൈപ്പ് ചെയ്യുന്നതിനൊപ്പം തിരച്ചില്‍ നടത്താന്‍ കഴിയും.
[തിരുത്തുക] അവലംബം
- ↑ Apple Unveils Safari. ശേഖരിച്ചത് 2008-07-08.
- ↑ Apple Introduces Safari for Windows. ശേഖരിച്ചത് 2008-07-08.
- ↑ Market share for browsers, operating systems and search engines. ശേഖരിച്ചത് 2008-07-08.