സപ്തസ്വരങ്ങള്‍‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ ശാസ്ത്രീയസംഗീതത്തിലെ സ്വരസ്ഥാനങ്ങളാണ് (മ്യൂസിക്കല്‍ നോട്ട്) സപ്തസ്വരങ്ങള്‍ എന്നു അറിയപ്പെടുന്നത്. രാഗങ്ങള്‍ ഏഴോ അതില്‍കുറവോ സ്വരങ്ങളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്. സപ്തസവരങ്ങള്‍ താഴെപറയുന്നവയാണ്.

സപ്തസ്വരങ്ങളെ ഒന്നാകെ സര്‍ഗം എന്നു പറയുന്നു. പാടുമ്പോള്‍ ഈ സ്വരങ്ങളെ യഥാക്രമം സ, രി, ഗ, മ, പ, ധ, നി എന്നിങ്ങനെയാണ്‌ ഉപയോഗിക്കുന്നത്.

[തിരുത്തുക] ഐതിഹ്യം

ബ്രഹ്മാവാണ് സംഗീതത്തിന്റെ കര്‍ത്താവ് എന്ന് സാമവേദത്തില്‍ പറയുന്നു. ആദ്യം ഒരു സ്വരത്തില്‍ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവില്‍ ഏഴ് സ്വരങ്ങള്‍ ഉണ്ടാവുകയായിരുന്നു.


സ്വരങ്ങള്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തില്‍ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നല്‍കിയിരിക്കുന്ന രീതിയിലാണ്‌ സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം[1].

[തിരുത്തുക] അവലംബം

  1. സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 98-100. ISBN 81-7130-993-3. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍