സനാതന ധർമ്മ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 9°28′8.61″N 76°20′23.18″E / 9.4690583°N 76.3397722°E / 9.4690583; 76.3397722

കേരള സർവ്വകലാശാലയുടെ കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഒരു കലാലയമാണ് സനാതന ധർമ്മ കോളേജ് അഥവാ എസ്. ഡി. കോളേജ്. ഇത് കേരള സർവ്വകലാശാല അംഗീകൃതമായ ഏറ്റവും പഴയ എയ്ഡഡ് കോളേജുകളിലൊന്നാണ്. ഇപ്പോൾ എൻ. ഏ. ഏ. സി. നാല് താരകം ഈ കലാലയത്തിനു നൽകിയിട്ടുണ്ട്. കല, ശാസ്തം, കൊമേഴ്സ് എന്നിവയിൽ പതിനൊന്ന് ഡിപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ട്.

വി. പാർത്ഥസാരഥി അയ്യങ്കാർ, വി സുന്ദരനായിഡു എന്നിവർ ചേർന്നാണ് ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഈ കലാലയം സ്ഥാപിച്ചത്. 1946 ജൂൺ 20ന് സി.പി. രാമസ്വാമി അയ്യരാണ് കോളേജ് ഉദ്ഘാടനം ചെയ്തത്.

"http://ml.wikipedia.org/w/index.php?title=സനാതന_ധർമ്മ_കോളേജ്&oldid=2015074" എന്ന താളിൽനിന്നു ശേഖരിച്ചത്