സത്‌ലജ് നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചനദികളില്‍ ഏറ്റവും നീളമേറിയ നദിയാണ് സത്‌ലജ്. ഇന്ത്യയില്‍ ചുവന്ന നദി എന്നും അറിയപ്പെടുന്നു. വേദങ്ങളില്‍ ശതാദ്രു, ഗ്രീക്ക് പുരാണങ്ങളില്‍ ഹെസിഡ്രോസ് എന്നീ പേരുകളില്‍ പരാമര്‍ശിക്കപ്പെടുന്നു. വിന്ധ്യ പര്‍വതനിരകള്‍ക്ക് വടക്കായും ഹിന്ദു കുഷ് പര്‍വതനിരകള്‍ക്ക് തെക്കായും പാകിസ്ഥാനിലെ മക്രാന്‍ പര്‍വനിരകള്‍ക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നു. ടിബറ്റിലെ കൈലാസ പര്‍വതത്തിന് സമീപമുള്ള മാനസരോവര്‍ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. ബിയാസ് നദിയുമായി ലയിച്ച ശേഷം പാക്കിസ്താനിലേക്ക് ഒഴുകുന്നു. അവിടെ വച്ച് സിന്ധു നദിയുമായി ചേരുകയും കറാച്ചിക്കടുത്തുവച്ച് സമുദ്രത്തില്‍ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാ-നംഗല്‍ സത്‌ലജ് നദിയിലാണ്. സത്‌ലജിനെ യമുനാ നദിയുമായി ബന്ധിപ്പിക്കുന്ന എസ്.എല്‍.വൈ (സത്‌ലജ്-യമുന ലിങ്ക്) എന്ന കനാല്‍ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. സിന്ധു നദീജല ഉടമ്പടി പ്രകാരം ഈ നദിയുടെ ഭൂരിഭാഗം ജലവും ഇന്ത്യക്ക് ലഭിക്കുന്നു.
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |

