സതീശ് ധവൻ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഏപ്രിൽ 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| സതീശ് ധവൻ | |
|---|---|
| ജനനം | 1920 സെപ്റ്റംബർ 25 ശ്രീനഗർ, ഇന്ത്യ |
| മരണം | 2002 മാർച്ച് 3 (പ്രായം 81) ഇന്ത്യ |
| താമസം | ഇന്ത്യ |
| ദേശീയത | ഇന്ത്യ |
| മേഖലകൾ | മെക്കാനിക്കൽ and Aerospace Engineering |
| സ്ഥാപനങ്ങൾ | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് California Institute of Technology National Aerospace laboratories Indian Academy of Sciences and Indian Space Commission |
| ബിരുദം | യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ് (Pakistan) University of Minnesota, California Institute of Technology |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Dr.Hans W. Liepmann |
| അറിയപ്പെടുന്നത് | Indian space program |
| പ്രധാന പുരസ്കാരങ്ങൾ | പത്മവിഭൂഷൻ ഇന്ദിരഗാന്ധി പുരസ്കാരം |
ഒരു ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു സതീശ് ധവൻ (പഞ്ചാബി: ਸਤੀਸ਼ ਧਵਨ, ഹിന്ദി: सतीश धवन) (25 സെപ്റ്റംബർ 1920–3 ജനുവരി 2002). ശ്രീനഗറിൽ ജനിച്ചു. പഞ്ചാബ് സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദവും ഇംഗ്ളീഷ് സാഹിത്യത്തിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് അമേരിക്കയിലെ മിനെസോട്ട സർവകലാശാലയിൽനിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ എം.എസ്സും കാലിഫോർണിയ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
ഉള്ളടക്കം |
ഔദ്യോഗികജീവിതം [തിരുത്തുക]
1951-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ എയ്റോനോട്ടിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ സീനിയർ സയന്റിഫിക് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പ്രൊഫസർ, വകുപ്പ് മേധാവി എന്നീ പദവികൾ വഹിച്ചശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തിൽ ആദ്യമായി ശബ്ദാതീത വിൻഡ് ടണലുകൾ നിർമിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. ദ്രവഗതികത്തിൽ നൂതന ഗവേഷണങ്ങൾ ഇദ്ദേഹവും വിദ്യാർത്ഥികളും നടത്തി. വിക്രം സാരാഭായിയുടെ മരണശേഷം 1972-ൽ ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷന്റെ ചെയർമാനായി ധവാൻ നിയമിതനായി. സ്റ്റേറ്റ് കമ്മീഷൻ ചെയർമാൻ പദവിയും ഇദ്ദേഹത്തിനു നല്കപ്പെട്ടു.
നേട്ടങ്ങൾ [തിരുത്തുക]
ഭാരതീയ ബഹിരാകാശ പദ്ധതിയുടെ തലവനായിരുന്ന ഘട്ടത്തിൽപ്പോലും ദ്രവഗതികത്തിൽ ടർബുലൻസ്, ബൗണ്ടറി ലെയർ എന്നീ മേഖലകളിൽ ഇദ്ദേഹം ഗവേഷണം തുടർന്നിരുന്നു. ഹെർമൻ ഷിലിച്ചിങ് എഴുതിയ 'ബൌണ്ടറി ലെയർ തിയറി'യിൽ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമീണ വിദ്യാഭ്യാസം, റിമോട്ട് സെൻസിങ്, ഉപഗ്രഹ വാർത്താ വിനിമയം എന്നീ മേഖലകളിലും ധവാൻ പരീക്ഷണപഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇൻഡ്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം (INSAT), ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ്സ് (IRS), പോളാർ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ (PSLV) എന്നിവയുടെ വികസനത്തിന് ആവശ്യമായ ഗവേഷണപഠനവും പരീക്ഷണങ്ങളും ധവാൻ നടത്തിയിരുന്നു.
മരണം [തിരുത്തുക]
2002 ജനുവരി 3ന് ഇദ്ദേഹം അന്തരിച്ചു. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ പാഡ് ഇദ്ദേഹത്തിന്റെ സ്മരണാർഥം 'സതീശ് ധവൻ ബഹിരാകാശ കേന്ദ്രം' എന്ന് നാമകരണം ചെയ്യപ്പെട്ടു.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ സതീശ് ധവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Prof. Roddam Narasimha, JNCASR about his professor. [1]
- Prof. Hans Liepmann, Caltech about his student. [2]