എം.ആര്‍. നായര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശസ്ത മലയാള സാഹിത്യകാരനാണ് സഞ്ജയന്‍. സഞ്ജയന്‍ എന്നത് തൂലികാനാമമാണ്, യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍)എന്നാണ്. (ജനനം: 1903 ജൂണ്‍ 13 - മരണം: 1943 സെപ്റ്റംബര്‍ 13).തലശ്ശേരിക്കടുത്ത് 1903 ജൂണ്‍ 13-നു ജനിച്ചു.
[തിരുത്തുക] ജീവചരിത്രം
1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ സഞ്ജയന്‍ എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്[1]. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു അക്കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ കോഴിക്കോട് ‘കേരളപത്രിക’യുടെ പത്രാധിപനായിരുന്ന സഞ്ജയന്‍റെ പ്രധാനകൃതികാള്‍, സാഹിത്യനികഷം(രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍(ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി തുടങ്ങിയവയാണ്. കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്.
[തിരുത്തുക] മരണം
1943 സെപ്റ്റംബര്‍ 13-ന് അന്തരിച്ചു.
[തിരുത്തുക] അവലംബം
- കേരളവിജ്ഞാനകോശം 1988