സഞ്ചാരം (ടെലിവിഷൻ പരിപാടി)
സഞ്ചാരം | |
---|---|
അവതരണം | സന്തോഷ് ജോർജ്ജ് കുളങ്ങര |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | മലയാളം |
നിർമ്മാണം | |
നിർമ്മാണം | സന്തോഷ് ജോർജ്ജ് കുളങ്ങര |
നിർമ്മാണസ്ഥലം(ങ്ങൾ) | കേരളം |
സമയദൈർഘ്യം | ഓരോ എപ്പിസോഡും 30 മിനുട്ട് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സഫാരി ടിവി |
ഒറിജിനൽ റിലീസ് | 2001 |
External links | |
Website |
ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു യാത്രാവിവരണ പരിപാടിയാണ് സഞ്ചാരം.ഈ പരിപാടി മുൻപ് എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ 11.00 വരെയാണ് ഏഷ്യാനെറ്റ് ന്യൂസിലും ,പിന്നീട് മൂന്നു തവണ ഏഷ്യാനെറ്റിന്റെ മറ്റു ചാനലുകളിലും ഈ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു [1].എന്നാൽ ഇപ്പോൾ ഇത് സന്തോഷ് ജോർജ് കുളങ്ങരയുടെ സ്വന്തം ചാനൽ ആയ സഫാരി ടിവി യിൽ സംപ്രേഷണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 7:30നും രാത്രി 09:30നും ആണ് സംപ്രേഷണം [2].സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ യാത്രകളിലൂടെയാണ് ഈ പരിപാടി. ഈ പരിപാടി ഇതിനോടകം 1510 എപ്പിസോഡുകൾ പിന്നിട്ടു, സ്വന്തം ചാനൽ ആയ സഫാരി ടി വി യിൽ സംപ്രേഷണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 8;00നും രാത്രി 10:00നും ആണ് സംപ്രേഷണം. 21 വർഷമായി ഏതാണ്ട് 100 രാജ്യങ്ങളിൽ സന്ദർശിക്കുകയും ചെയ്തു.
ഈ പരിപാടിയുടെ ഇന്റർനെറ്റ് എഡിഷൻ ചാനൽ സഞ്ചാരം ഡോട്ട് കോം എന്ന വെബ്സറ്റിലൂടെ ലഭ്യമാണ്. ഈ വെബ്സറ്റിലൂടെ വീഡിയോകൾ സൗജന്യമായി വീക്ഷിക്കാം. മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ടെലിവിഷൻ ചാനലാണ് സഞ്ചാരം ഡോട്ട് കോം. [3]
ബഹിരാകാശത്തേക്കുള്ള ഒരു യാത്രാപരിപാടിക്കൊരുങ്ങുകയാണ് സഞ്ചാരം. ഇതിന്റെ അവതാരകാനായ സന്തോഷ് ജോർജ്ജ് കുളങ്ങര, വിർജിൻ ഗാലക്ടികിന്റെ അടുത്ത ബഹിരാകാശ യാത്രാ പരിപാടിയായ സ്പേസ്ഷിപ്പ്ടുവിലെ ഒരംഗമാണ്. ഇതു വഴി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റാവുകയാണ് സന്തോഷ്. [4] [5]
പുരസ്കാരങ്ങൾ[തിരുത്തുക]
നിരവധി പുരസ്കാരങ്ങൾ സഞ്ചാരം ഇതിനോടകം നേടിയിട്ടുണ്ട്.[6] [7]
- മികച്ച ടെലിവിഷൻ സീരിയൽ അവാർഡ് [8]
- വിവേകാനന്ദ അവാർഡ് [9]
- ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഈ പരിപാടി വരുകയുണ്ടായി
- കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: 2005-ലെ മികച്ച ടെലിവിഷൻ പ്രോഗ്രാം
- സൗപർണികാതീരം സ്റ്റേറ്റ് അവാർഡ് : കഥാഖ്യായിക അല്ലാത്ത പരിപാടികളുടെ മികച്ച സംവിധായകൻ
- അഖിലേന്ത്യാ ആർ.എ.പി.എ അവാർഡ് -2004 കഥാഖ്യായിക അല്ലാത്ത മികച്ച ടെലിവിഷൻ പരിപാടി
- നാഷണൽ ഫിലിം അക്കാദമി അവാർഡ്:കഥാഖ്യായിക അല്ലാത്ത മികച്ച ടെലിവിഷൻ പരിപാടി
- കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്:2003
- അഖിലേന്ത്യാ അക്ഷയ നാഷണൽ പുരസ്കാരം-2003
- നാഷണൽ അവാർഡ് :20 ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന മികച്ച ടെലിവിഷൻ പരിപാടി. റേഡിയോ-മിനി സ്ക്രീൻ അവാർഡ്
അവലംബം[തിരുത്തുക]
- ↑ "Sunday at 10:30am". Asianet.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-07. Retrieved 2016-01-15.
{{cite web}}
: Cite has empty unknown parameter:|2=
(help) - ↑ "Internet Television Channel Sancharam inaugurated". Mathrubhumi. page 7, 2 January 2007.
{{cite web}}
: Check date values in:|date=
(help) - ↑ Tuning "Sancharm to be in space". Fine Tuning the World.
{{cite web}}
: Check|url=
value (help) - ↑ "Santosh George to become first Indian space tourist". The Hindu Online. Archived from the original on 2007-03-26. Retrieved 2008-03-30.
- ↑ "TV megaserial Awards". The Hindu Online. Archived from the original on 2004-07-05. Retrieved 2008-03-30.
- ↑ "Sancharam video, awards". sancharam.com. Archived from the original on 2008-03-14. Retrieved 2008-03-30.
- ↑ "TV megaserial Awards announced". Music India Online. Archived from the original on 2007-09-23. Retrieved 2008-03-30.
- ↑ "Vivekananda Awards for Santhosh George Kulangara". New Indian Express.[പ്രവർത്തിക്കാത്ത കണ്ണി]