സംവൃത സുനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സം‌വൃത സുനിൽ (അഭിനേത്രി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവൃത സുനിൽ
ജനനം (1986-10-31) 31 ഒക്ടോബർ 1986  (37 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2004 - തുടരുന്നു
ജീവിതപങ്കാളി(കൾ)അഖിൽ ജയരാജ്‌ (2012 - തുടരുന്നു)
മാതാപിതാക്ക(ൾ)കെ.ടി. സുനിൽ, സാജ്‌ന

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്‌ സം‌വൃത സുനിൽ.രസികൻ,നീലത്താമര,ചോക്ലേറ്റ്,വൈരം,അസുരവിത്ത്,റോബിൻഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബൻസ് എന്നീ മലയാള ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിച്ചു.

സം‌വൃത ഒരു നൃത്ത വേദിയിൽ

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ സ്വദേശിനിയാണ്‌. പിതാവ് -കെ.ടി സുനിൽ. മാതാവ്-സാജ്ന. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. 01-11-2012ൽ കണ്ണൂരിൽ വച്ചായിരുന്നു വിവാഹം[1]

ചലച്ചിത്ര രംഗത്തേക്ക്[തിരുത്തുക]

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്ന സംവൃതയ്ക്ക് 5 അടി 10.5 ഇഞ്ച് ഉയരമുണ്ടായിരുന്നു. മലയാള സിനിമയിലെ ശരാശരി അഞ്ചരയടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരം കൊണ്ട് മുന്നിൽ നിന്നിരുന്ന  സംവൃത തിളങ്ങിയത് അസാധാരണ അഭിനയ മികവ് കൊണ്ടുമാത്രമായിരുന്നു,.

സംവൃത അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

2004[തിരുത്തുക]

  • രസികൻ

2005[തിരുത്തുക]

  • ചന്ദ്രോത്സവം
  • നേരറിയാൻ സി.ബി.ഐ

2006[തിരുത്തുക]

2007[തിരുത്തുക]

2008[തിരുത്തുക]

2009[തിരുത്തുക]

  • ഭാഗ്യദേവത
  • ഭൂമി മലയാളം
  • പകൽ നക്ഷത്രങ്ങൾ
  • ഇവർ വിവാഹിതരായാൽ
  • അനാമിക
  • വൈരം
  • റോബിൻഹുഡ്
  • നീലത്താമര
  • ഗുലുമാൽ

2010[തിരുത്തുക]

  • ഹാപ്പി ഹസ്ബൻഡ്സ്
  • സൂഫി പറഞ്ഞ കഥ
  • ചേകവർ
  • പുണ്യം അഹം
  • കാൽചിലമ്പ്
  • കോക്ക്ടെയിൽ

2011[തിരുത്തുക]

  • മാണിക്ക്യക്കല്ല്
  • ത്രീ കിംഗ്സ്
  • സ്വപ്നസഞ്ചാരി

2012[തിരുത്തുക]

  • അസുരവിത്ത്
  • ദി കിംഗ് & ദി കമ്മീഷണർ
  • മല്ലുസിംഗ്
  • ഡയമണ്ട് നെക്ലെയ്സ്
  • അരികെ
  • ഗ്രാമം
  • അയാളും ഞാനും തമ്മിൽ
  • 101 വെഡിംഗ്സ്

2019[തിരുത്തുക]

സത്യം പറഞ്ഞാ വിശ്വസിക്കുവോ ?

അവലംബം[തിരുത്തുക]

  1. http://marunadanmalayali.com/index.php?page=newsDetail&id=3913

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സംവൃത സുനിൽ


"https://ml.wikipedia.org/w/index.php?title=സംവൃത_സുനിൽ&oldid=3732208" എന്ന താളിൽനിന്ന് ശേഖരിച്ചത്