സംസ്ഥാനപാത 50 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State Highway 50 (Kerala) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ് | |
| നീളം: | 31.515 km (19.6 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | ചാവക്കാട് |
| അവസാനം: | വടക്കാഞ്ചേരി |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 50 (സംസ്ഥാനപാത 50). തൃശ്ശൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയായ ചാവക്കാടിൽ നിന്നും ആരംഭിച്ച് തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്. 31.515 കിലോമീറ്റർ നീളമുണ്ട് [1]
തൃശ്ശൂർ ജില്ലയിലെ മൂന്ന് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് 30 കിലോമീറ്റർ നീളമുണ്ട്. ചാവക്കാട് - വടക്കാഞ്ചേരി എന്നും ഈ പാതക്ക് പേരുണ്ട്. ചാവക്കാട് നിന്നും തുടങ്ങി മമ്മിയൂർ, ആർത്താറ്റ്, കുന്നംകുളം, ചൊവ്വന്നൂർ, പന്നിത്തടം, വെള്ളറക്കാട്, എരുമപ്പെട്ടി, നെല്ലുവായ്, മങ്ങാട്, കുണ്ടന്നൂർ, കാഞ്ഞിരക്കോട് തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോയി വടക്കാഞ്ചേരിയിലെ ഓട്ടുപാറ കവല വരെയാണ് ഈ പാത.
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||