സംവാദം:ഹിന്ദുമതവും വിമർശനങ്ങളും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിലെ ഉള്ളടക്കം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ , മാറ്റങ്ങൾ വരുത്തുമ്പോൾ ദയവായി വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളിക്കുക. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക.

ഇത് ഹിന്ദുമതവും വിമർശനങ്ങളും എന്ന വിഷയത്തെകുറിച്ചുള്ള താങ്കളുടെ വീക്ഷണം ചർച്ച ചെയ്യാനുള്ള താളല്ല. ലേഖനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. ബന്ധമില്ലാത്ത കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടാൽ അവ നീക്കപ്പെട്ടേക്കാം.

സ്വന്തം കാഴ്ചപ്പാട് പ്രസിദ്ധീകരിക്കാൻ ലേഖനമെഴുതുന്നത് തെറ്റാണ്. ലൈംഗികത അധാർമ്മികമാണോ? മുഹമ്മദ് അത്ത വിമാനമിടിച്ചു കയറ്റിയതിനു ഇസ്ലാം മതത്തെ കുറ്റം പറയുന്നത് തെറ്റാണെന്നതു പോലെ തഗ്സുകൾ കാളിയെ ആരാധിച്ചിരുന്നെതിനു ഹിന്ദുമതമെന്തു പിഴച്ചു. ഉഷ്ണമേഖലാ പ്രദേശത്തെ ദ്രാവിഡ ദൈവങ്ങൾ പ്രദേശത്തെ ജനതയുടെ വസ്ത്രവിധാനമാണ് സ്വീകരിച്ചിരുന്നതെന്നത് ബാഹ്യ കാഴ്ചപ്പാടുകളിലൂടെ നോക്കി അധാർമ്മികമെന്ന് സ്ഥാപിക്കുന്നത് മണ്ടത്തരമാണെന്നേ പറയാനുള്ളു. {{POV}} ചേർത്തു. --പ്രവീൺ:സംവാദം 03:43, 7 ഡിസംബർ 2010 (UTC)[മറുപടി]

അധാർമ്മികത ഒഴിവാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 05:49, 7 ഡിസംബർ 2010 (UTC)[മറുപടി]
ചിത്രത്തിന്റെ അടിക്കുറിപ്പ്: കാജുറോ ക്ഷേത്രത്തിൽ കാണപെടുന്ന അധാർമിക കൊത്തുപണികൾ. --അഖിലൻ‎ 12:18, 7 ഡിസംബർ 2010 (UTC)[മറുപടി]
അതും ഒഴിവാക്കി. --Vssun (സുനിൽ) 14:44, 7 ഡിസംബർ 2010 (UTC)[മറുപടി]

ഹിന്ദുമതം ലേഖനത്തിൽ വിമർശനങ്ങളും മറുപടികളും എന്ന ഒരു ഭാഗമുണ്ടല്ലോ. അപ്പോൾ ഇങ്ങനെയൊരു പ്രത്യേക ലേഖനത്തിന്റെ ആവശ്യമുണ്ടോ?? --അഖിലൻ‎ 04:54, 9 ഡിസംബർ 2010 (UTC)[മറുപടി]

ലൈഗികത തെറ്റല്ല. എന്നാൽ അധാർമ്മികത എന്നത് തെറ്റാകുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്വന്തം കാഴ്ച്ചപാടല്ലല്ലോ അവിടെ നൽകിയിരിക്കുന്നത്. അവലംബം നൽകിയിട്ടില്ലെ? ധാർമ്മികത എല്ലാ മനുഷ്യരുടെയും ആദരിക്കപെടുന്ന അടിസ്ഥാന ആവശ്യമാണ്. ധാർമികമായി നല്ലത് പ്രവർത്തിക്കുന്ന വ്യക്തികളെ സമൂഹം ആദരിക്കുന്നു. ദൈവങ്ങളിൽ തന്നെ അധാർമികമെന്ന് സമൂഹം പൊതുവെ പറയുന്ന ഗുണങ്ങൾ വേണ്ടാവുന്നതിലുമധികം ഉദിച്ചാൽ (ഉദാഹരണം കാമാസക്തി) ആ ദൈവങ്ങൾ അവരെ ആരാധിക്കുന്നവർക്ക് അനുകരിക്കാൻ എന്തു നല്ല ധാർമ്മികതയാണ് മാത്യകയായി നൽകിയിട്ടുള്ളത്? ഒരു ഹൈന്ദവ ക്ഷേത്രത്തിൽ കാണപെടുന്ന ആ ചിത്രത്തിൽ കാണുന്നത് അധാർമികത അല്ലാതെ എന്താണ്ണ്? ഹൈന്ദവമതത്തിലല്ലാതെ മറ്റേത് പ്രമുഖ മതങ്ങളുടെ ദൈവങ്ങളാണ് ലൈഗികതയിൽ ഇത്രയധികം താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്? പ്രവീൺ പറഞ്ഞ "ഹിന്ദുമതം എന്തു പിഴച്ചു" എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കാരണം ശിവലിംഗത്തെ പൂജിക്കുന്നതുപോലെയുള്ള ആചാരങ്ങൾ ഹിന്ദുമതം ഈ ആധുനികയുഗത്തും അനുവദിക്കുന്നില്ലെ? എന്തിന് പ്രോൽസാഹിപ്പിക്കുന്നില്ലെ? അപ്പോൾ ഹിന്ദുമതത്തിനതിനു പങ്കില്ല എന്നെങ്ങനെ പറയാം? ഒരു ദൈവത്തിന്റെ ലിംഗത്തെ ആരാധിക്കന്നത് അധാർമികമാല്ലാതാകുമോ? എന്തിനു കാമദേവൻ എന്ന ഒരു ദൈവം തന്നെയില്ലേ? "ആയിരം പെണ്ണുങ്ങൾ തുണിയഴിഞ്ഞാടുമ്പോൾ തിരുന്നട വാതിൽ തുറന്നീടട്ടെ" എന്ന ഒരു ഗാനം തന്നെ ഇന്നും ശിവക്ഷേത്രത്തിൽ ഉറക്കെ പാടുന്നുണ്ട്. സത്യമായ കാര്യങ്ങളാണ് അവലംബം നൽകിയവിടെ എഴുതിയിട്ടുള്ളത്, പിന്നെ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾക്ക് സുനിൽ നൽകിയതുപോലെയുള്ള മാറ്റങ്ങൾ നൽകുന്നതിൽ വിരോധമില്ല. --Critic007 20:31, 8 ഡിസംബർ 2010 (UTC)[മറുപടി]

വാദത്തിന്റെ ഒരു ഭാഗം മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളു അതുകൊണ്ടാണ് പി.ഒ.വി. ചേർത്തതും. അതിനുള്ള വിശദീകരണമാണ് മുകളിലിട്ടത്. ശിവലിംഗത്തെ പൂജിക്കുന്നതിന്റെ കാരണം സ്വാമി വിവേകാനന്ദനടക്കം ഒട്ടനവധി പേർ ശിവലിംഗ പ്രശ്നം പാശ്ചാത്യരെ വിശദീകരിച്ചിട്ടുണ്ടെന്നാണറിവ്. അവ ഉൾപ്പെടുത്തിയിട്ട് പി.ഒ.വി. മാറ്റിക്കോളൂ. (താങ്കൾക്ക് ലേഖനമെഴുത്തല്ല, അധിഷേപിക്കലാണ് താത്പര്യമെന്നു തൊന്നുന്നു!!)--പ്രവീൺ:സംവാദം 02:46, 9 ഡിസംബർ 2010 (UTC)[മറുപടി]

പ്രവീൺ എന്ന അഡ്മിൻ വൈകാരികമായി പ്രതികരിക്കുന്നത് ശരിയല്ല. വിക്കിപീഡിയ വൈകാരിക പ്രതികരണത്തിനുള്ള സ്സ്ഥലവുമല്ല--ഉപ്പേരിക്കുരുള 07:32, 9 ഡിസംബർ 2010 (UTC)[മറുപടി]

പ്രവീൺ പറഞ്ഞ രണ്ടാമത്തെ ന്യായവാദം ശരിയാണ്. വിവേകാനന്ദൻ ഇതു സംബന്ധിച്ച് പറഞതായി അറിവില്ല. പക്ഷേ ശങ്കരാനന്ദൻ പറഞ്ഞിട്ടുണ്ട്. അതു കൂടെ എഴുതാം--Critic007 09:36, 9 ഡിസംബർ 2010 (UTC)[മറുപടി]

ലൈംഗികതയെ ഒരു സദാചാരപോലീസിന്റെ കാഴ്ചപ്പാടോടെ നോക്കിക്കണ്ടത് കൊണ്ടാണ് അധാർമികം എന്നൊക്കെ തോന്നുന്നത്. സ്ത്രീയും പുരുഷനും ബന്ധപ്പെടുന്നത് വഴി പുതിയ ഒരു മനുഷ്യൻ ജനിക്കുന്നത് പോലെ പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധമാണ് പ്രപഞ്ചരചനയുടെ അടിസ്ഥാനം എന്നും ഈ ലൈംഗികത മോക്ഷദായകം ആണെന്നും ദൈവീകമാണെന്നും ഹൈന്ദവതയിൽ ഉള്ളത്. എന്നാൽ ഏദെൻതോട്ടത്തിലെ പാപക്കനി പോലെ പാപമാണ് സെക്സ് എന്നൊരു ചിന്തയാണ് സെമിറ്റിക്ക് മതം പ്രചരിപ്പിച്ചത്. മനുഷ്യന്റെ മനസിലെ അടിച്ചമർത്തിയ വികാരങ്ങൾ ഇല്ലാതാകാൻ ആണ് ക്ഷേത്രശില്പങ്ങളിൽ രതി കൊണ്ടുവന്നത്.ലൈംഗികത ഹൈന്ദവതയിൽ പാപമല്ല

പുരാണങ്ങൾ വെറും കഥകളാണ്[തിരുത്തുക]

പുരാണങ്ങൾ വെറും കഥകളാണ്, “പുരാണമിത്യേവ ന: സാധു സർവ്വം“ എന്നാണല്ലോ. അങ്ങനെ ഉള്ള പുരാണങ്ങൾ 'സങ്കീർണ്ണ പുരാണകഥകൾ' എന്ന തലക്കെട്ടോടെ നൽകിയിരിക്കുന്ന വിമർശങ്ങൾക്ക് വിധേയം ആവുന്നില്ല. "ക്രിസ്തീയ യുക്തിയും ദൈവസങ്കല്പവുമായി പൊരുത്തപെട്ടു പോകുന്നില്ലെന്നും വിമർശകർ വാദിക്കുന്നു" ക്രിസ്തീയ യുക്തിയും ദൈവസങ്കല്പവുമായി പൊരുത്തപെട്ടു പോകുന്നില്ല എന്നതുകൊണ്ട് മാത്രം അത് വിമർശനം ചെയ്യപ്പെടെണ്ടാത് ആണോ --കണ്ണൻ വയനാട് 11:50, 30 ജൂലൈ 2011 (UTC)

ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പല വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട് എങ്കിലും ഈ വിമർശനങ്ങൾ ഒരു പരിധിവിട്ട് എതോ നിഗുഡ ലക്ഷ്യങ്ങൾ സാക്ഷത്കരിക്കാൻ വേണ്ടിയാണ്ട് എവിടെ വിമർശനം നടത്തിട്ടുള്ളത് . സാധാരണ യുക്തിയോട് യോജിചു സമാന്തരമായി നൂറ്റാണ്ടുകൾ പിന്നിട്ട ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും വളരെ സങ്കീർണ്ണമാണെന്നും അതു സാധാരണ യുക്തിയോട് യോജിപ്പിലല്ല പോകുന്നതെന്നും എന്നും ഈവിടെ ചിലർ അറിഞ്ഞുകൊണ്ടു വാദിക്കുന്നു. ഖജുരാവോ ക്ഷേത്രത്തിലെ ചുമരിൽ കൊത്തീട്ടുള്ള ശില്പങ്ങളാണ് ഇവർക്ക് പ്രശ്നം അത് ലൈംഗികതക്ക് പ്രാധാന്യം കൊടുക്കുന്ന തായി ഇവർ കണ്ടുപിടിച്ചു.— ഈ തിരുത്തൽ നടത്തിയത് KADAKATHARAYILNAGRAJATEMPLE (സംവാദംസംഭാവനകൾ) 20:07, ജനുവരി 16, 2020 (UTC)

സംവാദം:കമ്പ്യൂട്ടർ മോണിറ്റർ - ഇവിടെ ചേർത്ത സംവാദം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:12, 17 ജനുവരി 2020 (UTC)[മറുപടി]