സംവാദം:സാമൂതിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആംഗലേയത്തിൽ സാമോറിൻ (Zamorin) എന്നാണ്. എന്ന വാക്യം നീക്കം ചെയ്യണം എന്നെന്റെ അഭിപ്രായം മറ്റൊന്നും കൊണ്ടല്ല. നമ്മുടെ നാട്ടിലെ മലയാളമായ ഒരു പേര് ആംഗലേയ വത്കരിച്ച് അവർ പറയുന്നത് നാം എന്തിന് താളിൽ ചേർക്കണം. ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കുള്ള ലിങ്ക് താളിൽ തന്നെയുണ്ടല്ലോ. ശബരിമലക്ക് തമിഴിൽ ശബരിമലൈ എന്നാണ് പറയുന്നത് എന്നമട്ടിൽ കാര്യങ്ങൾ നാം ലേഖനത്തിൽ ചേർക്കാറുണ്ടോ--പ്രവീൺ:സംവാദം 11:42, 13 ഡിസംബർ 2006 (UTC)[മറുപടി]

സാമൂതിരി എന്ന് നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ സുഹൃത്തേ, ഗൂഗിളിൽ അതിനെ സെർച്ച് ചെയ്യണമെങ്കിൽ zamorin എന്നു തന്നെ കൊടുക്കണം. പിന്നെ നമ്മൾ സാമൂരി എന്നൊക്കെയും പറയാറുണ്ട്. അദ്ദേഹത്തെ പറ്റിയുള്ള പ്രധാന രേഖകൾ പോര്ത്തുഗീസുകാരുടെയും ഡച്ചുകാരുടെയും കയ്യിലാണ് അതിലെല്ലാം zamorin എന്നാണ്. നമ്മൾ വെറുതെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. --ചള്ളിയാൻ 12:23, 13 ഡിസംബർ 2006 (UTC)[മറുപടി]

സാമൂതിരി നമ്മുടെ നാട്ടുകാരനാണു സുഹൃത്തേ ഇംഗ്ലീഷുകാരനല്ല, ഗൂഗിളോ ഇംഗ്ലീഷ് വിക്കിപീഡിയയോ അല്ലല്ലോ മലയാളം വിക്കിപീഡിയ, നമ്മൾക്ക് നമ്മുടേതായ ഒരു വ്യക്തിത്വം വേണ്ടേ. സാമൂതിരി പറഞ്ഞ് പഴകിയതല്ലേ സാമൂരി. അതിനൊരു റീഡിറക്ട് ഉണ്ടാക്കിയാൽ പോരെ. സാമൂതിരി എന്ന താളിൽ സാമൂരി എന്ന വാച്യരൂപം പോലും കൊടുക്കാതെ zamorin എന്ന ഇംഗ്ലീഷ് രൂപം കൊടുക്കുന്നതിലാണ് എനിക്ക് വിഷമം. samoothiri എന്നോ മറ്റോ ഗൂഗിളിൽ സേർച്ചു ചെയ്യൂ ആവശ്യത്തിനു ലിങ്കുകൾ കിട്ടും. താങ്കൾ പറഞ്ഞു: അദ്ദേഹത്തെ പറ്റിയുള്ള പ്രധാന രേഖകൾ പോര്ത്തുഗീസുകാരുടെയും ഡച്ചുകാരുടെയും കയ്യിലാണ് അതിലെല്ലാം zamorin എന്നാണ്. ശരിയാരിക്കും അവരായിരുന്നല്ലോ ഭരിച്ചിരുന്നത്. പക്ഷേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 59 കൊല്ലമായില്ലേ. ഇനിയെങ്കിലും നമുക്ക് നമ്മുടെ നാമങ്ങൾ ഉപയോഗിക്കത്തില്ലേ.--പ്രവീൺ:സംവാദം 15:14, 13 ഡിസംബർ 2006 (UTC)[മറുപടി]
മതങ്ങളേയും മറ്റും ബാധിക്കുന്ന കാര്യങ്ങളിൽ തെളിവു ചേർക്കുന്നതും അതു വിക്കിപീഡിയയുടേതല്ലാത്ത അഭിപ്രായമായി എഴുതുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു--പ്രവീൺ:സംവാദം 18:29, 17 ഡിസംബർ 2006 (UTC)[മറുപടി]
നമ്മുടെ നാട്ടുകാരൻ ആയതുകോണ്ട് ആണ് അങ്ങനെ എഴുതുന്നത്. കൊടുങ്ങല്ലൂർ എന്നു നോക്കൂ. അവിടെ ക്രാങ്കനൂർ എന്നാണ് വിദേശീയർ പറയുന്നത്. ആലപ്പുഴക്ക് ആലപ്പി എന്നല്ലേ പറഞ്ഞിരുന്നത്. പണ്ടങ്ങനെ പറഞ്ഞിരുന്നത് അപ്പാടെ മറക്കണം എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത് പിന്നെ പോർട്ടുഗീസുകാരെ പറങ്കികൾ എന്നാണ് നമ്മൾ വിളിച്ചിരുന്നത്. അങ്ങനെ തന്നെ എഴുതണമെന്നും പറയുമോ. ഗൂഗിളിൽ രണ്ടു പേരിലും തപ്പൂ. എതിനാണ് കൂടുതൽ ഹിറ്റ് കിട്ടുന്നത്?പിന്നെ ഭരിച്ചിരുന്ന കാര്യം. ഡച്ചുകാരും പോർട്ടുഗീസുകാരും കേരളം അങ്ങനെ മൊത്തമയിട്ടൊന്നും ഭരിച്ചിട്ടില്ല. ചില പ്രദേശങ്ങൾ മാത്രം അതും കുറച്ചു കാലം. അവർ വ്യാപരത്തിനാണ് ഊന്നൽ കൊടുത്തത്. ബ്രീട്ടീഷുകാരുടെ പോലെ മൊത്തമായി കൊള്ള ചെയ്യുകയായിരുന്നില്ല. 750 വർഷം കൊണ്ട് സാംമൂതിരി മാർക്ക് ചെയ്യാൻ പറ്റാത്തത് 50 വർഷം കൊണ്ട് അവർ ചെയ്തിട്ടുണട്. പിന്നെ നാമം ഉപയോഗിച്ചതു കൊണ്ട് ഒരു വൃഥാ രാജ്യസ്നേഹം ഉണ്ടാകുമൊ? എനിക്ക് വലിയ അഭിപ്രായം ഇല്ല. മറ്റുള്ളവർ എന്താ പറയുന്നതെന്ന് നോക്കാം. --ചള്ളിയാൻ 05:31, 18 ഡിസംബർ 2006 (UTC)[മറുപടി]

ഫാക്റ്റ്[തിരുത്തുക]

പ്രിയ ചള്ളിയൻ, ഞാൻ നയങ്ങൾക്കെതിരായി ഒന്നും ചെയ്തില്ല. സന്തുലിതമായ കാഴ്ചപ്പാട് പരിപാലിക്കണമെങ്കിൽ അത് വിക്കിപീഡിയയുടെ അഭിപ്രായം അല്ലാതെ എഴുതണം. സാമൂതിരി ലേഖനത്തിലെ വാക്യങ്ങളിൽ എനിക്ക് മതപക്ഷപാതം പോലെ അനുഭവപ്പെട്ടു. അത് താങ്കളുടെ കുറ്റമല്ലന്നറിയാം. താങ്കളോട് ഒരു വിരോധവും ഇല്ലതാനും. അധാരപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി വിവരങ്ങൾ ചേർക്കണം എന്നല്ലേ നമ്മൾ തത്കാലം പാലിക്കുന്നില്ലങ്കിലും വിക്കിപീഡിയയുടെ നയം. സാമൂതിരികുടുംബത്തിലെ ആരോടെങ്കിലും ചോദിച്ചാൽ ഈ അഭിപ്രായമായിരിക്കുമോ , അതുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്ന മിക്ക കാര്യങ്ങളും എനിക്ക് അറിവില്ലാത്തതാണ്. ഞാനതിലൊന്നും സംശയിച്ചില്ലല്ലോ. ഫാക്റ്റ് ചേർത്തത് അവിടെ വിവരം ശേഖരിച്ച സ്രോതസ്സ് ചേർക്കണം എന്നാഗ്രഹിച്ചാണ് അല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഞാൻ എന്തുകൊണ്ടാണ് ഫാക്റ്റ് ചേർത്തതെന്ന് സംവാദം താളിൽ എഴുതിയാരുന്നു. താങ്കൾ രണ്ടാമതും എന്നെ അവിശ്വസിക്കില്ലന്നു കരുതി. ഫാക്റ്റ് ഫലകം തെളിവു ചേർക്കാതെ നീക്കുന്നതും, ചുരുക്കരൂപത്തിൽ അഭിപ്രായം എഴുതുന്നതും ശരിയാണെന്നു തോന്നുന്നില്ല. ഫാക്റ്റ് ഫലകം ഇരുന്നിടത്ത് തെളിവു ചേർക്കുമെന്നും, എന്നിലുള്ള വിശ്വാസം തിരിച്ചുവരുമെന്നും കരുതട്ടെ, ഇല്ലങ്കിൽ ഞാൻ നയങ്ങൾക്കെതിരേ പ്രവർത്തിച്ചതെന്താണെന്ന് ഒന്നു വിശദീകരിക്കുമല്ലോ--പ്രവീൺ:സംവാദം‍ 09:25, 18 ഡിസംബർ 2006 (UTC) Retrieved from "http://ml.wikipedia.org/wiki/User_talk:Challiyan"

ഫാക്റ്റിനെപ്പറ്റി

ഏകദേശം അതേ വാക്കുകൾ തന്നെ മുൻപൊരിടത്ത് താങ്കൾ സംശയം രേഖപ്പെടുത്തുകയും ഞാൻ അതിന് തെളിവ് സൈറ്റ്(ഹാജരാക്കുകയും) ചെയ്യുകയും ചെയ്തു. വീണ്ടും അതേ വാക്കുകൾ തെന്നെ ആവർത്തിക്കുന്നിടത്ത് വീണ്ടും എന്തിനാണ് തെളിവ്. സാമ്മൂതിരി കുടുംബത്റ്റിലെ ആരോറ്റെങ്കിലും ചോദിച്ചാൽ ഈ ഉത്തരം കിട്ടിയെന്നു വരില്ല. ഒരു മാസം മുൻപ് എന്നോട് ചോദിച്ചിരുന്നെങ്കിലും ഞാനും മറിച്ചേ പറയുമായിരുന്നുള്ളൂ. അറോ എഴോ ചരിത്ര പുസ്തകങ്ങൾ വായിച്ച ശേഷം ആണ് ഞാൻ തന്നെ വിശ്വസിക്കാൻ തുടങ്ങിയത്. പിന്നെ സാമൂതിരി മത പക്ഷപാതൈയല്ല., അവർ മത സൌഹാർദ്ദവമാണ് കാണിക്കുന്നത്. ഹിന്ദു രാജാവ് അറബികളേയും മുസ്ലിങ്ങളേയും സുഹൃത്തുക്കളാക്കുന്നത് പക്ഷ്പാതമല്ല. സ്വന്തം ജാതിക്കാരെ മാത്രം പ്രീണിപ്പിക്കുന്നത് പക്ഷപാതം എന്നു പറയാം. ഇവിടെ ചരിത്രകാരന്മാർ എല്ലവരും ഏകാഭിപ്രായക്കാരാണ്. പിന്നെ നമ്മുടെ നാട്ടുകാരണാണെന്നു കരുതി എല്ലവരും നല്ല പുള്ളികളാവണമെന്നില്ലല്ലോ. ഞാൻ പുസ്തകങ്ങൾ വായിച്ച് എഴുതിയതാണ് ഇതുവരെ. ഒന്നും സ്വന്തം അഭിപ്രയങ്ങളല്ല. താങ്കളോട് വിരോധം ഒന്നും ഇല്ല. ഞാൻ താഴെ പ്രമാണാധാര സൂചി കൊടുക്കാറുണ്ട്. എല്ലാ ലേഖനത്തിനും. അവയിലുള്ളവയേ എഴുതാറുള്ളൂ. സാമൂതിരിയെ കുറിച്ച് വായിച്ചിട്ട് കഷ്ടി ഒരു മാസമേ ആവുന്നു. അതിനു മുൻപ് ഞാനും താങ്കളേ പൊലെ തന്നെ. --ചള്ളിയാൻ 02:19, 19 ഡിസംബർ 2006 (UTC)

Retrieved from "http://ml.wikipedia.org/wiki/User_talk:Praveenp"

വിമർശനങ്ങൾ[തിരുത്തുക]

സാമൂതിരിമാർ ഉപജാപങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ഭരണം കൈക്കലാക്കിയതെന്ന് ചില ചരിത്രകാരന്മാർ ആരോപിക്കുന്നു. എഴുനൂറിൽപരം വർഷങ്ങൾ സാമൂതിരിമാർ ഭരിച്ചെങ്കിലും യുദ്ധങ്ങളും പോരുകളും മാത്രം നടന്നിരുന്ന ഇവരുടെ ഭരണകാലം യാതൊരു വിധ പുരോഗമനവുമില്ലാതെ മലബാർ അധഃപതിച്ചതായാണ് ചരിത്രകാരനായ കെ. ബാലകൃഷ്ണക്കുറുപ്പ് രേഖപ്പെടുത്തുന്നത്. മുസ്ലീങ്ങളുടെയും മൂറുകളുടെയും സഹായത്തോടെ നാടു ഭരിച്ചിരുന്ന അവർക്ക് മറ്റു രാജ്യങ്ങൾ കൈവശപ്പെടുത്തുക എന്നല്ലാതെ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നില്ല. ചേരന്മാരെപ്പോലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ നാടു നന്നാക്കുകയോ ഗതാഗത സം‌വിധാനം മെച്ചെപ്പെടുത്തുകയോ, പോർളാതിരിയുടേതു പോലെ ക്ഷേത്രങ്ങൾ പണിയുകയോ ഉണ്ടായില്ല. മുസ്ലീങ്ങളുടെ സ്വാധീനവും കാലാകാലങ്ങളിൽ നടന്നു വന്ന യുദ്ധങ്ങളുടെ ബാഹുല്യവുമാണ് ഇതിനെല്ലാം കാരണം എന്നും അഭിപ്രായമുണ്ട്.

ഈ ഭാഗം പക്ഷപാതപരമാണെന്നുതന്നെ തോന്നിപ്പോകുന്നു.

ജനങ്ങൾക്ക് യാതൊരുവിധ പുരോഗതിയും സമ്മാനിക്കാനാകാത്ത ഒരു ഭരണസംവിധാനം 750 വർഷത്തോളം നിലനിൽക്കുമോ?

  • ഈ 750 വർഷക്കാലവും സാമൂതിരിയുടെ രാജ്യത്ത് കൃഷിയിടങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിലെ അത്രയും മാത്രമായിരുന്നുവോ? പ്രദേശത്ത് ജനസംഖ്യാവർദ്ധന ഉണ്ടായതായി നാം അറിയുന്നു. അതിനാനുപാതികമായി കൃഷിയിടങ്ങളുടെ വ്യാപ്തിയും വർദ്ധിച്ചിട്ടുണ്ടാകണമല്ലോ. ഈ 750 വർഷക്കാലത്തിനിടക്കു പൊങ്ങിവന്ന ജനവാസകേന്ദ്രങ്ങൾ ഈ പ്രദേശങ്ങളിലൊക്കെയുണ്ട്. അതൊക്കെ നെൽക്കൃഷിയെ അടിസ്ഥാനമാക്കിയാണുതാനും.
  • കലയുടെയും സംസ്കാരത്തിന്റേയും കാര്യത്തിലാണെങ്കിൽ ഈ പ്രദേശങ്ങൾ വൈവിദ്ധ്യമേറിയ തനിമയുള്ള സംസ്കൃതിയുടെ വിളനിലങ്ങളാണ്. തുഞ്ചനേയും കുഞ്ചനേയും മേൽപ്പത്തൂരിനേയും ഒക്കെ സൃഷ്ടിച്ചതും ഈ പ്രദേശങ്ങളാണ്.
  • ഗതാഗതസംവിധാനങ്ങളുടെ കാര്യത്തിലാണെങ്കിൽ ചേരന്മാരുടെ കാലത്തും പിന്നീട് പതിനെട്ടാം നൂറ്റാണ്ടുവരേയും ഈ പ്രദേശങ്ങളിൽ ദുർഘടങ്ങളായ നാട്ടുവഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മഹോദയപുരത്തുനിന്ന് കരൂരിലേക്ക് കൊങ്ങുനാടു വഴി വിശാലമായ രാജപാത വെട്ടി ഗതാഗതം സുഗമമാക്കിയ ചേരന്മാരൊന്നും ചരിത്രത്തിലില്ല.
  • ഉപജാപങ്ങളാണെങ്കിൽ എല്ലാ ഭരണകേന്ദ്രങ്ങളിലേയും എക്കാലത്തേയും പതിവുകളല്ലേ? മഗധയിലെ ചാണക്യനേയും പിൽക്കാലചാണക്യന്മാരേയും നമുക്കു കണ്ടില്ലെന്നു നടിക്കാനാകുമോ?

മുകളിൽ എടുത്തുചേർത്ത ഖണ്ഡികയിൽ പറയുന്ന കാര്യങ്ങളെ ഇനിയും പലവിധത്തിലും ചോദ്യം ചെയ്യാൻ കഴിയും. അതുകൊണ്ടാണ് അത് പക്ഷപാതപരമാണെന്ന് തോന്നിപ്പോകുന്നത്. ഈ ഖണ്ഡിക നീക്കം ചെയ്യപ്പെടാവുന്നതാണ്. --Chandrapaadam (സംവാദം) 16:02, 25 ജൂൺ 2013 (UTC)[മറുപടി]

നാഴികക്കല്ലുകൾ[തിരുത്തുക]

"1509 ഫെബ്രുവരി- പോർട്ടുഗീസുകാർ പ്രതികാരം വീട്ടാനായി സാമൂതിരിയുടെ സേനയുമായി ഗോവയിലെ ദിയു യുദ്ധത്തിൽ എതിരിടുന്നു. തുടർന്ന് ഈജിപ്ത്യൻ, തുർക്കി സൈന്യം പിൻ‍വാങ്ങുന്നു. കടലിൽ 1938 വരെ പോർട്ടുഗീസുകാർ മാത്രമാവുന്നു." --1938 എന്ന വർഷം ശരിയല്ലല്ലോ! തിരുത്ത് വേണം

"1513 - സാമൂതിരിയും പോർട്ടുഗീസുകാരും സന്ധിയിൽ. കോഴിക്കോട് ഒരു കോട്ട കെട്ടാൻ അനുമതി നൽകുന്നു. പകരമായി കൊച്ചിയും കോലത്തുനാടും കീഴ്പ്പെടുത്താൻ സഹായം വാഗ്ദാനം ചെയ്യുന്നു."

--കൊച്ചിയും കോലത്തുനാടും കീഴ്പ്പെടുത്താൻ ആർ ആർക്കാണ് സഹായം വാഗ്ദാനം ചെയ്തത്?--Chandrapaadam (സംവാദം) 07:14, 14 ഒക്ടോബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സാമൂതിരി&oldid=4026272" എന്ന താളിൽനിന്ന് ശേഖരിച്ചത്