സംവാദം:ഷവർമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷാർമ്മ ഷൊർമ്മ എന്നോ മറ്റോ ആനെന്നു തോന്നുന്നു ഇതിന്റെ ഉച്ചാരണം. ബ്ലൊഗിൽ നിന്നു വർമ്മമാർ ഇവിടെയും എത്തിയോ :) --Shiju Alex|ഷിജു അലക്സ് 13:02, 9 ഒക്ടോബർ 2008 (UTC)[മറുപടി]

'കേരളത്തിൽ കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള GCDA സമുച്ചയത്തിൽ ഷവർമ്മ ഉണ്ടാക്കി വിൽക്കുന്ന കടയുണ്ട്.' ഈ വാചകത്തിന്റെ ആവശ്യമുണ്ടോ? പ്രസ്തുത കടയിൽ മാത്രം കിട്ടുന്ന ഒരു അപൂർവ വസ്തുവാണ്‌ ഈ വിഭവം എന്നു തോന്നും :)— ഈ തിരുത്തൽ നടത്തിയത് Jobinbasani (സംവാദംസംഭാവനകൾ)

കേരളത്തിൽ ഷവർമ്മ പ്രചാരത്തിലായിവരുന്നതേ ഉള്ളൂ.നിശ്ചയമായും ഷവർമ്മ ലഭിക്കുന്ന ഒരു സ്ഥലമെഴുതിയെന്നുമാത്രം. വാചകം പിന്നീട് വേണമെങ്കിൽ മാറ്റാവുന്നതാണ്.noble 10:19, 13 നവംബർ 2008 (UTC)[മറുപടി]

 -- വാചകം നീക്കിയിട്ടുണ്ട്--Anoopan| അനൂപൻ 15:14, 13 നവംബർ 2008 (UTC)[മറുപടി]
ഇതിനോടൊപ്പം നീക്കം ചെയ്യേണ്ട വാചകമാണിതും. ""കുവൈറ്റിൽ‍ ഒരു ഷവർമ്മ സാന്റ്വിച്ചിന് ഇക്കാലത്ത്(Oct-2008) 200 മുതൽ 250 വരെ ഫിൽസാണ് വില."" . അല്ലെങ്കിൽ ഓരോ നാട്ടിലെയും ഷ‌വർമ്മയുടെ വില എഴുതേണ്ടീ വരും--Anoopan| അനൂപൻ 15:15, 13 നവംബർ 2008 (UTC)[മറുപടി]

മറൈൻ ഡ്രൈവിലെ ആ സ്ഥലത്തല്ലാതെ വേറെ എവിടെയും ഇല്ലായിരുന്നു ഞാൻ അവിടെ ഉണ്ടായിരുന്നപ്പൊ. (ഓർമ്മകളേ... :) ) --ജ്യോതിസ് 15:24, 13 നവംബർ 2008 (UTC)[മറുപടി]

കടവന്ത്രയിൽ ഒരിടത്ത് നിന്നും ഇത് കഴിച്ചതായി ഓർക്കുന്നു. വില എഴുതുന്നത് നല്ലതാണ്. ഒന്നിലധികം ഇടങ്ങളിലെ വില ഉണ്ടെങ്കിൽ ഒരു ശരാശരി നൽകുന്നതാവും നല്ലത്. --Vssun 22:52, 13 നവംബർ 2008 (UTC)[മറുപടി]
കൊച്ചിയിൽ എന്തായാലും വളരെ പ്രചാരത്തിലായിട്ടുണ്ട്. പാലാരിവട്ടത്തു തന്നെ കുറഞ്ഞത് 3 സ്ഥലങ്ങളിൽ ലഭിക്കും. പിന്നെ കാക്കനാട് പോകുന്ന വഴി പാടിവട്ടം,വാഴക്കാല,പടമുകൾ അങ്ങനെ എല്ലായിടത്തും ഇപ്പൊ കിട്ടും :) --Jobinbasani 04:06, 14 നവംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഷവർമ്മ&oldid=678506" എന്ന താളിൽനിന്ന് ശേഖരിച്ചത്