സംവാദം:വ്യാജദിയൊനുസ്യോസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കള്ള കഴിഞ്ഞ് കുത്തോ സ്പേസോ മറ്റോ ഇടാനാകുമോ? ഇതിപ്പോൾ മുഴുവനും ഒറ്റ പേരാണെന്ന് തോന്നിപ്പോകും.--അഭി 15:08, 16 നവംബർ 2009 (UTC)[മറുപടി]


കുത്ത് ഏതായാലും ശരിയാവില്ല. സ്പേസും ശരിയാകുമെന്ന് തോന്നുന്നില്ല. പിന്നേയും പരിഗണിക്കാവുന്നത് ഇംഗ്ലീഷിലെപ്പോലെ ഹൈഫെൻ(-) ആണ്. ഇംഗ്ലീഷിൽ Pseudo-Dionysius എന്നാണ്. എന്നാൽ മലയാളത്തിൽ അതും അത്ര ചേരുമെന്ന് എനിക്ക് തോന്നുന്നില്ല. കള്ളദിയൊനുസ്യോസ് എന്നു തന്നെ ആയാലും കുഴപ്പമുണ്ടോ? ബഷീറിന്റെ "ന്റുപ്പാപ്പ....."-യിലെ "കള്ളബുദ്ദൂസ്" കുത്തും സ്പേസും ഹൈഫനും ഒന്നും ഇല്ലാത്ത കഷിയായിരുന്നെന്ന് ഓർക്കുന്നു.Georgekutty 15:28, 16 നവംബർ 2009 (UTC)[മറുപടി]

Pseudo എന്ന വിശേഷണത്തിന്റെ വിവർത്തനം കള്ളൻ എന്നതിനേക്കാൾ വ്യാജൻ എന്നതല്ലേ കൂടുതൽ യോജിച്ചത്? --ജേക്കബ് 22:08, 16 നവംബർ 2009 (UTC)[മറുപടി]

സമ്മതിക്കുന്നു. ഞാൻ ആദ്യം പരിഗണിച്ചത് കപടദിയൊനുസ്യോസ് ആയിരുന്നു. എന്നാൽ കപടനോടുള്ള ഇഷ്ടത്തിൽ സംസ്കൃതത്തോടുള്ള ബഹുമാനമല്ലാതെ കാര്യമൊന്നുമില്ല എന്നു തോന്നിയതു കൊണ്ട് കള്ളനെ ആശ്രയിക്കുകയാണ് ചെയ്തത്. വ്യാജനും സംസ്കൃതം തന്നെ. എന്നാൽ കള്ളനേക്കാൾ ചേർച്ച വ്യാജനു തന്നെയാണ്. അതുകൊണ്ട് അങ്ങനെ തിരുത്തുന്നു.Georgekutty 00:59, 17 നവംബർ 2009 (UTC)[മറുപടി]