സംവാദം:വില്യം ഷേക്സ്പിയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകചരിത്രത്തിലെ ഏറ്റവും വലിയ എഴുത്തുകാരനും " എന്നു പറഞ്ഞാല്‍ ഏറ്റവും വലിപ്പമുള്ളത് എന്നല്ലേ അര്‍ത്ഥം? ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്ന എന്ന് തിരുത്തട്ടേ ? --ശ്രീകല 16:42, 20 മേയ് 2008 (UTC)
വലിയ എഴുത്തുകാരന്‍ എന്നതിനും കുഴപ്പമൊന്നുമില്ല. 'വലിയ മനുഷ്യന്‍' എന്നു പോലും മഹത്വം സൂചിപ്പിച്ച് പറയാറുണ്ട്. വലിയ എഴുത്തുകാരന്‍ എന്നു പറയുമ്പോള്‍, പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയുടെ എഴുത്തുകാരന്‍ എന്ന നിലയിലെ വലിപ്പമാണ് ഉദ്ദേശിക്കുന്നത്, ശരീരവലിപ്പമല്ല എന്ന് വ്യക്തമാണ്.Georgekutty 10:41, 26 മേയ് 2008 (UTC)
- എങ്കിലും ശ്രീകല പറഞ്ഞതാണ് കൂടുതല്‍ ഭംഗി. ദ്വയാര്‍ത്ഥം വരികയുമില്ല.
--ലിജു മൂലയില്‍ 10:51, 26 മേയ് 2008 (UTC)

