സംവാദം:വില്യം ഷെയ്ക്സ്പിയർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകചരിത്രത്തിലെ ഏറ്റവും വലിയ എഴുത്തുകാരനും " എന്നു പറഞ്ഞാൽ ഏറ്റവും വലിപ്പമുള്ളത് എന്നല്ലേ അർത്ഥം? ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്ന എന്ന് തിരുത്തട്ടേ ? --ശ്രീകല 16:42, 20 മേയ് 2008 (UTC)[മറുപടി]

വലിയ എഴുത്തുകാരൻ എന്നതിനും കുഴപ്പമൊന്നുമില്ല. 'വലിയ മനുഷ്യൻ' എന്നു പോലും മഹത്വം സൂചിപ്പിച്ച് പറയാറുണ്ട്. വലിയ എഴുത്തുകാരൻ എന്നു പറയുമ്പോൾ, പരാമർശിക്കപ്പെടുന്ന വ്യക്തിയുടെ എഴുത്തുകാരൻ എന്ന നിലയിലെ വലിപ്പമാണ് ഉദ്ദേശിക്കുന്നത്, ശരീരവലിപ്പമല്ല എന്ന് വ്യക്തമാണ്.Georgekutty 10:41, 26 മേയ് 2008 (UTC)[മറുപടി]

എങ്കിലും ശ്രീകല പറഞ്ഞതാണ് കൂടുതൽ ഭംഗി. ദ്വയാർത്ഥം വരികയുമില്ല.

--ലിജു മൂലയിൽ 10:51, 26 മേയ് 2008 (UTC)[മറുപടി]

moveനെപ്പറ്റി സംശയം[തിരുത്തുക]

ഷേക്സ്പിയർ ഷെയ്ക്‌സ്‌പിയർ ലേക്ക് move ചെയ്തതിനുശേഷം സംശയമുണ്ടായി. ഏ അല്ല എയ് ആണു ശരി എന്നതിൽ സംശയമില്ല. ക് സ് എന്നിവ കൂട്ടക്ഷരമായി വരുന്നത് വൃത്തിയില്ല. കൂടുന്നെങ്കിൽ സിലബ്‌ൾ പരിഗണിക്കുമ്പോൾ കൂടേണ്ടത് സ് യും പി യുമല്ലേ. കൂട്ടക്ഷരം പിരിക്കാൻ ചെയ്ത പണി എനിക്കു കാണാത്ത extra character വരുത്തിയിട്ടുണ്ടോ? Not4u 15:09, 14 ഏപ്രിൽ 2009 (UTC)[മറുപടി]

extra character ഒന്നും വന്നിട്ടില്ല. --Shiju Alex|ഷിജു അലക്സ് 15:19, 14 ഏപ്രിൽ 2009 (UTC)[മറുപടി]