സംവാദം:വിമോചനസമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിലെ ഫലകങ്ങൾ നീക്കം ചെയ്യാറായോ ബിപിൻ (സംവാദം) 12:18, 25 ഏപ്രിൽ 2013 (UTC)[മറുപടി]

ഒഴിവാക്കി. ലേഖനം കുറച്ച് പക്ഷപാതപരമാണെന്ന് തോന്നുന്നു. ഒരു നിഷ്പക്ഷത ഫലകത്തിന് സ്കോപ്പുണ്ട്. --Vssun (സംവാദം) 13:28, 25 ഏപ്രിൽ 2013 (UTC)[മറുപടി]
സമരക്കാരുടെ അഭിപ്രായങ്ങളോ അവരുടെ പക്ഷത്തു നിന്നുള്ള അവലംബങ്ങളോ കണ്മാനില്ലത്തതിനാൽ ന്യായമായും അങ്ങനെ ഒരു തോന്നൽ വരുന്നുണ്ട് --ജോൺ സി. (സംവാദം) 13:35, 25 ഏപ്രിൽ 2013 (UTC)[മറുപടി]

സമരക്കാരുടെ ഭാഷ്യം പരതിക്കൊണ്ടിരിക്കുന്നു.... ബിപിൻ (സംവാദം) 16:58, 25 ഏപ്രിൽ 2013 (UTC)[മറുപടി]

വിദ്യാഭ്യാസബിൽ[തിരുത്തുക]

//ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം സ്ഥാപിക്കപ്പെട്ടതോടെ, അവരുടെ ഭരണയന്ത്രത്തിന്റെ പ്രവർത്തനത്തെ സഹായിക്കാൻ ഇന്ത്യക്കാരുടെ സേവനം അത്യാവശ്യമായി മാറി. ഇതിനുവേണ്ടി വരുംതലമുറകളെ പരിശീലിപ്പിക്കാനായി ബ്രിട്ടീഷുകാർ വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഇത് നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തിനെതിരുമായിരുന്നു//

  1. ഇത്രയും നീണ്ട ആമുഖം ഈ വിഷയത്തിനാവശ്യമുണ്ടോ?
  2. നിലവിലുള്ള സമ്പ്രദായമെന്തായിരുന്നു?

--Vssun (സംവാദം) 13:32, 25 ഏപ്രിൽ 2013 (UTC)[മറുപടി]

ആമുഖം വെട്ടിച്ചുരുക്കാം ബിപിൻ (സംവാദം) 16:58, 25 ഏപ്രിൽ 2013 (UTC)[മറുപടി]

ഇപ്പോൾ ചുരുക്കിയിരിക്കുന്നത് നന്നായിരിക്കുന്നു. --Vssun (സംവാദം) 17:20, 25 ഏപ്രിൽ 2013 (UTC)[മറുപടി]

വിമോചനസമരം തുടങ്ങാനുള്ള ഏകമാത്രകാരണം എന്ന മട്ടിൽ വിദ്യാഭ്യാസ ബില്ലിനേയും അതുമായി ബന്ധപ്പെട്ട സ്ഥാപിതതാത്പര്യങ്ങളേയും എടുത്തുകാട്ടുന്ന തുടക്കം ശരിയല്ല. വിദ്യാഭ്യാസ ബിൽ മുഖ്യകാരണങ്ങളിൽ ഒന്നു തന്നെ. അതിനോടുള്ള എതിർപ്പിനു പിന്നിൽ ഏറെ സ്ഥാപിതതാത്പര്യങ്ങൾ പ്രവർത്തിച്ചു എന്നതും ശരി. പക്ഷേ, ഒരു ideology എന്ന നിലയിൽ കമ്മ്യൂണിസത്തെക്കുറിച്ച്, ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ തോന്നിയ ആശങ്കയാണ് ക്രൈസ്തവസമുദായത്തിന്റെയും മറ്റും എതിർപ്പിന്റെ മുഖ്യകാരണം. നിരീശ്വരമായ ഭൗതികവാദത്തിൽ ഊന്നിയ ആശയസംഹിതയായും, മനുഷ്യനെ മയക്കുന്ന കറുപ്പു മാത്രമായി മതത്തെ കാണുന്ന പ്രസ്ഥാനമായും, വലിയ സ്ഥാപിതതാത്പര്യങ്ങളൊന്നും ഇല്ലാതിരുന്ന പാവം വിശ്വാസികൾ പോലും കമ്മ്യൂണിസത്തെ കണ്ടിരുന്നു. സമരത്തിൽ ചേരാൻ അവരുടെ മുഖ്യപ്രേരണ അതായിരുന്നു.ജോർജുകുട്ടി (സംവാദം) 23:17, 25 ഏപ്രിൽ 2013 (UTC)[മറുപടി]

മാഷ് പറയുന്നത് തീർച്ചയായും ശരിയാണ് അപ്രകാരം എഴുതിച്ചേർക്കുക. അങ്ങനെയാണ് ഒരു വിക്കിലേഖനം സന്തുലിതമാകുന്നത്. അല്ലാതെ ഏതെങ്കിലും ലേഖനം വേണ്ടെന്ന് വെയ്കുമ്പോഴല്ല :) --Adv.tksujith (സംവാദം) 02:16, 26 ഏപ്രിൽ 2013 (UTC)[മറുപടി]
അതു തന്നെയാവാം പ്രധാനകാരണം. പക്ഷേ ലേഖനത്തിൽ ചേർക്കുമ്പോൾ അതിന് സ്വതന്ത്ര അവലംബങ്ങൾ കൂടി നൽകണമെന്നേയുള്ളൂ. അങ്ങനെയാണ് ഒരു വിക്കിലേഖനം സന്തുലിതമാകുന്നത് - എന്ന സുജിത്ത് മാഷിന്റെ അഭിപ്രായത്തോട് യോജിക്കുവാൻ പറ്റുന്നില്ല. ഈ സമരത്തിന് നേതൃത്വം നൽകിയിരുന്നവരുടെ പിൽക്കാല രചനകളിൽ ഈ സമരത്തെ പറ്റിയും അതിനു കാരണമായ സാഹചര്യങ്ങളെപ്പറ്റിയും അവരുടെ വീക്ഷണങ്ങൾ കണ്ടേക്കാം. അവ കൂടി ചേർക്കുമ്പോഴാണ് ലേഖനം സന്തുലിതമാവുന്നത്. ---ജോൺ സി. (സംവാദം) 02:33, 26 ഏപ്രിൽ 2013 (UTC)[മറുപടി]

float --Adv.tksujith (സംവാദം) 03:12, 26 ഏപ്രിൽ 2013 (UTC)[മറുപടി]

@ജോർജ്ജുകുട്ടി പാവം വിശ്വാസികൾ കമ്മ്യൂണിസത്തെ കണ്ടിരുന്നു എന്നതിലുപരി, അവരിൽ ആ വിശ്വാസം അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. പ്രത്യേകിച്ച്, വിദ്യാഭ്യാസ ബിൽ നടപ്പിലായാൽ നമ്മുടെ വിദ്യാലയങ്ങളിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടി വരും എന്നൊക്കെ അന്ന് പള്ളികളിലും മറ്റും പറഞ്ഞിരുന്നത്രെ (അവലംബം കിട്ടിയാലുടനെ ചേർക്കാം).
@ജോൺ ലഭിച്ച എഴുതപ്പെട്ട ചരിത്രത്തിൽ നിന്നാണ് ഇപ്പോൾ ലേഖനത്തിലുള്ള അവലംബങ്ങൾ കൊടുത്തിരിക്കുന്നത്. സ്വതന്ത്രമായ അവലംബങ്ങൾ (ഉണ്ടെങ്കിൽ) ലഭിക്കുന്ന മുറക്ക് ചേർക്കാം ബിപിൻ (സംവാദം) 05:54, 26 ഏപ്രിൽ 2013

അവലംബവും ലിങ്കും ഒന്നു നോക്കിയാൽ വേണ്ടില്ല. "ജവഹർലാൽ നെഹ്രുവിന്റെ ജീവചരിത്രം" ന്യൂയോർക്ക് സർവ്വകലാശാല. കേരളത്തിലെ ഇടതുപക്ഷ സർക്കാരും, കേന്ദ്രവും" എന്നാണ് അവലംബത്തിൽ description കൊടുത്തിരിക്കുന്നത്.ജോർജുകുട്ടി (സംവാദം) 06:56, 27 ഏപ്രിൽ 2013 (UTC)[മറുപടി]

നെഹ്രുവിന്റെ ജീവചരിത്രം ഓക്സ്ഫഡ് സർവ്വകലാശാ പ്രസിദ്ധീകരിച്ചിരിക്കുന്നതിൽ നിന്നും അടർത്തിയെടുത്ത് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. തിരുത്താം ബിപിൻ (സംവാദം) 07:26, 27 ഏപ്രിൽ 2013 (UTC)[മറുപടി]

സംതുലന ഫലകം[തിരുത്തുക]

ഈ ലേഖനം സംതുലിതമല്ലെന്നു സംശയിക്കപ്പെടാനുള്ള കാരണങ്ങൾ ?? ബിപിൻ (സംവാദം) 03:59, 28 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ ലേഖനം പിറന്നുവീണപ്പോഴേ ഉണ്ടായിരുന്നതാണ് ആ ഫലകമെന്ന് തോന്നുന്നു. എന്തായാലും വികസനം പൂർത്തിയായെങ്കിൽ, സന്തുലിതമായെന്ന അഭിപ്രായമുണ്ടെങ്കിൽ അത് നീക്കാം. --Adv.tksujith (സംവാദം) 07:26, 28 ഏപ്രിൽ 2013 (UTC)[മറുപടി]
ഞാൻ തന്നെയാണു് ഈയിടെ ആ ഫലകം ചേർത്തതു്. വിമോചനസമരം ചരിത്രപരമായ ഒരു തെറ്റായിരുന്നു എന്നു സ്ഥാപിക്കുവാനുള്ള ശ്രമവും പ്രവണതയും മൊത്തത്തിൽ ഈ ലേഖനം പ്രകടിപ്പിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. മറ്റു വീക്ഷണകോണുകളിൽനിന്നുകൂടിയുള്ള കൂടുതൽ വിവരങ്ങൾ ആവശ്യമായ അവലംബങ്ങളോടുകൂടി ചേർത്ത് ലേഖനം പുഷ്ടിപ്പെടുത്തേണ്ടതുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:38, 28 ഏപ്രിൽ 2013 (UTC)[മറുപടി]
സമരക്കാരുടേയും, എതിർവിഭാഗത്തിന്റേയും കാഴ്ചപ്പാടുകളും, വിശദീകരണങ്ങളും ഇപ്പോൾ ഈ ലേഖനത്തിലുണ്ടെന്നു കരുതുന്നു. അതുകൊണ്ടു തന്നെ ഫലകം നീക്കാറായി എന്നു വിചാരിക്കുന്നു ബിപിൻ (സംവാദം) 08:56, 28 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ ഭാഗം ശ്രദ്ധിക്കൂ, ഉദാഹരണത്തിന്:
"സർക്കാരിനെതിരെ ഒരവസരം വീണുകിട്ടാൻ കാത്തിരിക്കുന്ന പ്രതിപക്ഷങ്ങൾക്കും സമുദായനേതാക്കന്മാർക്കും ഇതൊരു നല്ല അവസരമായി. അതേ സമയം, സമൂഹത്തിലെ അടിസ്ഥാനവർഗ്ഗവുമായി ഇടപെടുന്നതിലൂടെ ദീർഘകാലം കൊണ്ടു നേടിയെടുത്ത രാഷ്ട്രീയപരിചയം സുഗമവും ജനപ്രീതികരവുമായ അധികാരനിർവ്വഹണത്തിനു മതിയാകില്ലെന്ന്, കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ അപക്വമായ പ്രതികരണങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു."
പാർടി പത്രത്തിൽ നിന്ന് നേരിട്ടു പകർത്തിയതാണെന്ന് സംശയിച്ചുപോവില്ലേ? പോരെങ്കിൽ ഇനിയും ഉദ്ധരണികൾ ചേർക്കാം. Ajifocus (സംവാദം) 14:10, 1 നവംബർ 2022 (UTC)[മറുപടി]

"അന്ന് കേരളത്തിലുണ്ടായിരുന്ന 894 പഞ്ചായത്തുകളിൽ 700-ഉം, 29 നഗരസഭകളിൽ 26-ഉം കേരള സർക്കാരിനെ പുറത്താക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു" എന്നതിനു ഞാൻ തെളിവു ചോദിച്ചിരുന്നു. ദീപികയിൽ വന്ന കെ.എം. മാണിയുടെ പ്രസ്താവന ഇപ്പോൾ ചേർത്തിരിക്കുന്നു. അതു മതിയാകുമോ? ഈ വിഷയത്തിൽ മാണി പക്ഷപാതി ആകാതെ വയ്യ. ദീപികയാണെങ്കിൽ വിമോചനസമരത്തിന്റെ ജിഹ്വ ആയിരുന്ന പത്രവും. It is too big a claim, to be taken seriously without more reliable reference എന്നാണ് എന്റെ അഭിപ്രായം.ജോർജുകുട്ടി (സംവാദം) 10:20, 28 ഏപ്രിൽ 2013 (UTC)[മറുപടി]

അതെ അതു പോരെന്നറിയാം. ആദ്യം കിട്ടിയതു നൽകിയെന്നേയുള്ളു. വിശ്വാസയോഗ്യമായ ഒരു രണ്ടാം കക്ഷി അവലംബത്തിനായി പരതിക്കൊണ്ടിരിക്കുന്നു. ബിപിൻ (സംവാദം) 10:35, 28 ഏപ്രിൽ 2013 (UTC)[മറുപടി]
ഡി.ആർ. മങ്കേക്കർ എഴുതിയ "The red riddle of Kerala" എന്ന പുസ്തകമാണു് ഇതിന്റെ മൂലാവലംബം. പക്ഷേ, പുസ്തകം എന്റെ കയ്യിൽ ഇപ്പോൾ ഇല്ല. :( ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 02:13, 29 ഏപ്രിൽ 2013 (UTC)[മറുപടി]

@വിശ്വേട്ടാ, "വിമോചനസമരം ചരിത്രപരമായ ഒരു തെറ്റായിരുന്നു" വെന്നോ അല്ലെന്നോ നാം ഇവിടെ സ്ഥാപിക്കേണ്ടതില്ലെന്ന് തോന്നുന്നു. രണ്ടുവശങ്ങളും പരമാവധി തെളിവുകളോടെ അവതരിപ്പിക്കുക. തെറ്റും ശരിയുമൊക്കെ വായനക്കാരൻ തീരുമാനിച്ചാൽ പോരേ ? --Adv.tksujith (സംവാദം) 02:16, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഒന്നുകൂടി ഈ ഫലകം എന്നാണ് ചേർത്തതെന്ന് പറയാമോ? ഡിഫിൽ നിന്നും വ്യക്തമാകുന്നില്ല (കൌതുകത്തിന് ചോദിച്ചതാണ്) ഏതായാലും ഈ ലേഖനത്തിന്റെ ആദ്യരൂപത്തിൽ ഇത് പൂർണ്ണമായും അസന്തുലിതമായിരുന്നു, അതുപക്ഷേ, വിമോചനസമരം ചരിത്രപരമായ ഒരനിവാര്യതയായിരുന്നു എന്ന് സ്ഥാപിക്കാനാണ് അപ്പോൾ ശ്രമിച്ചിരുന്നത്.--Adv.tksujith (സംവാദം) 02:19, 30 ഏപ്രിൽ 2013 (UTC)[മറുപടി]
വിമോചനസമരം കാടുകയറുന്നപോലെ തോന്നുന്നു. വിമോചനസമരങ്ങൾക്കു കാരണങ്ങൾ തേടി ഇത്രക്കു പുറകിലേക്കു പോകണോ ? അരി കുംഭകോണം വിമോചനസമരത്തിലേക്കു നയിക്കുമായിരുന്നില്ല എന്നാണു തോന്നുന്നത്. ആദ്യമായി വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനോട് പകയുള്ളവർ ഉണ്ടായിരുന്നിരിക്കാം. പക്ഷേ വിമോചനസമരത്തിലേക്കു നയിച്ച് പ്രധാനകാരണങ്ങൾ വിദ്യാഭ്യാസബില്ലും, കാർഷികബന്ധബില്ലും മാത്രമല്ലേ. ബിപിൻ (സംവാദം) 02:20, 30 ഏപ്രിൽ 2013 (UTC)[മറുപടി]

രാഷ്ട്രീയവും സാമൂഹ്യവുമായ സാഹചര്യങ്ങൾ[തിരുത്തുക]

ഈ തലക്കെട്ടിലുള്ള കാര്യങ്ങൾ ലേഖനവുമായി ബന്ധപ്പെടുന്നുണ്ടോ ? ഇത്തരം സാഹചര്യങ്ങൾ വിമോചനസമരത്തെ സ്വാധീനിച്ചിട്ടുണ്ടോ ? ബിപിൻ (സംവാദം) 13:45, 28 ഏപ്രിൽ 2013 (UTC)[മറുപടി]

വളരെ 'ഉവ്വ്'. കൂടുതൽ എഴുതിക്കൊണ്ടിരിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:03, 28 ഏപ്രിൽ 2013 (UTC)[മറുപടി]

മൃതദേഹങ്ങൾ[തിരുത്തുക]

"പോസ്റ്റ്മോർട്ടം നടത്തിയ ലക്ഷണം മൃതദേഹങ്ങളിൽ കാണാനില്ല" എന്ന കമന്റ് ചിത്രത്തിനു താഴെയുള്ള കുറിപ്പിൽ ഒഴിവാക്കണ്ടേ?ജോർജുകുട്ടി (സംവാദം) 22:53, 29 ഏപ്രിൽ 2013 (UTC)[മറുപടി]

ശരി തന്നെ, ആ കുറിപ്പ് അവിടെ ആവശ്യമില്ല. ബിപിൻ (സംവാദം) 02:17, 30 ഏപ്രിൽ 2013 (UTC)[മറുപടി]
ഒഴിവാക്കാം. പോസ്റ്റ് മോർട്ടം നടത്തിയ ലക്ഷണം എന്തായാലും ശരീരത്തിൽ കാണാനില്ല. ഒരുപക്ഷേ പത്രത്തിന്റെ തെറ്റാകാം. അല്ലെങ്കിൽ സർക്കാർ ഡോക്ടർ ഒരു ബാഹ്യ പോസ്റ്റ് മോർട്ടം മാത്രം നടത്തിയതാവാം. എന്തായാലും ആ സെന്റൻസ് ലേഖനത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:25, 30 ഏപ്രിൽ 2013 (UTC)[മറുപടി]

പി.എച്ച്.ഡി.പ്രബന്ധം[തിരുത്തുക]

സിറിയക് തോമസിന്റെ ചർച്ച് ആന്റ് പൊളിറ്റിക്സ് ഇൻ കേരള എന്നത്, ഒരു പ്രബന്ധമല്ലേ ?? അതിനെ തെളിവായി സ്വീകരിക്കാമോ ? ബിപിൻ (സംവാദം) 03:58, 30 ഏപ്രിൽ 2013 (UTC)[മറുപടി]
പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ ദ്വിതീയ അവലംബമായി സ്വീകരിക്കാവുന്നതാണ്. അജയ് ബാലചന്ദ്രൻ (സംവാദം) 06:03, 30 ഏപ്രിൽ 2013 (UTC)[മറുപടി]
അൺപബ്ലിഷ്ഡ് എന്നാണ് ഒരിടത്തു കണ്ടത്, പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നുറപ്പില്ല. ബിപിൻ (സംവാദം) 06:10, 30 ഏപ്രിൽ 2013 (UTC)[മറുപടി]
അവലംബങ്ങളുടെ കാര്യത്തിൽ തൽക്കാലം ക്ഷമിക്കൂ. ഇനിയും ധാരാളം എഴുതിച്ചേർക്കാനുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:02, 30 ഏപ്രിൽ 2013 (UTC)[മറുപടി]

'പത്രസംഖ്യ'[തിരുത്തുക]

തൊഴിലാളികൾ മുതൽ ജന്മിമാർ വരെ, വായിക്കാനറിയാവുന്ന ആളുകൾ മിക്കവരും ദിവസേന രണ്ടു പത്രങ്ങളെങ്കിലും വായിക്കുക പതിവായിരുന്നു എന്നു പറയുന്നതു ശരിയല്ല. വായിക്കാനറിയാവുന്നവരുടെ കേവലഭൂരിപക്ഷമെങ്കിലും, ചുരുങ്ങിയതു രണ്ടു പത്രം വായിച്ചിരുന്നു എന്നല്ലേ ഇതിനർത്ഥം. അതിൽ ഒട്ടും വാസ്തവമില്ല. പത്രപാരായണന്മാരായ മലയാളികളിൽ ബഹുഭൂരിപക്ഷം ഒരിഷ്ടപത്രം വായിക്കുന്നവരായിരുന്നു 1970-കളുടെ അവസാനം വരെയെങ്കിലും. ഇന്നത്തെ കാര്യം എനിക്കറിയില്ല. പത്രം വായനയിലും ജാതി, മത, പാർട്ടി ചായ്‌വുകൾ ഇന്നുള്ളതു പോലെയോ അധികമോ അന്നുണ്ടായിരുന്നു. ആ പ്രതിബദ്ധതകൾക്കു ചേരുന്ന ഒരു പത്രം വായിച്ച് മിക്കവരും തൃപ്തിപ്പെട്ടിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. അവലംബം കണ്ടു. പക്ഷേ അതിലുള്ളത് ഒരു തരം Stereotype-നെ കൊഴുപ്പിക്കാനുള്ള ശ്രമത്തിൽ നടത്തുന്ന അതിശയോക്തിയാണ്.ജോർജുകുട്ടി (സംവാദം) 12:10, 30 ഏപ്രിൽ 2013 (UTC)[മറുപടി]

'ഹെഗേലിയൻ'[തിരുത്തുക]

ഹെഗലിയൻ ഭൗതികവാദം വളരെയേറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടു് കേരളത്തിലെ പത്രങ്ങൾ അവതരിപ്പിച്ചു എന്നു പറയുന്നിടത്ത് ഹേഗൽ വരെ പോണോ? വൈരുദ്ധ്യാത്മക ഭൗതികവാദം ദുർവ്യാഖ്യാനം ചെയ്തു എന്നു പറഞ്ഞാൽ പോരേ? കേരളത്തിൽ ഭൗതികവാദത്തെ വടിയാക്കി കമ്മ്യൂണിസ്റ്റുകളെ തല്ലുന്നത് ഏറെയും ക്രിസ്തീയസഭകൾ, പ്രത്യേകിച്ച് കത്തോലിക്കാ സഭ ആണ്. അവർ ഇട്ടു കളിക്കാറുള്ളത്, വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദമാണ്. വിമോചനസമരകാലത്തും അവർ ഹേഗലിനെ ഉപദ്രവിച്ചിട്ടുണ്ടാവില്ല. സഭകൾ മാർക്സിനു കല്പിച്ച തൊട്ടുകൂടായ്മ ഹേഗലിനില്ല.ജോർജുകുട്ടി (സംവാദം) 13:20, 30 ഏപ്രിൽ 2013 (UTC) float യാഥാർത്ഥ്യമായത് നിലനിൽക്കുന്നതാണ്, നിലനിൽക്കുന്നതാണ് യാഥാർത്ഥ്യം എന്നുപറഞ്ഞ് വ്യവസ്ഥിതിയെ ന്യായീകരിച്ച ഹെഗലിനെ അവർ സ്വപ്നത്തിൽപ്പോലും തള്ളിക്കളയാൻ സാദ്ധ്യതയില്ല:) --Adv.tksujith (സംവാദം) 17:30, 30 ഏപ്രിൽ 2013 (UTC)[മറുപടി]

എന്റെ എളിയ അഭിപ്രായം, തൽക്കാലം ഇതങ്ങനെത്തന്നെ കിടക്കട്ടെ എന്നാണു്. 1950-കളിൽ കമ്യൂണിസത്തിന്റെ - ഭൗതികവാദത്തിന്റെ- ഉദാത്തമായ അടിസ്ഥാനതത്വശാസ്ത്രം (നിരീശ്വരവാദം, ദൈവശാസ്ത്രം തുടങ്ങിയ മേഖലകളിൽ) സാധാരണജനങ്ങളിലേക്കു് (യഥാർത്ഥത്തിൽ ഇപ്പോളും) ഇറങ്ങിച്ചെന്നിട്ടില്ലായിരുന്നു. മാർക്സിയൻ സംഹിതകളെ നേരിട്ടുദ്ധരിക്കുന്നതിലും എളുപ്പമായിരുന്നു ഹെഗലിന്റെ കാഴ്ച്ചപ്പാടുകൾ ഓരോരുത്തരുടേയും ആവശ്യം പോലെ വളച്ചൊടിക്കാൻ. 'ആത്മാവു്', മനസ്സ്, പ്രകൃതി എന്നിവയെക്കുറിച്ചും അതുവഴി തിസീസ്-ആന്റിതിസീസ്-സിന്തെസിസ് ത്രിത്വത്തെക്കുറിച്ചും ശുദ്ധഭൗതികവാദത്തെക്കുറിച്ചും പരസ്പരം ബന്ധപ്പെടുത്തി ആശയക്കുഴപ്പത്തിലാക്കാൻ മാർക്സിനേക്കാളും എളുപ്പം ഹെഗലിനെ ചർച്ചകളിലേക്കു കൊണ്ടുവരികയാണു്. "ദുർവ്യാഖ്യാനം" എന്നെഴുതിയതു ശ്രദ്ധിച്ചിരിക്കുമല്ലോ.

സ്വതന്ത്രകേരളത്തിന്റെ ചരിത്രത്തെസംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണു് ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണം മുതൽ വിമോചനസമരം വരെയുള്ള കാലഘട്ടവും അന്നത്തെ സംഭവവികാസങ്ങളും. അതുകൊണ്ട് പറ്റാവുന്നത്ര വിവരങ്ങൾ ഈ വിഷയത്തിൽ സാവധാനമെങ്കിലും ഉൾച്ചേർക്കേണ്ടതുണ്ടു്. നാടിന്റെ പത്രസംസ്കാരം തന്നെ ആ സംഭവങ്ങൾക്കിടയിൽ മാറിമറഞ്ഞു. വിമോചനസമരം കഴിഞ്ഞ് രണ്ടു ദശാബ്ദങ്ങൾക്കുശേഷം പോലും അതിനെക്കുറിച്ച് സുദീർഘവും ഗൗരവവുമായ (തത്വശാസ്ത്രപരമായ) ചർച്ചകൾ നമ്മുടെ പത്രങ്ങളിലും മാസികകളിലും ഉണ്ടായിരുന്നു. ഹെഗൽ തുടങ്ങിയ പേരുകൾ തന്നെ ഞാൻ ആദ്യം അറിയുന്നതു് അത്തരം ലേഖനങ്ങളിൽനിന്നായിരുന്നു. അവയെല്ലാം ഒരിക്കൽകൂടി വായിക്കാൻ കഴിഞ്ഞാൽ ഹെഗലിനെ എങ്ങനെ 'ദുർവ്യാഖ്യാനം' ചെയ്തുവെന്നു് വിശദമായി എഴുതാൻ കഴിയും.

നിർഭാഗ്യവശാൽ, നമുക്കു് അന്നത്തെ പത്രങ്ങൾ കണ്ടുപിടിക്കാനോ വായിക്കാനോ ഇപ്പോൾ എളുപ്പമല്ല. എന്നാൽ വൈകാതെ, അതിന്റെയെല്ലാം ആർക്കൈവുകൾ അതാതു പത്രക്കാർ തുറസ്സായി ലഭ്യമാക്കിയെന്നുവരാം. ഇങ്ങനെ ഒരു പരാമർശം ഇവിടെ ഇട്ടിട്ടുപോകുന്നതു് ആ സമയത്തു് ലേഖനത്തിന്റെ സമ്പുഷ്ടത വർദ്ധിപ്പിക്കാൻ ഉതകും. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:12, 30 ഏപ്രിൽ 2013 (UTC)[മറുപടി]

പെൺപങ്കാളിത്തം[തിരുത്തുക]

സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തത്തോടെ കേരളത്തിൽ നടന്ന ആദ്യത്തെ പ്രക്ഷോഭണമാകാം വിമോചനസമരം. ആ പങ്കാളിത്തം സമരത്തിൽ പങ്കെടുത്ത കത്തോലിക്കാ സമുദായത്തിൽ പിന്നീട് ചില 'പ്രശ്നങ്ങൾ' ഉണ്ടാക്കിയതായി വായിച്ചിട്ടുണ്ട്. സമരം കഴിഞ്ഞ് അധികം വൈകാതെ ദീപികപ്പത്രത്തിൽ വന്ന ഒരു മുഖപ്രസംഗം, സമരത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് എടുത്തു പറഞ്ഞെങ്കിലും, ഇനി പെണ്ണുങ്ങൾ വീട്ടിലിരുന്നു കൊള്ളണം എന്ന ഗുദോഷിപ്പിലാണത്രെ അവസാനിച്ചത്. കേരളത്തിലെ public movements-ൽ സ്ത്രീകളുടെ പങ്കിനെ സംബന്ധിച്ച ഏതോ പുസ്തകത്തിന്റെ നിരൂപണത്തിൽ മാതൃഭൂമി വാരിക ഈ മുഖപ്രസംഗം രണ്ടുമൂന്നു വർഷം മുൻപ് ഉദ്ധരിച്ചിരുന്നു.ജോർജുകുട്ടി (സംവാദം) 01:33, 1 മേയ് 2013 (UTC)[മറുപടി]

കാഞ്ഞിരപ്പള്ളിയിലെ സ്ത്രീകളെ ജൊവാൻ ഓഫ് ആർക്കുമായും, ഝാൻസിയിലെ റാണിയുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അടിക്കുറിപ്പാണ് ശരിയായിരിക്കാം, പക്ഷേ അത് ചിത്രത്തേക്കുറിച്ചുള്ള വിശദീകരണത്തിൽ പറയേണ്ടതുണ്ടോ ? ബിപിൻ (സംവാദം) 05:49, 1 മേയ് 2013 (UTC)[മറുപടി]

ചിത്രത്തിനു കൊടുത്ത ആ വിശേഷണത്തെ അംഗീകരിക്കാനല്ല ഞാൻ അതെടുത്തെഴുതിയത്. ആ ചിത്രവും അതിന്റെ അടിക്കുറിപ്പും സമരത്തിന്റെ പ്രചാരണതന്ത്രങ്ങളുടെ flavour തരുന്നതായി തോന്നിയതുകൊണ്ടു കൊടുത്തതാണ്. 'അങ്കമാലിക്കല്ലറയിൽ....', 'അരിയെവിടെ, തുണിയെവിടെ പറയൂ പറയൂ നമ്പൂരീ' എന്നീ മുദ്രാവാക്യങ്ങൾ കൊടുത്തിരിക്കുന്നതു പോലെ ഇതും കരുതിയാൽ മതി.ജോർജുകുട്ടി (സംവാദം) 06:34, 1 മേയ് 2013 (UTC)[മറുപടി]

ആ അടിക്കുറിപ്പ് മുറിച്ചു മാറ്റി പുതിയ ചിത്രം തന്നെ അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുവാനിരിക്കുകയായിരുന്നു :) ചിത്രത്തോടൊപ്പം വിശദീകരണം ചേർക്കുന്നുണ്ടെങ്കിൽആ ചിത്രം ആമുഖഭാഗത്ത് നിന്ന് താഴെയുള്ള ഉപവിഭാഗങ്ങളിലൊന്നിലേക്ക് മാറ്റുന്നതാവും നല്ലത്. അല്ലെങ്കിൽ വിമോചനസമരത്തെ പിന്തുണക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. -ജോൺ സി. (സംവാദം) 06:56, 1 മേയ് 2013 (UTC)[മറുപടി]

ചിത്രത്തിനു താഴെ ഞാൻ വരുത്തിയ മാറ്റങ്ങളെല്ലാം നീക്കി. പക്ഷേ, വേണ്ടതു പോലെ ഉപയോഗിച്ചാൽ ആ ചിത്രമോ, അതിന്റെ കൗതുകകരമായ അടിക്കുറിപ്പോ, ലേഖനത്തിൽ പക്ഷപാതം ചേർക്കുമെന്നു ഞാൻ കരുതുന്നില്ല.ജോർജുകുട്ടി (സംവാദം) 07:16, 1 മേയ് 2013 (UTC)[മറുപടി]

സ്ത്രീപങ്കാളിത്തത്തിന് ഒരു അവലംബം, ലേഖനം വികസിപ്പിക്കുന്നവർക്കായി. --Vssun (സംവാദം) 07:18, 1 മേയ് 2013 (UTC)[മറുപടി]

അതു പ്രയോജനപ്പെടും. ദീപികയിൽ വന്ന പത്രാധിപക്കുറിപ്പിന്റെ ഒരു ഭാഗം ഇവിടെയുള്ളതും ഉപയോഗിക്കാം.ജോർജുകുട്ടി (സംവാദം) 07:28, 1 മേയ് 2013 (UTC)[മറുപടി]

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ[തിരുത്തുക]

ആമുഖത്തിൽ //കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായി നടന്ന രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം// എന്നെഴുതുമ്പോൾ അതിനുമുമ്പ് കമ്മ്യൂണിസ്റ്റിതരമന്ത്രിസഭയുണ്ടായിരുന്നു എന്ന് തോന്നില്ലേ? കമ്യൂണിസ്റ്റ് ഒഴിവാക്കുകയോ, ഒഴിവാക്കിയതിനുശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി എന്ന് മാറ്റിയെഴുതുകയോ ചെയ്യുന്നതല്ലേ നല്ലത്? --Vssun (സംവാദം) 08:33, 1 മേയ് 2013 (UTC)[മറുപടി]

യോജിക്കുന്നു.അജയ് ബാലചന്ദ്രൻ (സംവാദം) 11:10, 1 മേയ് 2013 (UTC)[മറുപടി]

ആവശ്യമായ തിരുത്തലുകൾ നടത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 07:40, 6 മേയ് 2013 (UTC)[മറുപടി]

കമ്യൂണിസ്റ്റ് ഭരണസമ്പ്രദായങ്ങളിൽ കാര്യമായൊന്നും അതുവരെ പരീക്ഷിക്കപ്പെട്ടുനോക്കാത്ത രഹസ്യബാലറ്റ് തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് ഭരണസമ്പ്രദായങ്ങളിൽ കാര്യമായൊന്നും അതുവരെ പരീക്ഷിക്കപ്പെട്ടുനോക്കാത്ത രഹസ്യബാലറ്റ് തെരഞ്ഞെടുപ്പിലൂടെ ഒരു വലിയ ജനസമൂഹത്തിൽ അധികാരത്തിലേറുന്ന ആദ്യത്തെ സംഭവമായിരുന്നു അതു്--അർത്ഥം ഊഹിക്കാൻ കഴിയുമായിരിക്കും, പക്ഷേ അതു പോരല്ലോ( ഒരു വലിയ ജനസമൂഹത്തിൽ അധികാരത്തിലേറുന്ന ആദ്യത്തെ സംഭവമായിരുന്നു അതു്- അധികാരത്തിലെത്തുന്നത് ആര് എന്നു വാക്യത്തിൽനിന്ന് വ്യക്തമല്ല)----ബിനു (സംവാദം) 18:12, 25 ജൂൺ 2013 (UTC)[മറുപടി]

ബിനു താങ്കൾ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമല്ല. കുറച്ചുകൂടി വിശദീകരിക്കാമോ ?? ബിപിൻ (സംവാദം) 18:21, 25 ജൂൺ 2013 (UTC)[മറുപടി]

കനത്തിൽ കൊടുത്തിരിക്കുന്നത് ലേഖനത്തിലെ ഒരു വാക്യമാണ്? ഞാൻ പറഞ്ഞതെന്തെന്ന് ഇപ്പോൾ മനസ്സിലായോ ബിപിന്? -----ബിനു (സംവാദം) 18:25, 25 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിമോചനസമരം&oldid=4024816" എന്ന താളിൽനിന്ന് ശേഖരിച്ചത്