സംവാദം:വിഗ്രഹാരാധന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിഗ്രഹാരാധന ഹിന്ദുക്കളിൽ മാത്രമാണോ ഉള്ളത്? സജിത്ത് വി കെ 08:25, 26 ഫെബ്രുവരി 2007 (UTC)[മറുപടി]

അല്ലല്ലോ ക്രിസ്ത്യാനികലുടെ ഇടയിലും ഉണ്ട്. കുരിശിനെയും വിശുദ്ധന്മാരേയും മിക്കവാറും എല്ല ക്രൈസ്തവ വിഭാഗങ്ങളും ആരാധിക്കാറുണ്ട്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലെ ചില സഭകൾ മാത്രമാണ് (ഉദാ: ചില പെന്തക്കോസ്ത് സഭകൾ ) മാത്രമാണ് അതിനൊരപവാദം.

ദർഗ്ഗകളിലും മറ്റുമുള്ള ശവകുടീരങ്ങളെ വണങ്ങുന്ന ചില മുസ്ലീം വിഭാഗത്തിലും ഉള്ളത് വിഗ്റ്രഹാരാധന അല്ലേ? എങ്കിലും മറ്റ് മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമിൽ വിഗ്രഹാരാധന കുറവാനെന്നാണ് എന്റെ പക്ഷം. --Shiju Alex 08:46, 26 ഫെബ്രുവരി 2007 (UTC)[മറുപടി]

എനിക്ക് ഹിന്ദുക്കളുടെ വിഗ്രഹാരധനെയെകുറിച്ച് മാത്രമെ അറിയൂ,മേൽപറഞ്ഞ ഈ ലേഖനം ഹൈദവം എന്ന പേജുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയതാണ്. മറ്റ് മതസ്തരുടെ കാര്യങ്ങൾ ഇതിൽ അറിയുന്നവർ ക്കുട്ടി ചേർത്ത് നന്നാക്കിയെടുക്കുക--ജിഗേഷ് | ജിഗേഷിനോടു പറയൂ 09:47, 26 ഫെബ്രുവരി 2007 (UTC)[മറുപടി]

കുരിശിനേയും വിശുദ്ധന്മാരേയും ഒരു ക്രൈസ്തവ സഭയും ആരാധിക്കുന്നില്ല. ആരാധനയും ആദരവും തമ്മിൽ വളരെ അന്തരമുണ്ട് ഷിജു. പിന്നെ വണങ്ങുന്ന കാര്യം, അതും ഒരു ആദരവിന്റെ ചിഹ്നം അല്ലേ! അച്ചനേയും അമ്മയേയും ഗുരുക്കളേയും നമ്മൾ വണങ്ങാറില്ലേ? അത് ആരാധന അല്ലല്ലോ! ലിജു മൂലയിൽ 22:10, 26 ഫെബ്രുവരി 2007 (UTC)[മറുപടി]

വിഗ്രഹാരാധന ‍മുസ്ലിംകളിലില്ല[തിരുത്തുക]

തന്നവാരിത്തീനി 13:33, 28 ഫെബ്രുവരി 2007 (UTC) “മുസ്ലീം മതസ്തരിൽ വിഗ്രഹം എന്നത് ഈശ്വരചൈതന്യം ഉൾകൊള്ളുന്ന എന്തെങ്കിലും ഒരു പ്രതീകം എന്നനിലയിലാണ് വിശ്വാസം.വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത ഈ മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത് “- എന്ന് താങ്കൾ എഴുതി കണ്ടു. മുസ്ലിംകളിൽ വിഗ്രഹാരാധനയില്ല തന്നെ. എന്നല്ല, വിഗ്രഹാരാധ തെറ്റുൽ പപവുമായിട്ടാൺ് ഇസ്ലാം അംത വിശ്വാസികൾ കണുന്നത്. അതിനാൽ ആ വക്യം മാറ്റണമെന്ന് ആവശ്യപ്പെടുന്നു. മത വിഭാഗങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകൽ വിക്കിയുടേ നയത്തിനെതിരാണല്ലോ.തന്നവാരിത്തീനി 13:33, 28 ഫെബ്രുവരി 2007 (UTC)[മറുപടി]


വിഗ്രഹാരാധന ക്രൈസ്തവരിൽ[തിരുത്തുക]

കുരിശിനേയും വിശുദ്ധന്മാരേയും ഒരു ക്രൈസ്തവ സഭയും ആരാധിക്കുന്നില്ല. ആരാധനയും ആദരവും തമ്മിൽ വളരെ അന്തരമുണ്ട് ഷിജു.

സത്യത്തിൽ വേദപുസ്തകം പ്രമാണം ആക്കിയാൽ വിഗ്രഹങ്ങളെ വണങ്ങുന്നതും വിശുദ്ധന്മാരോട് ഉള്ള പ്രാർത്ഥനയും ഒക്കെ ക്രൈസ്തവ മൂല്യങ്ങൾക്ക് എതിരാണ് എന്നു കാണാം ലിജൂ. പക്ഷെ അങ്ങനെ അല്ലല്ല്ലോ ഭൂരിഭാഗം ക്രൈസ്തവരും ചെയ്യുന്നത് ലിജൂ.

പൊന്നിൻ കുരിശു മ്നുത്തപ്പനെ ഒക്കെ വണങ്ങുന്നതും (കേരളത്തിൽ നിന്നു ഒരു ചെറിയ ഉദാഹരണം) അതേ പോലെ കുരിശും മറ്റു വിശുദ്ധ്ന്മാരുടെ വിഗ്രഹങ്ങളും നഗരങ്ങളിലൂടെ എഴുന്നെള്ളിച്ചു കൊണ്ടുപോകുന്നതും വെറും ആദരവ് മാത്രമാണെന്നാണോ ആണെന്നാണോ ലിജു പറഞ്ഞു വരുന്നത്. അങ്ങനെ പറഞ്ഞാൽ ഹൈന്ദവർ ചെയ്യുന്നതും അത് തന്നെ. അങ്ങനെയാണെങ്കിൽ ഈ ലേഖനത്തിന്റെ പേര് നമുക്ക് വിഗ്രഹ ആരാധന എന്നു മാറ്റാം. പിന്നെ നമ്മൾ തമ്മിൽ ഇവിടെ ഒരു വേദ പ്രതിവാദം നടത്തേണ്ട. സജിത്ത് ചോദിച്ച ഒരു ചോദ്യത്തിനു നിഷ്പക്ഷമായ ഉത്തരം കൊടുത്തു എന്നു മാത്രം. അതിനു എന്റെ സഭാ വിശ്വാസം ഒന്നും എനിക്ക് തടസ്സമല്ല. വിഗ്രഹാരാധന ക്രൈസ്തവ പ്രമാണങ്ങൾക്ക് എതിരാണ്.

പിന്നെ സ്വന്തം ഭാഗം ന്യായീകരിക്കാൻ വേദപുസ്തകത്തിൽ ഇന്ന് ഏത് രീതിയിൽ ഉള്ള വാചകവും കിട്ടും. ഒരിടത്ത് ശര്ത്രുവിനെ സ്നേഹിക്കുക എന്നു പറയുമ്പോൾ വേറെ ഒരിടത്ത് ശത്രുവിനെ പകയ്ക്കുക എന്നു പറയുന്നു, ഏത് കൊണ്ടെക്ടിൽ വാക്യങ്ങൾ ഉപയോഗിച്ചു എന്ന് നോക്കാതെ സ്വന്തം ആവശ്യത്തിനു വെദവാക്യങ്ങൾ വളച്ചൊടിക്കുന്നതാണ് സഭകൾ തമ്മിലുള്ള ആശയപരമായ വിഭജനത്തിനു കാരണം. ഈ ലേഖനത്തിനു യോജിക്കാത്ത തർക്കങ്ങൾ നമുക്ക് ഇവിടെ നിന്നു ഒഴിവാക്കാം,--Shiju Alex 03:02, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

വിഗ്രഹാരാധന ക്രൈസ്തവരിൽ[തിരുത്തുക]

ഒരു സഭയും ഒരിക്കലും വിഗ്രഹാരാധനയെ അനുകൂലിക്കുന്നില്ല. ജനങ്ങൾ ചിലപ്പോൾ ആരാധിച്ചേക്കാം, അത് അവരുടെ വിവരക്കേട് എന്നതിലപ്പുറം ഒന്നുമില്ല. കുരിശ് എഴുന്നള്ളിക്കുന്നത് അതിനെ ആരാധിക്കുന്നത് കൊണ്ടല്ല പിന്നയോ ആദരവ് കൊണ്ടാണ് എന്ന് ഞാൻ വീണ്ടും പറയട്ടെ. അത് ചിലരിൽ ആരാധന ആവാറുണ്ട് എന്നതും ശരിയാണ്. പിന്നെ താങ്കൾ പറഞ്ഞ ബൈബിൾ വാക്യത്തിന്റെ കാര്യം എന്ത് കൊണ്ട് പറഞ്ഞു എന്ന് മനസ്സിലാവുന്നില്ല. ഞാൻ ബൈബിൾ വാക്യങ്ങൾ പറഞ്ഞില്ലല്ലൊ. പിന്നെ ഞാൻ ഒരു ഒരു സഭയിൽ വിശ്വസിക്കുന്നത് അത് ശരിയാൺ് എന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെയാണ് അത് കൊണ്ട് എനിക്ക് നിഷ്പക്ഷത നടിക്കാനാവില്ല.(താങ്കൾ അങ്ങനെയാണ് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്, ഞാൻ ഉദ്ദേശിച്ചത് എനിക്ക് ഒരു കാര്യത്തിൽ വിശ്വസിച്ചുകൊണ്ട് നിഷ്പക്ഷമായിരിക്കാൻ മറ്റൊരു കാര്യം പറയാൻ ആവില്ല എന്നാണ്.) പിന്നെ വിക്കി റ്റോക് ഇതുപോലെ ഹെൽത്തി ചർച്ചകൾ നടത്തുവാനല്ലെ. അതിൽ തെറ്റൊന്നുമില്ലല്ലൊ. ലിജു മൂലയിൽ 03:46, 27 ഫെബ്രുവരി 2007 (UTC)[മറുപടി]


സുഹൃത്തുക്കളെ ദയവായി ലേഖനം വായിക്കുക. അതിൽ എഴുതിയിരിക്കുന്നത് മനസിലാക്കുക. മനസിൽ ദൈവത്തെകുറിച്ച് ഒരു വിഗ്രഹം(രൂപം) ഇല്ലാത്ത ഒരു വിശ്വാസി ഉണ്ടാകില്ല. അത് കൊണ്ട് ആ കാര്യം വിടുക. പിന്നെ നമ്മൾ ഇന്ത്യാക്കാരാണ്, എല്ലാമതങ്ങൾക്കും നല്ല ഉദ്ദേശങ്ങൾ തന്നെയാണ് ഉള്ളത്. പരസ്പരം നല്ലത്, ചീത്ത എന്നത് എന്വേഷിക്കാൻ അല്ല അത്. എല്ലാമതക്കാരും പൂർവികൻമാരെ പിന്തുടരുക. മറ്റുള്ളവർ എന്തെങ്കിലും ആകട്ടെ! സ്വന്തം വിശ്വാസം സ്വയം പരിശോധിക്കുക. നമ്മളെല്ലാം ഇന്ത്യാക്കാരല്ലെ!! ഇവിടെ ഇങ്ങനെ ഒരു സംവാദം തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഈ ലേഖനം പൂർത്തിയാക്കിയിട്ടില്ല.സമയകുറവാണ് കാരണം ഇതിന്റെ 15% മാത്രമെ കഴിഞ്ഞിട്ടുള്ളൂ. പിന്നെ മന്ത്രവാദത്തിനെ കുറിച്ച് കുറച്ച് കാര്യമായി അന്വേഷിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. താമസിയാതെ നല്ല ഒരു ലേഖനൻ പ്രതീക്ഷിക്കാം. ഞാൻ ഒരു വിഗ്രഹം പണിക്കാരനും കൂടിയാണ്. ഹിന്ദുക്കളുടേത് മാത്രമല്ല , ക്രിസ്ത്യാനികളുടെ എല്ലാസഭകളിലേക്ക് പലതും പണിതിട്ടുള്ള വ്യക്തിയാണ് എന്റെ മുത്തച്ചൻ. ദയവായി പി.എം. ചെയ്യുക. എനിക്ക് പറയാനേറേ ഉണ്ട്. എല്ലാം തെളിവോടെ. ലേഖനം പൂർത്തിയാക്കാത്തതിൽ ക്ഷമിക്കുക. --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:02, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

ആരോഗ്യകരവും ഈ ലേഖനത്തിനു ഏതെങ്കിലും വിധത്തിൽ സഹായകരമാവുകയും ചെയ്യുമെങ്കിൽ ഈ സംവാദം നമുക്ക് മുന്നോട്ട് കൊണ്ടു പോകാം. സജിത്ത് എഴിതിയ ആദ്യത്തെ സംവാദം ഒരു സാധാരണക്കാരന്റെ ചോദ്യമാണ്. കാരണം അദ്ദേഹം വിഗ്രഹാരാധന ഹൈന്ദവരിൽ മാത്രമല്ല കണ്ടിരിക്കുന്നത്.
പിന്നെ ക്രൈസ്തവ്ര്ക്ക് വേണ്ടി വിഗ്രഹങ്ങൾ പണിഞ്ഞിട്ടുള്ള ജിഗേഷ് തന്നെ അത് സ്ഥാപിക്കുമ്പോൾ നമുക്ക് അത് അവിശ്വസിക്കേണ്ട കാര്യമുണ്ടോ? ഞാനും ഇത് നിരീക്ഷിച്ചിട്ടുണ്ട്.
വിഗ്രഹാരാധന ക്രൈസ്തവരുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണ്. പക്ഷെ കേരളത്തിലെ കത്തോലിക്കരിലും സുറിയാനി ക്രിസ്ത്യാനികളിലും പല രൂപത്തിൽ വിഗ്രഹാരാധന നിലവിലുണ്ട്. എന്താണ് വിഗ്രഹാരാധന എന്നു ശരിയായി നിർവചിക്കണം. --Shiju Alex 04:53, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

സം‌വാദം നടക്കട്ടേ[തിരുത്തുക]

ഇത്തരം സം‌വാദങ്ങൾ മനസ്സിനെ വലുതാക്കുകയും ചിലപ്പോൾ തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുകയും ചെയ്യും. ക്ഷേത്രത്തിൽ പോവാത്ത ഹിന്ദുവാണ് ഞാൻ. മൻസ്സിൽ എല്ലാ ദൈവങ്ങളേയും ആരാധിക്കുന്നു. (ആദരിക്കുകയല്ല) അതിൽ ക്രിസ്തീയ ദൈവങ്ങളും ഉണ്ട്. പള്ളീലച്ചനോട് ആദർവുണ്ട്. എന്നാൽ കന്യകാ മറിയത്തെ എന്തെന്നില്ലാത്ത ആരാധനയോടെ വീക്ഷിക്കുന്നു. ഇത് എൻറെ സ്വന്തം കാര്യം.


മനസ്സിനെ ഏകാഗ്രമാക്കാൻ മനുഷ്യന് ബുദ്ധിമുട്ടുണ്. പ്രത്യേകിച്ചും എന്തിനെപറ്റി ഓർക്കണമെന്നു വ്യക്തമല്ലാത്തപ്പോൾ. ദൈവം എങ്ങനെയിരിക്കുമെന്ന് ആർക്കും നിശ്ചയമില്ലാത്തതിനാൽ ദൈവത്തെ ഓർത്ത് പ്രാർത്ഥിക്കുക വിഷമമാണ്. ഇതിനാണ് വിഗ്രഹങ്ങളും രൂപങ്ങളും നമ്മെ സഹായിക്കുന്നത്. ഹിപ്നോസിസ് ചെയ്യുമ്പൊൾ ഇത്തരം പ്രശ്നങ്ങൾ പ്രകടമാണ്. അതിനാൽ എവിടെയെങ്കിലു നോക്കിയിരിക്കാൻ പറയാടുണ്ട്. പിന്നെ ഏതു സഭയും വിഗ്രഹാരാധന സമ്മതിക്കുകയില്ല എങ്കിലും എല്ലാ മനുഷ്യനും അവൻറേതായ ഒരു രൂപം മനസ്സിലുണ്ടാവും. അതിനെ ആരാധിക്കുകയും ചെയ്യും. നമ്മൾ ഗുര്ക്കന്മാരെ ആദരിക്കുന്നതിൽ നിന്നു വ്യത്യസ്തമാണ് അത്. ലിജു ഒരു പക്ഷേ ഇത് അംഗീകരിക്കില്ലായിരിക്കു, പക്ഷേ മനസ്സിൽ ഒരു രൂപവുമില്ലാത്ത മനുഷ്യന്, ഒന്നില്ലെങ്കിൽ അതി ബുദ്ധിമാനായിരിക്കണം. അനന്തത മനസ്സിൽ കാണാൻ അവനു കഴിയണം അല്ലാത്ത പക്ഷം മനസ്സിന് സുഖമില്ലാത്തവൻ ആയിരിക്കും --ചള്ളിയാൻ 06:14, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഈ ലേഖനത്തിന് കുറച്ചുകൂടി നല്ല തലക്കെട്ട് ഹിന്ദുമതത്തിലെ വിഗ്രഹാരാധന എന്നോ മറ്റോ ആയിരിക്കുമെന്നു തോന്നുന്നു. ശൂന്യമായ വിഭാഗങ്ങൾ ഉണ്ടാക്കിയിടുന്നത് എനിക്ക് നല്ലതായി തോന്നുന്നുമില്ല. പഞ്ചായത്തിൽ ഒരു കമന്റിട്ടായിരുന്നു--പ്രവീൺ:സംവാദം 06:56, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

ഒന്നു പൊളിച്ചെഴുതണോ?[തിരുത്തുക]

ലേഖനത്തിലെ ആദ്യഭാഗം വിഗ്രഹാരാധനയെക്കുറിച്ചും, പിന്നീടുള്ളത് വിഗ്രഹങ്ങളെക്കുറിച്ചുമാണ്. അതു കൊണ്ട് രണ്ടു ലേഖനങ്ങളാക്കിക്കൂടെ ജിഗേഷ്?--Vssun 07:46, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

എല്ലാം ഞാൻ അംഗീകരിക്കുന്നു[തിരുത്തുക]

എനിക്ക് കുറച്ച സമയം തരണം, എനിക്ക് ഇത് ഒന്നു മുഴുമിപ്പിക്കാൻ ഉണ്ട്. എല്ലാവരും പറയുന്ന എല്ലാആശയങ്ങൾക്കും അർത്ഥം നൽകാൻ അതിന് സാധിക്കും. എല്ലാവരുടേയും ആത്മാർത്ഥമായ ഇടപെടലുകൾക്ക് നന്ദി!! വീണ്ടും സഹായ സഹകരണങ്ങൾ ആഗ്രഹിക്കുന്നു.--ജിഗേഷ് | ജിഗേഷിനോടു പറയൂ 07:54, 27 ഫെബ്രുവരി 2007 (UTC)[മറുപടി]


19-04-2024==എന്താൺ് വിഗ്രഹാരാധന?==


തന്നവാരിത്തീനി 10:20, 27 ഫെബ്രുവരി 2007 (UTC) വിഗ്രഹാരധന എന്നത് കേവലം ചില രൂപങ്ങളെയൊ ബിംബങ്ങളെയോ ആരാധിക്കുക എന്നത് മാത്രമല്ല. നമ്മുടെ താത്പര്യങ്ങൾ ചിലപ്പോൾ വിഗ്രഹങ്ങളായേക്കാം. നമ്മുടെ സുന്ദരിയായ ഭാര്യയും പ്രണയിനിയായ കാമുകിയും ഇഴ്കിച്ചേരുന്ന കാമിനിയുമൊക്കെ നമ്മുടെ മനസുകളിലെ ബിംബങ്ങളും വിഗ്രഹങ്ങളുമായി തീരുന്ന നിരവധി നിമിഷങ്ങളുണ്ട്. മാതാപിതാക്കളേക്കാൾ ധനവും പ്രശസ്തിയും നമ്മെ കീഴടക്കുന്ന വിഗ്രഹങ്ങളാകറൂണ്ട്. ആ നിലക്ക് എല്ലാവരും ഒരു വിധഥ്റ്റിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അറിഞ്ഞോ അറിയാതെയോ വിഗ്രഹത്തെ താലോലിക്കുന്നു. ഗാന്ധിയുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരും അറീഞ്ഞോ അറിയാതെയോ ആ വിഗ്രഹത്തെ പ്രണമികുകയാൺ്. ദൈവ നിഷേധികളും യുക്തിവാദികളും നിരീശ്വരവിശ്വാസികളുമൊക്കെ അവരുടെ രഷ്ട്രീയ ‘ദൈവങ്ങളുടെ‘ ചിത്രങ്ങളും മൂർത്തികളും - statues- ഉൺദാക്കി പുഷ്പാർച്ചന നടത്തുന്നുണ്ട്. അതും ഒരു വിധത്തിൽ വിഗ്രഹാരാധന തന്നെ.തന്നവാരിത്തീനി 13:33, 28 ഫെബ്രുവരി 2007 (UTC)[മറുപടി]

എനിക്കു തോന്നുന്നു പ്രവീൺ പറഞ്ഞതു പോലെ ഈ ലേഖനത്തിനു “ഹിന്ദുമതത്തിലെ വിഗ്രഹാരാധന“ എന്നോ "ഹൈന്ദവ വിഗ്രഹങ്ങൾ" എന്നോ മറ്റോ പേര് കൊടുക്കുകയായിരുക്കും നല്ലത്. ഇപ്പോഴത്തെ ഉള്ളടക്കവും ആ വിധത്തിൽ ആണല്ലോ. വിഗ്രഹാരാധന എന്നു പറയുന്ന ലേഖനം തന്നെവാരിത്തീനി പറയുന്നത് പോലെ വളരെ വിശാലമായ അർത്ഥത്തിൽ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്.--Shiju Alex 06:33, 28 ഫെബ്രുവരി 2007 (UTC)[മറുപടി]


See Shiju , U cant Justify the Idol Worshippers in Christianity by giving these types of thoughts. U Know Why People accept christianity. Please Study some History..Please try to understand what is Koonam Kurishu Sathyam in Kerala!!!How all these Idol Worships came to Protestant and Catholic churches in World....Then check whwther your statements are right or not!!!!!!!!1

"https://ml.wikipedia.org/w/index.php?title=സംവാദം:വിഗ്രഹാരാധന&oldid=4026392" എന്ന താളിൽനിന്ന് ശേഖരിച്ചത്