സംവാദം:വാത്സ്യായനൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിനിഘണ്ടുവിൽനിന്ന് (ലയിപ്പിക്കാൻ‌)[തിരുത്തുക]

ബീഹാറിലെ പാടലിപുത്രത്തിൽ (ഇന്നത്തെ പറ്റ്‌ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായന മഷർഷി ഒരു ചാർവാകനായിരുന്നു എന്നും കാമസൂത്രം കൂടാതെ 'ന്യായസൂത്രഭാഷ്യം' എന്ന പേരിൽ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഏഴ് അധികരണങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്രം, ശൃംഗാര കലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഒന്നും തന്നെയില്ല. സംസ്‌കൃതത്തിലാണ് കാമസൂത്രം രചിച്ചിരിക്കുന്നത്.

7 അധികരണങ്ങൾ ഇവയാണ്: സാധാരണം (സാധാരണ വിഷയങ്ങൾ ആമുഖമായി) സാമ്പ്രയോഗികം (ആലിംഗനം, ചുംബനം, നഖച്ഛേദ്യം, ദശനച്ഛേദ്യം, സംവേശനം തുടങ്ങിയവയെക്കുറിച്ച്) കന്യാസമ്പ്രയുക്തകം (പുരുഷനും സ്ത്രീയും തമ്മിലുള്ള ആകർഷണം, യോഗം, വിവാഹം എന്നിവയെക്കുറിച്ച്) ഭാര്യാധികാരികം (ഭാര്യയെ കുറിച്ച്) പാരദാരികം (മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച്) വൈശികം (വേശ്യകളെക്കുറിച്ച്) ഔപനിഷദികം (മറ്റൊരാളെ തന്നിലേക്ക് ആകർഷിക്കാനുള്ള രീതികളെക്കുറിച്ച്)

വാത്സ്യായനന്റെ അഭിപ്രായത്തിൽ, എട്ട് വിധത്തിൽ സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയും. ഓരോ സ്‌നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെ പ്രകടിപ്പിക്കാം. അങ്ങനെ 64 സംഭോഗരീതികളെ കുറിച്ച് കാമസൂത്രം വിശദമാക്കുന്നു. ഈ 64 രീതികളെ '64 കലകൾ' എന്നാണ് വാത്സ്യായാന മഹർഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതിൽ, 10 ചുംബന രീതികൾക്കൊപ്പം ചുംബിക്കുമ്പോൾ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയുള്ളവർ ഇതിലെ സ്ഥാനങ്ങൾ ചെയ്യാൻ ശ്രമിക്കരുതെന്ന് വാത്സ്യാനൻ മുന്നറിയിപ്പും നൽകുന്നുണ്ട്. --ജേക്കബ് (സംവാദം) 05:36, 17 ഓഗസ്റ്റ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വാത്സ്യായനൻ&oldid=1983483" എന്ന താളിൽനിന്ന് ശേഖരിച്ചത്