സംവാദം:ലിസമ്മയുടെ വീടു്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

article name should change to ലിസമ്മയുടെ വീടു് as in poster. പ്രമാണം:Lisammayude Veedu.jpg— ഈ തിരുത്തൽ നടത്തിയത് 106.67.147.143 (സംവാദംസംഭാവനകൾ)

മാറ്റി--റോജി പാലാ (സംവാദം) 09:08, 12 ജനുവരി 2013 (UTC)[മറുപടി]
പോസ്റ്ററിലുള്ളതുപോലെ തന്നെയാണ് വേണ്ടതെങ്കിലും സംവൃതോകാരത്തിന്റെ കാര്യത്തിൽ ആ നയം സ്വീകരിക്കണമോ? വേണ്ടെന്നാണ് എന്റെ പക്ഷം. --Jairodz (സംവാദം) 11:36, 13 ജനുവരി 2013 (UTC)[മറുപടി]
പോസ്റ്ററുകൾ തന്നെ രണ്ടുതരത്തിലും കാണുന്നുണ്ടല്ലോ. ഇത് നോക്കൂ -- റസിമാൻ ടി വി 11:40, 13 ജനുവരി 2013 (UTC)[മറുപടി]

റസിമാൻ കാണിച്ച ലിങ്കിലുള്ളത് ഔദ്യോഗിക പൊസ്റ്റർ ആണെന്ന് തോന്നുന്നില്ല. ലിസമ്മയുടെ വീട് എന്ന രൂപം റീഡയറക്ട് ഉണ്ടല്ലോ എന്തായാലും. ഇതിൽ സംവൃതോകാരം പ്രശ്നം കൊണ്ടു വരേണ്ടതുണ്ടോ?--ഷിജു അലക്സ് (സംവാദം) 11:49, 13 ജനുവരി 2013 (UTC)[മറുപടി]

ലേഖനങ്ങളുടെ തലക്കെട്ടിൽ സംവൃതോകാരം ഉപയോഗിക്കേണ്ടതില്ല എന്നൊരു നയം സ്വീകരിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. തലക്കെട്ടുകളിൽ സംവൃതോകാരം ഉപയോഗിച്ചു കണ്ടിട്ടില്ല. തെറ്റാണെങ്കിൽ ക്ഷമിക്കുക. പോസ്റ്ററുകളിലെ അക്ഷരത്തെറ്റുകൾ അതേപടി തലക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്. ഉദാ: കല്ല്യാണം എന്ന വാക്ക്. പക്ഷേ, സംവൃതോകാരത്തിന്റെ കാര്യത്തിൽ അതുവേണോ? അങ്ങനെയെങ്കിൽ പല ചിത്രങ്ങളുടെയും തലക്കെട്ടുകൾ മാറ്റേണ്ടി വരും. --Jairodz (സംവാദം) 11:57, 13 ജനുവരി 2013 (UTC)[മറുപടി]

പൊതുവെ സംവൃതോകാരം വേണ്ടതില്ല എന്ന ഒരു സമവായം ഉണ്ട്. പക്ഷെ അത് നയമായി ഉണ്ടോ എന്ന് അറിയില്ല. എന്തയാലും ഇതേ പൊലൂള്ള സംഗതികളിൽ പോസ്റ്ററിൽ ഉള്ളത് അതേ പോലെ ഉപയൊഗിക്കണം എന്നാണ് എന്റെ പക്ഷം. പടത്തിന്റെ പേരു തിരുത്താൻ നമുക്ക് ആവില്ലല്ലോ. --ഷിജു അലക്സ് (സംവാദം) 12:07, 13 ജനുവരി 2013 (UTC)[മറുപടി]

സംവൃതോകാരം ഉപയോഗിക്കുന്നത് തെറ്റല്ലാത്തതു കൊണ്ടുതന്നെ ഉള്ളടക്കത്തിൽ അതിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതില്ല. എങ്കിലും തലക്കെട്ടുകൾ സംവൃതോകാരത്തെ അവഗണിച്ച് ഒരു പൊതുവായ ശൈലി സ്വീകരിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക പഴയകാല ചിത്രങ്ങളുടെയും പോസ്റ്ററുകളിൽ സംവൃതോകാരം ഉണ്ട്. ഉദാ: വീട് വച്ച് അവസാനിക്കുന്ന മേലേപ്പറമ്പിൽ ആൺവീട്. സംവൃതോകാരം ഉള്ളത് തിരിച്ചുവിടലായി നിർത്തണം എന്നാണ് എന്റെ അഭിപ്രായം. --Jairodz (സംവാദം) 12:16, 13 ജനുവരി 2013 (UTC)[മറുപടി]

സത്യത്തിൽ നമ്മളെന്താ ചർച്ച ചെയ്യുന്നത്?:) പൊസ്റ്ററിൽ ഉള്ളത് തലക്കെട്ട് ആവാം (അത് സംവൃതോകാരം ഉള്ളത് ആയാലും) എന്നും മറ്റ് രൂപങ്ങൾ തിരിച്ചും വിടാം എന്നുമേ ഞാൻ പറഞ്ഞുള്ളൂ. --ഷിജു അലക്സ് (സംവാദം) 12:28, 13 ജനുവരി 2013 (UTC)[മറുപടി]

ചർച്ച വഴിതെറ്റിയിട്ടില്ല. താങ്കൾ പറഞ്ഞതു മനസ്സിലായി. സംവൃതോകാരം പോസ്റ്ററിൽ ഉണ്ടായാലും തലക്കെട്ടിൽ ചന്ദ്രക്കല മാത്രം മതിയെന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്. താങ്കൾ പറഞ്ഞതനുസരിച്ചാണെങ്കിൽ കുറെ ലേഖനങ്ങളുടെ തലക്കെട്ട് മാറ്റേണ്ടിയിരിക്കുന്നു. --Jairodz (സംവാദം) 14:32, 13 ജനുവരി 2013 (UTC)[മറുപടി]

പോസ്റ്ററിനു തുല്യമാണ് തലക്കെട്ട് ഉചിതം.--റോജി പാലാ (സംവാദം) 14:44, 13 ജനുവരി 2013 (UTC)[മറുപടി]