സംവാദം:റ്റു കിൽ എ മോക്കിങ്ങ്ബേർഡ് (നോവൽ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'മോക്കിങ്ങ് ബേഡ്'-ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കല്പൂർണ്ണിയ ആണ്‌. പിന്നെ, അറ്റിക്കസ് എന്നല്ലേ വേണ്ടത്?Georgekutty 05:27, 2 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഉച്ചാരണമറിയില്ല ജോർജ്ജുകുട്ടീ, അറ്റികസ് എന്നാണെങ്കിൽ അങ്ങനെ മാറ്റാം --റസിമാൻ ടി വി 06:21, 2 സെപ്റ്റംബർ 2010 (UTC)[മറുപടി]
ആറ്റിക്കസ് അല്ലെ? -06:33, 3 ഒക്ടോബർ 2010 (UTC)

തലക്കെട്ട്[തിരുത്തുക]

തലക്കെട്ടിൽ വലയം ഒഴിവാക്കാം + മോക്കിങ്ങ്->മോക്കിങ്. --Vssun (സുനിൽ) 02:46, 1 ഒക്ടോബർ 2010 (UTC)[മറുപടി]

വലയം തീർച്ചയായും നീക്കാം. ഇംഗ്ലീഷ് വാക്കുകളിൽ ങ്ങ്/ങ് ഉപയോഗിക്കുന്ന കാര്യത്തിൽ നയം വല്ലതുമുണ്ടോ? --റസിമാൻ ടി വി 10:09, 2 ഒക്ടോബർ 2010 (UTC)[മറുപടി]

മലയാളത്തിൽ ങ എന്ന അക്ഷരം ഉണ്ടെങ്കിലും അതിന്റെ ഉപയോഗം ഇല്ലെന്നുതന്നെ പറയാം. മിക്കവാറൂം അതിന്റെ ഇരട്ടിപ്പായ ങ്ങ (മാങ്ങ, തേങ്ങ)യാണ് ഉപയോഗിക്കാറുള്ളത്. ഇവിടെ മോക്കിങ്ബേഡിൽ ആ ഇരട്ടിപ്പ് വരുന്നില്ലല്ലോ. --Vssun (സുനിൽ) 11:38, 2 ഒക്ടോബർ 2010 (UTC)[മറുപടി]

ഈ പേരിൽ ഒരു ചലച്ചിത്രവുമില്ലേ? --Anoopan| അനൂപൻ 12:47, 2 ഒക്ടോബർ 2010 (UTC)[മറുപടി]

നോവലിൽ നിന്നുണ്ടായതല്ലേ‌ ചലച്ചിത്രം? അപ്പോൾ അതിനു പോരേ വലയം?--Vssun (സുനിൽ) 14:53, 2 ഒക്ടോബർ 2010 (UTC)[മറുപടി]

മോക്കിങ്, കിങ് (?), സിങ് (?) എന്നിങ്ങനെ ങ്ങ്/ങ് അവസാനം വരുമ്പോൾ ചില്ലുകളെപോലെ പുർണ്ണമായ ഉച്ചാരണമല്ലല്ലോ, അത്തരം അവസരങ്ങളിൽ ങ് മതിയെന്ന് തോന്നുന്നു, അങ്ങനെ വരുന്നവ മിക്കവാറും അന്യഭാഷാ പദങ്ങളാനെന്നും തോന്നുന്നു. പൊങ്ങ് പോലെയുള്ള വാക്കുകളിൽ ങ്ങ് തന്നെ വേണം. --ജുനൈദ് | Junaid (സം‌വാദം) 15:22, 2 ഒക്ടോബർ 2010 (UTC)[മറുപടി]